വാണിമേൽ: വയനാടൻ കാടുകളിൽ നടത്തി. ജില്ലയിലെ ചാപ്പ കോളനി, കുങ്കിച്ചിറ തുടങ്ങി മേഖലയിലാണ് തണ്ടർബോൾട്ട് സായുധസംഘം തിരച്ചിൽ നടത്തിയത്. വിലങ്ങാട് വായാട് വനമേഖലയിൽനിന്ന് വളയം എസ്.ഐ ബി.എൽ. ബിനുലാലിെൻറ നേതൃത്വത്തിലാണ് പ്രേത്യക സ്ക്വാഡ് പരിശോധന തുടങ്ങിയത്. ചൊവ്വാഴ്ച രാത്രിയോടെ പരിശോധന പൂർത്തിയാക്കിയെങ്കിലും സംശയകരമായ സാഹചര്യത്തിൽ ഒന്നും കണ്ടെത്തിയില്ല. ഇതര സംസ്ഥാന തൊഴിലാളികളെ മാവോവാദികൾ തടങ്കലിലാക്കിയെന്ന റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് സ്പെഷൽ ടാസ്ക് ഫോഴ്സ് മാവോവാദികൾക്കെതിരെ നടപടി കർശനമാക്കിയത്. വിലങ്ങാട് മലയോരത്ത് പലയിടങ്ങളിലും നിരവധി തവണ മാവോവാദികൾ എത്തിയിരുന്നു. നക്സൽ ആൻറി സ്ക്വാഡ് അടക്കമുള്ള വൻ പൊലീസ് സന്നാഹമാണ് വനത്തിൽ തിരച്ചിൽ നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.