ഗെയിൽ പദ്ധതിയുടെ മറവിൽ ആവളപാണ്ടി മണ്ണിട്ട് നികത്തുന്നത് തടഞ്ഞു

പേരാമ്പ്ര: ഗ്യാസ് അതോറിറ്റി ഓഫ് ഇന്ത്യയുടെ വാതക പൈപ്പ്ലൈൻ സ്ഥാപിക്കുന്നതി​െൻറ മറവിൽ കോഴിക്കോടി​െൻറ നെല്ലറയെന്ന് അറിയപ്പെടുന്ന ആവളപാണ്ടി മണ്ണിട്ട് നികത്തുന്നത് നാട്ടുകാർ തടഞ്ഞു. കുറൂർകടവ് മുതൽ കാരയിൽനടവരെയുള്ള രണ്ടര കി.മീറ്ററോളം വയൽ 10 മീറ്റർ വീതിയിൽ മണ്ണിട്ട് നികത്താനായിരുന്നു ശ്രമം. ഗെയിലിനുവേണ്ടി അക്വയർ ചെയ്ത സ്ഥലത്തല്ല മണ്ണിറക്കിയത്. ഉടമസ്ഥരുടെ അനുവാദം വാങ്ങാതെയാണ് ഈ വർഷവും നെൽകൃഷി ചെയ്ത ഈ വയൽ നശിപ്പിക്കാൻ അധികൃതർ ശ്രമിക്കുന്നത്. നാട്ടുകാരുടെ എതിർപ്പിനെ തുടർന്ന് പ്രവൃത്തി നിർത്തിവെച്ചിരിക്കുകയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.