​െതരഞ്ഞെടുപ്പ്​: ബാലറ്റ്​ സംവിധാനം പുനഃസ്​ഥാപിക്കണം -എസ്​.വൈ.എഫ്​

കോഴിക്കോട്: നിഷ്പക്ഷവും നീതിപൂർവവുമായ തെരഞ്ഞെടുപ്പ് ഉറപ്പുവരുത്താൻ ബാലറ്റ് സംവിധാനം പുനഃസ്ഥാപിക്കണമെന്ന് സുന്നി യുവജന ഫെഡറേഷൻ (എസ്.വൈ.എഫ്) സംസ്ഥാന ജനറൽ കൗൺസിൽ യോഗം ആവശ്യപ്പെട്ടു. രാജ്യം പൊതുതെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കാനിരിക്കെ, തെരഞ്ഞെടുപ്പ് പ്രക്രിയ കുറ്റമറ്റതും നീതിപൂർവവുമാക്കാൻ ജനാധിപത്യ രാഷ്ട്രീയ സംഘടനകൾക്ക് ബാധ്യതയുണ്ടെന്നും കൗൺസിൽ അഭിപ്രായപ്പെട്ടു. കേന്ദ്ര സമിതി കൺവീനർ അലി അക്ബർ വഹബി ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡൻറ് ഹാശിം ബാഫഖി തങ്ങൾ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഇ.പി. അശ്റഫ് ബാഖവി കാളികാവ് പദ്ധതി വിശദീകരിച്ചു. അബ്ദുൽ ഖയ്യൂം ശിഹാബ് തങ്ങൾ, ഹാമിദ് കോയ തങ്ങൾ, ബഷീർ ഫൈസി, അഡ്വ. ഫാറൂഖ് ഇ. മുഹമ്മദ്, ഖമറുദ്ദീൻ വഹബി തുടങ്ങിയവർ സംസാരിച്ചു. സെക്രട്ടറി സദഖത്തുല്ല മൗലവി സ്വാഗതവും സലീം ഉപ്പട്ടി നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.