കോഴിക്കോട്: ഓണം ബക്രീദ് ഉത്സവകാലത്ത് ഖാദിക്കുള്ള പ്രത്യേക റിബേറ്റ് ബുധനാഴ്ച മുതൽ ആരംഭിക്കും. ഖാദി തുണിത്തരങ്ങൾക്ക് 30 ശതമാനംവരെ റിബേറ്റ് ഉണ്ടാകും. ഞായറാഴ്ച ഉൾപ്പെടെയുള്ള അവധി ദിവസങ്ങളിലും തുറന്നുപ്രവർത്തിക്കുന്ന എല്ലാ വിൽപനശാലകളിലും റിബേറ്റ് ലഭിക്കും. ഖാദി ബോർഡ് നേരിട്ട് നടത്തുന്ന ഖാദിഗ്രാമ സൗഭാഗ്യകളിൽ സർക്കാർ, അർധസർക്കാർ, ബാങ്ക് ജീവനക്കാർ എന്നിവർക്ക് ആറ് തുല്യ തവണകളായി ആറുമാസംകൊണ്ട് അടച്ചുതീർക്കാവുന്ന രീതിയിൽ 50,000 രൂപയുടെവരെ ഉൽപന്നങ്ങൽ െക്രഡിറ്റ് വ്യവസ്ഥയിൽ ലഭിക്കും. കോഴിക്കോട് ചെറൂട്ടി റോഡ്, വടകര പഴയ ബസ് സ്റ്റാൻഡ്, കൊയിലാണ്ടി പുതിയ ബസ് സ്റ്റാൻഡ്, ബാലുശ്ശേരി അറപ്പീടിക എന്നിവിടങ്ങളിലാണ് കോഴിക്കോട് ജില്ല ഖാദി ഗ്രാമ വ്യവസായ ഓഫിസ് നേരിട്ട് നടത്തുന്ന ഖാദി ഗ്രാമസൗഭാഗ്യകളുള്ളത്. കൂടാതെ ജില്ലയുടെ വിവിധ ഭാഗങ്ങളിലായി ഖാദി ഉൽപാദന കേന്ദ്രങ്ങളോടനുബന്ധിച്ച് 19 ഗ്രാമസൗഭാഗ്യകളും ഖാദി ഉൽപന്നങ്ങളുടെ വിൽപനശാലകളായി പ്രവർത്തിക്കുന്നു. കേരള ഖാദി ഗ്രാമ വ്യവസായ ബോർഡും കേരളത്തിലെ ഖാദി സ്ഥാപനങ്ങളും ചേർന്ന് നടത്തുന്ന ആകർഷകമായ സമ്മാന പദ്ധതിയും ഓണം-ബക്രീദ് ഖാദിമേളയുടെ ഭാഗമായുണ്ട്. ഓരോ 1000 രൂപയുടെ പർച്ചേസിനും ഒരു സമ്മാന കൂപ്പൺ ലഭിക്കും. മെഗാ നറുക്കെടുപ്പിൽ ഒന്നാം സമ്മാനം കാറും രണ്ടും മൂന്നും സ്വർണ സമ്മാനങ്ങളുമാണ്. ജില്ല തലത്തിൽ ആഴ്ചതോറും നറുക്കെടുപ്പും 5000 രൂപയുടെ ഗിഫ്റ്റ് വൗച്ചർ സമ്മാനവുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.