വയനാട് ജില്ല പേജ് മൂന്നിലേക്ക് പരമ്പര

പനമരം, പൂതാടി, കണിയാമ്പറ്റ, പുൽപള്ളി, മുള്ളൻകൊല്ലി പഞ്ചായത്തുകളുടെ വികസനം ലക്ഷ്യമാക്കി സ്ഥാപിച്ച പനമരം ബ്ലോക്ക് പഞ്ചായത്തിൽ വികസനം കാര്യമായി നടക്കുന്നുണ്ടെന്നാണ് അധികൃതർ പറയുന്നത്. എന്നാൽ, എട്ടു വർഷമായിട്ടും ആസ്ഥാന മന്ദിരത്തിനുള്ള തറകെട്ടാൻപോലും സാധിച്ചിട്ടില്ല. ഓഫിസ് കെട്ടിടം പോലം നിർമിക്കാത്തവർ നാട്ടിൽ എന്ത് വികസനമാണ് നടത്തുക എന്ന് നാട്ടുകാർ ചോദിച്ചാൽ അവരെ കുറ്റപ്പെടുത്താനും സാധിക്കില്ല. പനമരം ബ്ലോക്കി​െൻറ ആസ്ഥാന മന്ദിര നിർമാണത്തേക്കുറിച്ച് 'മാധ്യമം' നടത്തുന്ന അന്വേഷണം) വേണം, പനമരം ബ്ലോക്ക് പഞ്ചായത്തിന് ഒരു ആസ്ഥാന മന്ദിരം... പരമ്പര-1 *എട്ടു വർഷമായിട്ടും സ്വന്തം കെട്ടിടത്തിന് തറകെട്ടാൻ പോലും കഴിഞ്ഞിട്ടില്ല പനമരം: വയനാടി​െൻറ മധ്യഭാഗമായ പനമരം കേന്ദ്രീകരിച്ച് ബ്ലോക്ക് പഞ്ചായത്ത് രൂപവത്കരിച്ചിട്ട് എട്ടുവർഷം പിന്നിട്ടു. പനമരം, പൂതാടി, കണിയാമ്പറ്റ, പുൽപള്ളി, മുള്ളൻകൊല്ലി പഞ്ചായത്തുകളുടെ വികസനം ലക്ഷ്യമാക്കി സ്ഥാപിച്ച ബ്ലോക്കിൽ വികസനം കാര്യമായി നടക്കുന്നുണ്ടെന്നാണ് അധികൃതർ പറയുന്നത്. ബ്ലോക്ക് പരിധിയിൽപ്പെട്ട പഞ്ചായത്തുകളിൽ സമ്പൂർണ അർബുദ നിർമാർജനത്തിനുള്ള പരിപാടികൾ, ബ്ലോക് ഒാഫിസുമായി ബന്ധപ്പെട്ട ഡിജിറ്റലൈസേഷൻ എന്നിവയൊക്കെ പനമരം ബ്ലോക്കിനെ ജില്ലയിലെ മറ്റു ബ്ലോക്ക് പഞ്ചായത്തുകളിൽനിന്നും വ്യത്യസ്തമാക്കുന്നു. എന്നാൽ, എട്ടു വർഷമായിട്ടും സ്വന്തം കെട്ടിടത്തിനുള്ള തറ കെട്ടാൻ വരെ സാധിച്ചിട്ടില്ല. ഓഫിസ് കെട്ടിടം പോലും നിർമിക്കാത്തവർ നാട്ടിൽ എന്ത് വികസനമാണ് നടത്തുക എന്ന് നാട്ടുകാർ ചോദിച്ചാൽ അവരെ കുറ്റം പറയാനും സാധിക്കില്ല. ഇപ്പോഴുള്ളത് വാടക കെട്ടിടത്തിൽ ജില്ലയിൽ നാലാമത്തെ ബ്ലോക്ക് പഞ്ചായത്തായിട്ടാണ് പനമരം രൂപവത്കരിച്ചത്. അഞ്ചുകുന്ന്, പാക്കം, ആനപ്പാറ, പാടിച്ചിറ, മുള്ളൻകൊല്ലി, പുൽപള്ളി, ഇരുളം, വാകേരി, കേണിച്ചിറ, നടവയൽ, പൂതാടി, പച്ചിലക്കാട്, കണിയാമ്പറ്റ, പനമരം എന്നിങ്ങനെ 14 ഡിവിഷനുകളാണ് പനമരം ബ്ലോക്കിൽ ഉൾപ്പെടുന്നത്. മുള്ളൻകൊല്ലിയിൽനിന്നും പൂതാടി പഞ്ചായത്തിലെ വാകേരിയിൽനിന്നും ബ്ലോക്ക്് ആസ്ഥാനത്തെത്താൻ 20 കി.