കക്കോടി: വില്ലേജ് ഒാഫിസിൽ നികുതിയടക്കാൻ എത്തുന്നവരെ ജനസേവന കേന്ദ്രങ്ങളിലേക്ക് അയക്കുന്നതിനെതിരെ റവന്യൂ വകുപ്പിെൻറ ഉത്തരവ്. അക്ഷയ പോലുള്ള കേന്ദ്രങ്ങളിലേക്ക് ആളുകളെ അയക്കുന്നതിനെതിരെയാണ് ലാൻഡ് റവന്യൂ കമീഷണറുടെ ഉത്തരവ്. നികുതിയടക്കാൻ എത്തുന്നവരിൽ നിന്ന് വില്ലേജ് ഒാഫിസിൽ നിന്നുതന്നെ റവന്യൂ ഇ പേയ്മെൻറ് സംവിധാനം മുഖേന നികുതി സ്വീകരിച്ച് രസീത് നൽകണമെന്നാണ് ഉത്തരവിൽ പറയുന്നത്. റവന്യൂ ഇ-പേമെൻറ് സംവിധാനമുപയോഗിച്ച് ഭൂനികുതിയടക്കാമെന്ന് കഴിഞ്ഞ മേയിൽ സർക്കാർ ഉത്തരവിറക്കിയിരുന്നു. ഇൗ ഉത്തരവിെൻറ മറവിൽ പല വില്ലേജ് ഒാഫിസുകളിലും നികുതിയടക്കാൻ എത്തുന്നവരെ നിർബന്ധപൂർവം ജനസേവന കേന്ദ്രങ്ങളിലേക്ക് അയക്കുകയായിരുന്നു. സേവന കേന്ദ്രങ്ങൾ വഴി നികുതി അടക്കാൻ പലരും വിമുഖത കാണിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് കമീഷണറുടെ ഉത്തരവ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.