ദലിത്​ യുവതിക്ക്​ പീഡനം: പി.ആർ.ടി.സി ഡയറക്​ടർക്കെതിരെ കേസ്

കോഴിക്കോട്: എരഞ്ഞിപ്പാലം പി.ആർ.ടി.സി സൈനിക റിക്രൂട്ട്‌മ​െൻറ് പരിശീലനകേന്ദ്രം ഡയറക്ടർ ദലിത് യുവതിയെ പീഡിപ്പിച്ചതായി പരാതി. പരിശീലന കേന്ദ്രത്തിലെ ഫിസിക്കൽ എജുക്കേഷൻ അധ്യാപികയുെട പരാതിയിൽ മോരിക്കര സ്വദേശി നവാസ് ജാനെതിരെയാണ് നടക്കാവ് പൊലീസ് കേസെടുത്തത്. ജനുവരി മുതൽ മൂന്നു മാസക്കാലം തന്നോട് അശ്ലീലചുവയോടെ സംസാരിക്കുകയും ദേഹത്ത് സ്പർശിക്കുകയും ചെയ്തതായി പരാതിയിൽ പറയുന്നു. സൈന്യത്തില്‍ ചേരാന്‍ താല്‍പര്യമുള്ള വിദ്യാര്‍ഥികള്‍ക്ക് രണ്ടുമാസത്തെ പരിശീലനമാണ് പ്രീ റിക്രൂട്ട്‌മ​െൻറ് െട്രയിനിങ് സ​െൻറര്‍ നല്‍കുന്നത്. ഇവരുടെ ഫീസായ 24,000 രൂപ സര്‍ക്കാര്‍ ഗ്രാൻറായി നല്‍കുന്നുണ്ട്. ആദിവാസി, ദലിത് വിദ്യാര്‍ഥികളാണ് കൂടുതലായും പരിശീലനത്തിനെത്തുന്നത്. ഡയറക്ടര്‍ മറ്റു ജോലികൾ ചെയ്യിപ്പിക്കുന്നുവെന്ന പരാതിയും വിദ്യാർഥികള്‍ ഉന്നയിക്കുന്നുണ്ട്. എന്നാൽ, പരാതികളെല്ലാം വ്യാജമാണെന്നാണ് ഡയറക്ടറുടെ വാദം. പെരുമാറ്റദൂഷ്യത്തെ തുടര്‍ന്ന് പിരിച്ചുവിട്ട മൂന്ന് ജീവനക്കാരാണ് പരാതികള്‍ക്ക് പിന്നിലെന്നും ഇയാള്‍ പറയുന്നു. പരാതിക്കാരിയും മറ്റ് രണ്ടു പേരും മോഷണം നടത്തി എന്ന് ഡയറക്ടറുടെ മകൻ അൽത്താഫ് ജാൻ നൽകിയ പരാതിയിലും കേസെടുത്തിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.