​േപപ്പട്ടിയുടെ വിളയാട്ടം; ഭീതി വി​െട്ടാഴിയാതെ തുറയൂർ

കടിയേറ്റ വളർത്തുമൃഗങ്ങൾ നിരീക്ഷണത്തിൽ പയ്യോളി: ഒമ്പതു മാസം പ്രായമായ പെൺകുഞ്ഞ് ഉൾപ്പെടെ 15 പേർക്ക് പേപ്പട്ടിയുടെ കടിയേറ്റ സംഭവം തുറയൂരിനെ ഭീതിയിലാക്കി. കടിയേറ്റ 15 പേർക്കും മെഡിക്കൽ കോളജിൽനിന്ന് കുത്തിവെപ്പ് നടത്തിയെങ്കിലും തുടർചികിത്സക്ക് ആവശ്യമായ സർക്കാർ സഹായങ്ങൾ ലഭിക്കില്ല. സംഭവം നടന്നയുടൻ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഷരീഫ മണലുംപുറത്ത്, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ നസീർ പൊടിയാടി, വാർഡ് അംഗം സുരേന്ദ്രൻ മഠത്തിൽ എന്നിവരുടെ നേതൃത്വത്തിൽ കടിയേറ്റവരെ മെഡിക്കൽ കോളജ് ആശുപത്രിയിെലത്തിക്കുന്നതിനും മറ്റും ഗ്രാമപഞ്ചായത്ത് അധികൃതർ നടപടിയെടുത്തിരുന്നു. വീട്ടിനുള്ളിൽ കയറിയും ആളുകളെ പേപ്പട്ടി കടിച്ചതോടെ ജാഗ്രത പാലിക്കാനും പുറത്തിറങ്ങാതിരിക്കാനുമുള്ള മൈക്ക് അനൗൺസ്മ​െൻറ് അറിയിപ്പ് നടന്നു. ഒമ്പത് പശുക്കൾക്കും ഒരു പോത്തിനും പേപ്പട്ടിയുടെ കടിയേറ്റിരുന്നു. വെറ്ററിനറി ഡോക്ടർമാരുടെ നേതൃത്വത്തിൽ പശുക്കൾക്കും പോത്തിനും കുത്തിവെപ്പ് എടുത്തിട്ടുണ്ട്. ആരോഗ്യപ്രവർത്തകർ വീടുകളിലെത്തി ബോധവത്കരണം നടത്തി. പേപ്പട്ടിയുടെ കടിയേറ്റവർക്കും വളർത്തുമൃഗങ്ങളുടെ ഉടമകൾക്കും സർക്കാർ സഹായം ലഭിക്കുന്നതി​െൻറ സാധ്യത ആരായാൻ ഗ്രാമപഞ്ചായത്ത് പ്രസിഡൻറി​െൻറ നേതൃത്വത്തിൽ ജില്ല കലക്ടർ യു.വി. ജോസിനെ സന്ദർശിച്ചിരുന്നു. തുടർചികിത്സക്കാവശ്യമായ സാമ്പത്തിക സഹായം ലഭിക്കില്ലെന്ന വിവരമാണ് ലഭിച്ചതെന്ന് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ നസീർ പൊടിയാടി പറഞ്ഞു. ഗ്രാമപഞ്ചായത്തിന് ചെയ്യാൻ കഴിയുന്ന സഹായങ്ങൾ കടിയേറ്റവർക്ക് ലഭ്യമാക്കാൻ അടിയന്തര നടപടിെയടുക്കുമെന്ന് അധികൃതർ പറഞ്ഞു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറി​െൻറ നേതൃത്വത്തിൽ സംഭവം നടന്ന വെള്ളിയാഴ്ചതന്നെ സർവകക്ഷി യോഗം വിളിച്ചുചേർത്തിരുന്നു. കടിയേറ്റവർക്ക് ചികിത്സക്ക് ചെലവായ തുക കണ്ടെത്തി നൽകാൻ യോഗത്തിൽ ധാരണയായിട്ടുണ്ട്. പേപ്പട്ടിയെ രണ്ടു ദിവസം കഴിഞ്ഞിട്ടും പിടികൂടാൻ കഴിയാത്തത് നാട്ടുകാരെ ഭീതിയിലാക്കുകയാണ്. നായയെ കണ്ടെത്താനുള്ള ശ്രമം തുടരുന്നുണ്ട്. പേപ്പട്ടിയുടെ കടിേയറ്റ വളർത്തുമൃഗങ്ങൾ നിരീക്ഷണത്തിലാണ്. പേപ്പട്ടിയുടെ കടിയേറ്റവർക്ക് സർക്കാർ അടിയന്തര സഹായം ലഭ്യമാക്കണമെന്ന് വിവിധ സംഘടനകൾ ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.