വി. മുനീർ മംഗലാടിന് ഡോക്ടറേറ്റ്

തണ്ണീർപന്തൽ: വി. മുനീർ മംഗലാട് ഹൈദരാബാദ് ഇംഗ്ലീഷ് ആൻഡ് ഫോറിൻ ലാംഗ്വേജസ് യൂനിവേഴ്സിറ്റിയിൽനിന്ന് ഡോക്ടറേറ്റ് നേടി. അറബിക് സാഹിത്യത്തിൽ റിസർച് ഫെലോഷിപ്പോടുകൂടിയാണ് പിഎച്ച്.ഡി പൂർത്തിയാക്കിയത്. ഡിപ്പാർട്മ​െൻറ് തലവൻ പ്രഫ. സയ്യിദ് ജഹാംഗീറി​െൻറ കീഴിൽ ഖത്തറിലെ ചെറുകഥ സാഹിത്യത്തെ ആധാരമാക്കിയായിരുന്നു പഠനം. മത-സാമൂഹിക സാംസ്കാരിക രംഗങ്ങളിൽ സജീവമായ മുനീർ മംഗലാട് നഫീസത്തുൽ മിസ്രിയ ഇൻസ്റ്റിറ്റ്യൂട്ട് ജനറൽ സെക്രട്ടറിയാണ്. നേരത്തെ ഇഫ്ളുവിൽനിന്ന് പി.ജിയും എം.ഫിലും നേടിയ മുനീർ വില്ല്യാപ്പള്ളി മംഗലാട് വെംബ്രോളി അന്ത്രു-ഫാത്തിമ ദമ്പതികളുടെ മകനാണ്. കാക്കുനി നമ്പാംവയൽ നഫ്ല ഭാര്യയും സിയാൻ അഹ്മദ് മകനുമാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-12-12 04:18 GMT