വേനൽമഴ കിട്ടിയിട്ടും കടന്തറപ്പുഴ ഉണർന്നില്ല

കുറ്റ്യാടി: കുറ്റ്യാടി മലനിരയുടെ വരദാനമായ കടന്തറപ്പുഴ വേനൽമഴ കിട്ടിയിട്ടും ഉണർന്നില്ല. പതിവിന് വിപരീതമായി ഇത്തവണ പുഴ വറ്റി വാൽ മുറിഞ്ഞ സ്ഥിതിയിലാണ്. മുൻകാലങ്ങളിൽ മഴപെയ്താൽ നീരൊഴുക്ക് കൂടി പരിസരത്തെ കിണറുകളിൽ വെള്ളം ലഭിക്കാറുണ്ടെന്ന് നാട്ടുകാർ പറയുന്നു. ഈ പുഴയിലെ വെള്ളം ഉപയോഗപ്പെടുത്തിയാണ് പൂഴിത്തോട് മിനി ജലവൈദ്യുതി പദ്ധതി പ്രവർത്തിക്കുന്നത്. ഇത്തവണ ജനുവരിയിൽതന്നെ ഉൽപാദനം നിർത്തിയതായി ബന്ധപ്പെട്ടവർ പറഞ്ഞു. ഇനി പുനരാരംഭിക്കാൻ ജൂൺ ആവണം. മഴക്കാലത്ത് കുത്തൊഴുക്കുള്ള പുഴയിൽ ആനപോലും പെടാറുണ്ട്. പെരുവണ്ണാമൂഴിക്ക് സമീപമാണ് കടന്തറപ്പുഴ കുറ്റ്യാടി പുഴയിൽ ചേരുന്നത്. ഒന്നരവർഷം മുമ്പ് ഈ പുഴയിൽ മലവെള്ളപ്പാച്ചിലിൽപെട്ട് ആറ് യുവാക്കൾ മരിച്ചിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.