സീതപ്പാറ വനത്തിൽ ഉരുൾപൊട്ടി; ജലപ്രളയത്തിൽ ഓനി, മൂത്താട്ടുപുഴകൾ കരകവിഞ്ഞു

പേരാമ്പ്ര: കനത്ത മഴക്കിടയിൽ പെരുവണ്ണാമുഴി വനമേഖലയുടെ ഭാഗമായ സീതപ്പാറയിൽ ഉരുൾപൊട്ടി. ഓനി, മൂത്തോട്ട് എന്നീ പുഴകൾ കരകവിഞ്ഞു. പെരുവണ്ണാമൂഴി-ചെമ്പനോട റോഡിലുള്ള രണ്ടു പാലങ്ങൾ വെള്ളത്തിൽ മുങ്ങി മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു. ഉരുൾപൊട്ടിയെത്തിയ ജലം ഇരുകരയും കവിഞ്ഞൊഴുകിയെങ്കിലും കൃഷി നാശമുണ്ടാക്കിയിട്ടില്ല. ഓനിപ്പുഴയുടെ പെരുവണ്ണാമൂഴി ഭാഗത്തെ പാലത്തിനു പൊക്കം കുറവായതിനാൽ ഇക്കുറി പലതവണ വെള്ളത്തിൽ മുങ്ങി ഗതാഗത തടസ്സം സൃഷ്ടിച്ചിരുന്നു. രണ്ടാഴ്ച മുമ്പ് കനത്ത മഴയിൽ മുങ്ങിയ പാലത്തിൽ സ്കൂൾ ബസ് കുടുങ്ങിയിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.