പാര ലീഗൽ വളൻറിയർമാരെ തിരഞ്ഞെടുക്കുന്നു

കോഴിക്കോട്: ജില്ല നിയമസേവന അതോറിറ്റി പാരാ ലീഗൽ വളൻറിയർമാരെ തിരഞ്ഞെടുക്കുന്നു. നിയമ സേവന സ്ഥാപനങ്ങളുടെ സൗജന്യ നിയമസഹായം, നിയമ ബോധവത്കരണം, ബദൽ തർക്ക പരിഹാരമാർഗങ്ങൾ തുടങ്ങിയവ ജനങ്ങളിലെത്തിക്കുകയും സാമൂഹിക പ്രശ്നങ്ങളിൽ നിയമ സേവന സ്ഥാപനങ്ങളുടെ പിന്തുണയോടെയുള്ള ഇടപെടലുകളുമാണ് പാര ലീഗൽ വളൻറിയർമാരുടെ ചുമതലകൾ. അധ്യാപകർ, വിരമിച്ച സർക്കാർ ജീവനക്കാർ, മുതിർന്ന പൗരന്മാർ, അംഗൻവാടി പ്രവർത്തകർ, ഡോക്ടർമാർ, വിദ്യാർഥികൾ, രാഷ്ട്രീയേതര സന്നദ്ധസംഘടന പ്രവർത്തകർ, കുടുംബശ്രീ പ്രവർത്തകർ തുടങ്ങിയവർക്ക് അപേക്ഷിക്കാം. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് പരിശീലനം നൽകും. സേവനത്തിനു ഒാണറേറിയം നൽകും. അപേക്ഷഫോറം ജില്ല കോടതി സമുച്ചയത്തിൽ പ്രവർത്തിക്കുന്ന ജില്ല നിയമസേവന അതോറിറ്റിയിൽനിന്ന് ലഭിക്കും. ആഗസ്റ്റ് 25ന് മുമ്പ് ജില്ല നിയമ സേവന അതോറിറ്റി ഒാഫിസിൽ അപേക്ഷകൾ ലഭിച്ചിരിക്കണം. അഭിമുഖത്തി​െൻറ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്. സ്പോട്ട് അഡ്മിഷൻ മുക്കം: കെ.എം.സി.ടി എൻജിനീയറിങ് കോളജിൽ സിവിൽ, കമ്പ്യൂട്ടർ സയൻസ്, മെക്കാനിക്കൽ, ഒാേട്ടാമൊബൈൽ, ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ, ഇൻഫർമേഷൻ ടെക്നോളജി, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എന്നീ ബ്രാഞ്ചുകളിൽ ഒഴിവുള്ള ഏതാനും ബി.ടെക് സീറ്റുകളിലേക്കും ലാറ്ററൽ എൻട്രി സീറ്റുകളിലേക്കും മാനുഫാക്ചറിങ്, കമ്പ്യൂട്ടർ സയൻസ്, ഡിജിറ്റൽ സിഗ്നൽ പ്രോസസിങ് എന്നീ എം.ടെക് സീറ്റുകളിലേക്കും സ്പോട്ട് അഡ്മിഷൻ ആഗസ്റ്റ് ഒന്ന്, രണ്ട്, മൂന്ന് തീയതികളിൽ കോളജ് ഒാഫിസിലും കോഴിക്കോട് നാഷനൽ ഹോസ്പിറ്റൽ ബിൽഡിങ്ങിലുള്ള അഡ്മിഷൻ ഒാഫിസിലുമായി നടത്തും. താൽപര്യമുള്ള യോഗ്യരായ വിദ്യാർഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം രാവിലെ ഒമ്പത് മണിക്കും വൈകീട്ട് നാലു മണിക്കും ഇടയിൽ ഹാജരാകണം. അർഹരായ വിദ്യാർഥികൾക്ക് സ്കോളർഷിപ് ലഭിക്കും. ഫോൺ: 9745726888, 0495 2289227, 2289099.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.