'ചെങ്കോട്ട സ്വകാര്യ ഗ്രൂപ്പിന്​ കൈമാറരുത്​'

കോഴിക്കോട്: സ്വാതന്ത്ര്യ സമരത്തി​െൻറ പ്രതീകവും ഡൽഹിയിലെ ഐതിഹാസിക സ്മാരകവുമായ ചെങ്കോട്ട സ്വകാര്യ ഗ്രൂപ്പിന് കൈമാറുന്ന കേന്ദ്ര സർക്കാർ നടപടി ഉടൻ പിൻവലിക്കണമെന്ന് എൽ.ഐ.സി എംപ്ലോയിസ് യൂനിയൻ കോഴിക്കോട്-വയനാട് ജില്ല സമ്മേളനം ആവശ്യപ്പെട്ടു. ബ്രിട്ടീഷ് വാഴ്ചക്ക് അന്ത്യംകുറിച്ച് ദേശീയപതാക ഉയർത്തപ്പെട്ട ചെങ്കോട്ടയെ സ്വകാര്യവത്ക്കരിക്കുന്നത് ദേശവിരുദ്ധ നടപടിയാണ്. അത്തരം നടപടികൾ ഉടൻ തിരുത്തണമെന്നും പ്രമേയം ആവശ്യപ്പെട്ടു. സമ്മേളനം സൗത്ത് സോൺ ഇൻഷുറൻസ് എംപ്ലോയിസ് ഫെഡറേഷൻ ജോയൻറ് സെക്രട്ടറി പി.പി. കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പി.കെ. ഭാഗ്യബിന്ദു അധ്യക്ഷത വഹിച്ചു. എൽ.ഐ.സിയിലെ ക്ലാസ് മൂന്ന്, നാല് വിഭാഗങ്ങളിലെ ഒഴിഞ്ഞുകിടക്കുന്ന തസ്തികകളിൽ ഉടൻ റിക്രൂട്ട്മ​െൻറ് നടത്തുക, ജീവനക്കാർക്ക് വേതന വർധനവ് നടപ്പിലാക്കുക, പെൻഷൻ പദ്ധതിയിൽ ചേരാൻ ഓപ്ഷൻ അനുവദിക്കുക തുടങ്ങിയ പ്രമേയങ്ങളും സമ്മേളനം അംഗീകരിച്ചു. എൽ.ഐ.സി എംപ്ലോയിസ് യൂനിയൻ കോഴിക്കോട് ഡിവിഷൻ പ്രസിഡൻറ് ഐ.കെ. ബിജു, കോഴിക്കോട്-വയനാട് ജില്ല കൺവീനർ ബി. നന്ദകുമാർ, എം.പി. അപ്പുണ്ണി എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.