ബഹ്ജത്ത് ഭാരവാഹികളെ തിരഞ്ഞെടുത്തു

കടമേരി: റഹ്മാനിയ്യ അറബിക് കോളജ് വിദ്യാർഥി സംഘടന ബഹ്ജത്തുൽ ഉലമ സ്റ്റുഡൻറ്സ് അസോസിയേഷ​െൻറ 2018-19 അധ്യയന വർഷത്തെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. കോളജ് വൈസ് പ്രിൻസിപ്പൽ മാഹിൻ മുസ്ലിയാരുടെ അധ്യക്ഷതയിൽ ചേർന്ന ജനറൽ ബോഡി യോഗം മുടിക്കോട് മുഹമ്മദ് മുസ്ലിയാർ ഉദ്ഘാടനം ചെയ്തു. കോഡൂർ മുഹിയുദ്ദീൻ മുസ്ലിയാർ, യൂസുഫ് മുസ്ലിയാർ മഞ്ചേരി, ബഷീർ ഫൈസി ചീക്കോന്ന്, യൂസുഫ് റഹ്മാനി, റഷീദ് റഹ്മാനി എന്നിവർ സംബന്ധിച്ചു. പുതിയ ഭാരവാഹികളായി സവാദ് വെള്ളമുണ്ട (പ്രസി), സുഫൈദ് കുഞ്ഞിപ്പള്ളി, ആസിഫ് കാക്കുനി (വൈ. പ്രസി), സിദ്ദീഖ് വേളം (ജന. സെക്ര), നഈം ചൂരൽമല, റാഫി ഒറ്റപ്പാലം (ജോ. സെക്ര), മുസ്തഫ കോപ്പിലാൻ (ട്രഷ) തുടങ്ങിയവരെ തിരഞ്ഞെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.