കോഴിക്കോട്: ജില്ലയിൽ ചൊവ്വാഴ്ച പുലർച്ച മുതൽ ഉച്ചവരെ മഴ ഏറ്റവും കൂടുതൽ പെയ്തിറങ്ങിയത് കൊയിലാണ്ടിയിൽ. അഞ്ചു സെ.മീറ്റർ മഴയാണ് കൊയിലാണ്ടിയിൽ പെയ്തത്. കോഴിക്കോട്ടും വടകരയിലും മൂന്നു സെ.മീറ്റർ മഴ പെയ്തു. ശക്തി കൂടുതലില്ലെങ്കിലും പതിവിൽനിന്ന് വിപരീതമായി കനത്ത ഇടിമിന്നലോടെയായിരുന്നു കർക്കടക മഴ. രാവിലെ ജോലിക്കുപോകുന്നവരും സ്കൂളിൽ പോകുന്ന കുട്ടികളും മഴ കാരണം വലഞ്ഞു. ജില്ലയിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ജനങ്ങൾ ജാഗ്രതപാലിക്കണമെന്ന് ജില്ല കലക്ടർ യു. ജോസ് അറിയിച്ചു. തീരദേശത്തും മലയോരത്തും ജാഗ്രത പാലിക്കണം. വെള്ളപ്പൊക്ക സാധ്യതയുള്ള മേഖലകളിൽ പ്രത്യേക ശ്രദ്ധ വേണം. മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നും ജാഗ്രത പാലിക്കണമെന്നും അദ്ദേഹം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.