നാടി​െൻറ 'മാഷ്​' ഒാർമയായി

നടുവണ്ണൂർ: നാട്ടിൽ അധ്യാപന രംഗത്ത് ഒേട്ടറെ േപരുണ്ടെങ്കിലും മാഷെന്ന പേരിൽ അറിയപ്പെട്ട അബ്ദുൽ അസീസ് മാസ്റ്റർ വിടവാങ്ങി. ആയഞ്ചേരി റഹ്മാനിയ ഹൈസ്കൂൾ, കൊയിലാണ്ടി ഗവ. മാപ്പിള ഹൈസ്കൂൾ എന്നിവിടങ്ങളിൽ അധ്യാപകനായും കുറ്റ്യാടി ഗവ. ഹയർ സെക്കൻഡറി സ്കൂൾ, നടുവണ്ണൂർ ഗവ. ഹയർ സെക്കൻഡറി സ്കൂൾ എന്നിവയിൽ പ്രധാനാധ്യാപകനായും ഇദ്ദേഹം സേവനമനുഷ്ഠിച്ചു. ഉൗേട്ടരി ജുമാ മസ്ജിദ് എക്സി. അംഗമായും എസ്.എ മദ്റസ സെക്രട്ടറിയായും സേവനം ചെയ്ത ഇേദ്ദഹം മരണപ്പെടുേമ്പാൾ എലങ്കമൽ മസ്ജിദുൽ ഇസ്ലാഹ് കമ്മിറ്റി പ്രസിഡൻറായിരുന്നു. പെൻഷനുകൾ ലഭ്യമാക്കിയും വൈദ്യുതി, റോഡ് വികസനം എന്നിവയിൽ നേതൃപരമായ പങ്കു വഹിച്ചും കുടുംബ പ്രശ്നങ്ങളിലെ മധ്യസ്ഥനായും വിദ്യാഭ്യാസത്തിലെ മാർഗദർശിയായും മാഷ് സേവനങ്ങളിലൂടെ എല്ലാവരുടെയും പ്രിയങ്കരനാകുകയായിരുന്നു. സംഘടന ഭേദെമന്യേ എല്ലാവരും ഒത്തുചേർന്ന് ശജറത്തുൽ അമൽ മദ്റസയിൽ നടത്തിയ അനുശോചന യോഗം അദ്ദേഹത്തോടുള്ള ആദരവി​െൻറ സാക്ഷ്യമായി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.