പൗരത്വപ്പട്ടിക: അഞ്ചിന്​ സോളിഡാരിറ്റി പ്രതിഷേധം

കോഴിക്കോട്: അസമില്‍ സംശയകരമായ പൗരത്വമുള്ളവരെന്ന പേരില്‍ 40ലക്ഷം പേരെ അഭയാര്‍ഥികളാക്കിമാറ്റുന്നതിനെതിരെ ഇൗമാസം അഞ്ചിന് സോളിഡാരിറ്റി പ്രതിഷേധസംഗമം സംഘടിപ്പിക്കും. കോഴിക്കോട്ട് നടക്കുന്ന പരിപാടിയില്‍ യുനൈറ്റഡ് എഗൻസ്റ്റ് ഹേറ്റി​െൻറ നേതൃത്വത്തിൽ തയാറാക്കിയ വസ്തുതാന്വേഷണ റിപ്പോര്‍ട്ടി​െൻറ പ്രകാശനവും നടക്കും. ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി, പ്രഫ. എ.പി. അബ്ദുല്‍ വഹാബ്, ഒ. അബ്ദുറഹ്മാൻ, ഡോ. പി.കെ. പോക്കർ, എന്‍.പി. ചെക്കുട്ടി, സി. ദാവൂദ് എന്നിവര്‍ പങ്കെടുക്കും. പൗരത്വ രജിസ്‌ട്രേഷന്‍ നടപടികളുടെ മറവിൽ ഭരണകൂടവേട്ടയാണ് നടക്കുന്നതെന്ന് സോളിഡാരിറ്റി സംസ്ഥാന പ്രസിഡൻറ് പി.എം. സാലിഹ് പ്രസ്താവനയിൽ കുറ്റപ്പെടുത്തി. തങ്ങള്‍ക്ക് ഇഷ്ടമില്ലാത്തവരെ പുറംതള്ളാനുള്ള ബി.ജെ.പിയുടെയും സഖ്യകക്ഷികളുടെയും പദ്ധതികളാണ് പ്രായോഗികമാകുന്നത്. പൗരത്വ ഭേദഗതി ബില്‍ മതത്തി​െൻറ പേരില്‍ മുസ്‌ലിംകളോടുള്ള വിവേചനത്തിന് വ്യക്തമായ തെളിവാണ്. സര്‍ക്കാറുകളുടെയും കോടതിയുടെയും മുൻകൈയോെട ഇത്തരം നീക്കങ്ങള്‍ നടക്കുന്നത് ജനാധിപത്യത്തെ ഇല്ലാതാക്കുകയും ഭരണകൂടസ്ഥാപനങ്ങളുടെ വിശ്വാസ്യത കുറക്കുകയും ചെയ്യുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.