ജില്ലയിൽ ഗരിമ പദ്ധതി ശക്തിപ്പെടുത്തും

േകാഴിക്കോട്: ഇതര സംസ്ഥാന തൊഴിലാളികളുടെ ക്ഷേമത്തിനും ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിനും ജില്ല ഭരണകൂടം നേതൃത്വം നൽകുന്ന ഗരിമ പദ്ധതി ശക്തമാക്കാൻ തീരുമാനം. ജില്ല കലക്ടർ യു.വി. ജോസി​െൻറ അധ്യക്ഷതയിൽ കലക്ടറുടെ ചേംബറിൽ ചേർന്ന പദ്ധതി അവലോകന യോഗത്തിലാണ് തീരുമാനം. ഇതര സംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന ക്യാമ്പുകളിൽ നടത്തിയ പരിശോധനയിൽ ശുചിത്വമില്ലായ്മ, കുടിവെള്ളക്ഷാമം, മാലിന്യ സംസ്കരണ സംവിധാനത്തി​െൻറ അഭാവം എന്നിവ വ്യക്തമായിട്ടുണ്ട്. ചില ക്യാമ്പുകളിലെ കെട്ടിട ഉടമകൾ ഇതര സംസ്ഥാന തൊഴിലാളികളുടെ വിവരങ്ങൾ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ രജിസ്റ്റർ ചെയ്തിട്ടില്ലെന്നും പരിശോധനയിൽ തെളിഞ്ഞു. ഇതര സംസ്ഥാന തൊഴിലാളികളുടെ കുറ്റകൃത്യങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ രജിസ്േട്രഷൻ നടപടികൾ ശക്തമാക്കുന്നതിനും കലക്ടർ നിർദേശിച്ചു. നിർദിഷ്ട മാതൃകയിലുളള ഫോറത്തിൽ ഇതര സംസ്ഥാന തൊഴിലാളികളുടെ പൂർണ വിവരങ്ങളും തിരിച്ചറിയൽ കാർഡി​െൻറ പകർപ്പുകളും ശേഖരിച്ച് ബന്ധപ്പെട്ട തദ്ദേശഭരണ സ്ഥാപന സെക്രട്ടറിയുടെ കാര്യാലയത്തിലും സമീപത്തെ പൊലീസ് സ്റ്റേഷനിലും ഹാജരാക്കണം. ഗരിമ പദ്ധതി പ്രകാരം ഇതര സംസ്ഥാന തൊഴിലാളികളുടെ ക്യാമ്പുകളിൽ വാർഡ് മെംബർ, പഞ്ചായത്ത്/മുനിസിപ്പാലിറ്റി സെക്രട്ടറി, ഹെൽത്ത് ഇൻസ്പെകട്ർ, പൊലീസ് ഓഫിസർ എന്നിവർ സംയുക്തമായി നടത്തുന്ന പരിശോധന സമയബന്ധിതമായി തുടരും. ആദ്യ പരിശോധനയിൽ അടിസ്ഥാന സൗകര്യങ്ങളില്ലാത്ത ക്യാമ്പുകളുടെ കെട്ടിട ഉടമകൾക്ക് നോട്ടീസ് നൽകും. വീണ്ടും പരിശോധിക്കുമ്പോൾ സൗകര്യം മെച്ചപ്പെടുത്താത്ത കെട്ടിടങ്ങൾ അടച്ചുപൂട്ടും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.