പ​ങ്കെ​ടു​ക്കാ​ൻ സാ​ധി​ക്കി​ല്ലെ​ന്ന് അ​റി​യി​ച്ചി​രു​ന്നു​വെ​ന്ന് ജി​ല്ല പൊ​ലീ​സ് മേ​ധാ​വി

* അടിയന്തര കോമ്പിങ് ഓപറേഷ​െൻറ ഭാഗമായുള്ള പരിപാടികളിലായതിനാലാണ് പങ്കെടുക്കാൻ കഴിയാതിരുന്നത് കൽപറ്റ: കലക്ടറേറ്റിൽ ശനിയാഴ്ച വൈകീട്ട് നടന്ന പട്ടികജാതി-പട്ടിക ഗോത്രവർഗ അദാലത്തിൽ പങ്കെടുക്കാൻ സാധിക്കാത്ത വിവരം കമീഷനെ അറിയിച്ചിരുന്നതായി ജില്ല പൊലീസ് മേധാവി ഡോ. അരുൾ ആർ.ബി. കൃഷ്ണ. കമീഷന് മുമ്പാകെ മുഴുവൻ പരാതികളും കേസുകളും തീർപ്പാക്കുന്നതിനായി എസ്.എം.എസ് ഡിവൈ.എസ്.പിയെയും കൽപറ്റ ഡിവൈ.എസ്.പിയെയും മറ്റു സി.ഐമാരെയും ചുമതലപ്പെടുത്തിയതാണ്. നേരേത്ത നൽകേണ്ട മറുപടികൾ നൽകിയതുമാണ്. അടിയന്തര കോമ്പിങ് ഓപറേഷൻ നടപ്പാക്കുന്നതി​െൻറ ഭാഗമായുള്ള പരിപാടികളിൽ പങ്കെടുക്കാനുള്ളതിനാലായിരുന്നു കമീഷൻ സിറ്റിങ്ങിൽ പങ്കെടുക്കാൻ കഴിയാതിരുന്നത്. എന്നാൽ, ഇതി​െൻറ പേരിൽ ജില്ലയിലെ മുഴുവൻ പൊലീസ് ഉദ്യോഗസ്ഥരെയും കുറ്റപ്പെടുത്തുകയാണ് കമീഷൻ ചെയർമാൻ ചെയ്തത്. ജില്ലയിൽ ഗോത്രവിഭാഗക്കാരുടെ ഉന്നമനത്തിനായി ജില്ല പൊലീസ് മുൻകൈ എടുത്ത് വിവിധ പദ്ധതികൾ നടപ്പാക്കിയിട്ടുണ്ട്. ഇതൊക്കെ മറന്നാണ് കമീഷൻ സിറ്റിങ്ങിൽ പങ്കെടുക്കാൻ സാധിക്കാത്തതി​െൻറ പേരിൽ പൊലീസിനെ കുറ്റപ്പെടുത്തുന്നത്. ഇത്തരത്തിൽ പൊലീസിനെ കുറ്റപ്പെടുത്തുന്നത് അവസരം കാത്തുകഴിയുന്ന തീവ്രവാദ, ദേശവിരുദ്ധ ശക്തികൾക്ക് ശക്തിപകരാനേ ഉപകരിക്കുകയുള്ളൂവെന്നും ജില്ല പൊലീസ് മേധാവി ഡോ. അരുൾ ആർ.ബി. കൃഷ്ണ പറഞ്ഞു. സിറ്റിങ്ങിൽ പട്ടികജാതി-പട്ടികവർഗ വിഭാഗങ്ങളുടെ പരാതികളിലും കേസുകളിലും തീർപ്പുണ്ടാക്കാൻ ചുമതലയുള്ള എസ്.എം.എസ് ഡിവൈ.എസ്.പി തന്നെയാണ് പങ്കെടുത്തത്. ജില്ല പൊലീസ് മേധാവിക്ക് പങ്കെടുക്കാൻ സാധിക്കാത്ത കാര്യം കമീഷനെ അറിയിക്കാൻ എസ്.എം.എസ് ഡിവൈ.എസ്.പിയോടും പറഞ്ഞിരുന്നു. അദ്ദേഹം അത് കമീഷനെ അറിയിക്കുകയും ചെയ്തതാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.