കഞ്ചാവ് കൈവശംവെച്ചതിന്​ കഠിന തടവും പിഴയും

വടകര: കഞ്ചാവുമായി പിടിയിലായ മധ്യവയസ്കന് കഠിന തടവും പിഴയും. തലശ്ശേരി കൂത്തുപറമ്പ് മുരിയാട് സ്വദേശി റസിയ മന്‍സിലില്‍ മുഹമ്മദ് ഷാഫിയെയാണ്(59) വടകര എന്‍.ഡി.പി.എസ് കോടതി ജഡ്ജി എം.വി. രാജകുമാര ശിക്ഷിച്ചത്. രണ്ടു വര്‍ഷം കഠിന തടവും 10,000 രൂപ പിഴയുമാണ് ശിക്ഷ. പിഴ അടച്ചിെല്ലങ്കിൽ ഒരു മാസംകൂടി കഠിന തടവ് അനുഭവിക്കണം. 2014 ഫെബ്രുവരി എട്ടിനാണ് കേസിനാസ്പദമായ സംഭവം. ദേശീയപാതയിലെ വടകര മടപ്പള്ളി കോളജിനു സമീപത്തുനിന്നാണ് വടകര എക്സൈസ് ഒരു കിലോ 160 ഗ്രാം കഞ്ചാവുമായി അറസ്റ്റ് ചെയ്തത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.