വിടപറഞ്ഞത് വേളത്തെ പണ്ഡിത ഗുരു

വേളം: അരനൂറ്റാണ്ട് ചേരാപുരം വലിയപള്ളിയിൽ ഖത്തീബും മുദരിസും ആയിരുന്ന കേളോത്ത് കണ്ടി അബ്ദുറഹിമാൻ മുസ്ലിയാർ ഖുർആൻ, ഹദീസ്, ഫിഖ്ഹ് സർഫ്, നഹ്വ്, ബലാഗ മൻതിക്, ഉസൂലുൽ ഫിഖ്ഹ് തുടങ്ങിയ എല്ലാ മേഖലകളിലും കഴിവു തെളിയിച്ച പണ്ഡിതനായിരുന്നു. ലാളിത്യവും വിനയവും മുഖമുദ്രയാക്കി ജീവിച്ചത് അദ്ദേഹത്തെ ജനപ്രിയനാക്കി. കീഴന കുഞ്ഞബ്ദുല്ല മുസ്ലിയാർ, ശംസുൽ ഉലമ ഇ.കെ. അബൂബക്കർ മുസ്ലിയാർ തുടങ്ങി പ്രഗല്ഭ പണ്ഡിതന്മാരായിരുന്ന അദ്ദേഹത്തി​െൻറ ഗുരുനാഥന്മാർ. സ്വത്തവകാശ സംബന്ധമായ വിഷയങ്ങൾക്ക് പരിഹാരം കാണാൻ ആളുകൾ അദ്ദേഹത്തെ സമീപിക്കാറുണ്ടായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.