മതവർഗീയതയെ ചെറുക്കാൻ കോൺഗ്രസിനാവില്ല -ജയിക് സി. തോമസ്

മേപ്പയൂർ: മതവർഗീയതയെ ചെറുത്തുതോൽപിക്കാൻ കോൺഗ്രസിനാവില്ലെന്ന് എസ്.എഫ്.ഐ അഖിലേന്ത്യ വൈസ് പ്രസിഡൻറ് ജയിക് സി. തോമസ് പറഞ്ഞു. ഡി.വൈ.എഫ്.ഐ പേരാമ്പ്ര ബ്ലോക്ക്‌ സമ്മേളനത്തി​െൻറ സമാപന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മേപ്പയൂർ ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽനിന്ന് ആരംഭിച്ച റാലിയിൽ ആയിരക്കണക്കിന് പേർ അണിനിരന്നു. ബ്ലോക്ക്‌ പ്രസിഡൻറ് പി.എസ്. പ്രവീൺ അധ്യക്ഷത വഹിച്ചു. എം.എം. റഷീദ്, എം. കുഞ്ഞമ്മദ്, കെ. രതീഷ്, പി.കെ. അജീഷ്, വി.കെ. പ്രമോദ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.