മീറ്ററിലേറെ യാത്ര ചെയ്യണം. മൂന്നാമത്തെ വാടക കെട്ടിടത്തിലാണ് ഇപ്പോൾ പനമരം ബ്ലോക്ക് ഒാഫിസുള്ളത്. ആദ്യം നിർമിതി കേന്ദ്രം റോഡിലെ കൃഷി വകുപ്പുമായി ബന്ധപ്പെട്ട കെട്ടിടത്തിലായിരുന്നു. പിന്നീട് രാധേഷ് തിയറ്ററിനടുത്തെ കെട്ടിടത്തിലേക്ക് മാറി. കഴിഞ്ഞ ഏതാനും മാസങ്ങളായി ആശുപത്രി റോഡിലെ കെട്ടിടത്തിലാണ്. പഴയതിനെ അപേക്ഷിച്ച് ഈ കെട്ടിടത്തിൽ സൗകര്യം കൂടുതലുണ്ടെങ്കിലും വാടക ഇനത്തിൽ സർക്കാറിന് നല്ലൊരു തുക ചെലവാകുന്നുണ്ട്. ഫണ്ട് ലഭ്യമായിട്ടും കെട്ടിടമായില്ല ഇപ്പോ കെട്ടിടമാകും എന്ന് പറയുന്നതല്ലാതെ ഇതുവരെ അതിനുള്ള പ്രവർത്തനം നടന്നിട്ടില്ലെന്നതാണ് യഥാർഥ്യം. ഫണ്ടില്ലാത്തതുകൊണ്ടല്ല പണി തുടങ്ങാത്തത്. അഞ്ചു വർഷത്തിനുള്ളിൽ കെട്ടിടംപണി പൂർത്തിയാക്കുമെന്നായിരുന്നു 2010ൽ അധികാരത്തിൽ വന്നവർ അവരുടെ തുടക്കകാലത്ത് പറഞ്ഞത്. ഒന്നുമുണ്ടായില്ല. എന്നാൽ, കെട്ടിട നിർമാണത്തിന് ആവശ്യമായ ആലോചനകളും ഒരുക്കങ്ങളും അവർ നടത്തി. അത് പിന്നീട് വിവാദത്തിലാവുകയും ചെയ്തു. പതിവുപോലെ ഈ ബജറ്റിലും 2015-16 വർഷത്തെ പനമരം ബ്ലോക്ക് ബജറ്റിൽ കെട്ടിട നിർമാണെത്തക്കുറിച്ച് പ്രതിപാദിക്കുന്നുണ്ട്. റവന്യൂ വകുപ്പ് 90 സ​െൻറ് അനുവദിച്ചുവെന്നും രണ്ടര കോടി മുടക്കി ആസ്ഥാന മന്ദിരം നിർമിക്കുമെന്നുമായിരുന്നു പറഞ്ഞത്. നിർമാണം ഏപ്രിൽ മാസത്തിൽ തുടങ്ങുമെന്നും അന്ന് വ്യക്തമാക്കി. 2017-18 വർഷത്തെ ബജറ്റിലും കെട്ടിട നിർമാണം ഉടൻ ആരംഭിക്കുമെന്നാണ് പറഞ്ഞത്. കെട്ടിട നിർമാണത്തിന് ആവശ്യമായി വരുന്ന അധികതുക ബ്ലോക്ക് പഞ്ചായത്ത് ഏറ്റെടുക്കുമെന്നും ബജറ്റിലുണ്ട്. ഈ വർഷത്തെ ബജറ്റിലും ആസ്ഥാന മന്ദിരകാര്യം ഒഴിവാക്കിയിട്ടില്ല. കാര്യങ്ങളെല്ലാം കൃത്യമായി നടന്നിരുന്നുവെങ്കിൽ ബ്ലോക്ക് ഒാഫിസ് ഇതിനോടകം പുതിയ സ്വന്തം കെട്ടിടത്തിലേക്ക് മാറുമായിരുന്നു. വൈകുന്തോറും സർക്കാറിന് നഷ്ടം കെട്ടിടം എത്ര വൈകുന്നുവോ അത്രയും സർക്കാറിന് നഷ്ടമാണ്. ലാഭം സ്വകാര്യ കെട്ടിട ഉടമക്കും. പ്രതിപക്ഷ അംഗങ്ങൾ വെറും നാല് പേരിൽ ഒതുങ്ങുമ്പോൾ ബോർഡ് യോഗങ്ങളിൽ കാര്യമായ എതിർശബ്്ദങ്ങൾ ഉണ്ടാകുന്നില്ല. അഥവാ, ഉണ്ടായാൽ ആ പ്രശ്നം ഏറ്റെടുത്ത് സമരങ്ങൾക്കിറങ്ങാൻ പ്രതിപക്ഷ രാഷ്ട്രീയ പാർട്ടിക്കാർ മിനക്കെടുന്നുമില്ല. ഇവിടെ ഭരണം നടത്തുന്നവർക്ക് കാര്യങ്ങൾ എളുപ്പമാകുന്നു.(തുടരും) -കെ.ഡി. ദിദീഷ് WDLPANAMARAM 1പനമരം ബ്ലോക്ക് പഞ്ചായത്ത് ഒാഫിസ് പ്രവർത്തിക്കുന്ന വാടക കെട്ടിടം
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.