വിദ്യാരംഗം ഉദ്ഘാടനവും ശിൽപശാലയും

ബാലുശ്ശേരി: വിദ്യാരംഗം കലാസാഹിത്യവേദി ബാലുശ്ശേരി ഉപജില്ലതല ഉദ്ഘാടനവും കോഓഡിനേറ്റർമാർക്കുള്ള ശിൽപശാലയും നടന്നു. ഉപജില്ല വിദ്യാഭ്യാസ ഓഫിസർ എം. രഘുനാഥ് അധ്യക്ഷത വഹിച്ചു. സംഗീതാധ്യാപകൻ സുനിൽ തിരുവങ്ങൂരി​െൻറ നേതൃത്വത്തിൽ 'സ്വരമഴ' തീർത്ത് പരിപാടി ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി ചെയർമാൻ കെ.കെ. പരീദ്, കെ.കെ. ശിവദാസൻ, എം.കെ. ഗണേശൻ, ബി.പി.ഒ കെ.പി. സഹീർ, പി. പ്രമോദ്, കെ.കെ. നരേന്ദ്രബാബു, കെ.സി. രാജൻ, കെ. ഷാജു, സോമൻ മാസ്റ്റർ എന്നിവർ സംസാരിച്ചു. രാമകൃഷ്ണൻ മുണ്ടക്കര സ്വാഗതവും എം.കെ. യൂസഫ് നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.