കോഴിക്കോട്: യൂണിഫോം വിതരണരംഗത്ത് 17 വർഷത്തെ പ്രവർത്തനപാരമ്പര്യമുള്ള എമോറ യൂണിഫാബ് അവതരിപ്പിക്കുന്ന എമോറ യൂണിസോൺ, ദി കംപ്ലീറ്റ് വേൾഡ് ഒാഫ് യൂണിഫോംസിെൻറ ഉദ്ഘാടനം ഏപ്രിൽ 28 നടക്കും. രാവിലെ 10.30ന് കോഴിക്കോട് മേയർ തോട്ടത്തിൽ രവീന്ദ്രൻ ചടങ്ങ് ഉദ്ഘാടനം ചെയ്യും. മലബാറിെൻറ സങ്കൽപങ്ങൾക്ക് ഒരുമയുടെ പുതുചിറകേകി റെഡിമെയ്ഡ്, പ്രത്യേകം ഡിസൈൻ ചെയ്ത യൂണിഫോമുകൾ, ആക്സസറികൾ എന്നിവയുടെ വിശാലമായ ലോകം അനുഭവവേദ്യമാകുകയാണ് എമോറ യൂണിസോൺ. വിദ്യാഭ്യാസസ്ഥാപനങ്ങൾ, കോർപറേറ്റുകൾ, ഹോട്ടലുകൾ, ഹോസ്പിറ്റലുകൾ തുടങ്ങി വിവിധ മേഖലകൾക്ക് അനുയോജ്യമായ യൂണിഫോമുകളുടെ വിപുലമായ ശേഖരമാണ് എമോറ യൂണിസോണിൽ ഒരുക്കിയിരിക്കുന്നത്. കൂടാതെ ഉന്നത ഗുണമേന്മയുള്ള ഫാബ്രിക് മെറ്റീരിയലുകൾ, ആക്സസറികൾ, മെഡലുകൾ, േട്രാഫികൾ എന്നിവയുടെ വിപുലവും വൈവിധ്യവുമായ ശേഖരങ്ങളും യൂണിസോണിൽ ലഭ്യമാണ്. ഉപഭോക്താക്കളുടെ ആവശ്യങ്ങൾക്കനുസരിച്ച് യൂണിഫോമുകൾ പ്രത്യേകം ഡിസൈൻ ചെയ്യുന്നതിന് യൂണിക്രാഫ്റ്റ് യൂണിഫോം സ്റ്റുഡിയോയുടെ സേവനവും പ്രയോജനപ്പെടുത്താം. കമാക്സ്, മഫത്ലാൽ, സ്പർശ്-ഫാബ്, മോറിക്സ്, വാൽജി എന്നിങ്ങനെ വസ്ത്രവ്യവസായ രംഗത്തെ മികച്ച ഫാബ്രിക് മില്ലുകളാണ് എമോറ യൂണിസൊണിെൻറ ബ്രാൻഡ് പാർട്നേർസ്. യൂണിഫോമുമായി ബന്ധപ്പെട്ടുള്ള എല്ലാ സേവനങ്ങളും ഉപഭോക്താക്കൾക്ക് ഒരു കുടക്കീഴിൽ ലഭ്യമാക്കുക എന്നതാണ് എമോറ യൂണിസോണിെൻറ ലക്ഷ്യമെന്ന് എമോറ ഗ്രൂപ് ഡയറക്ടർമാരായ സ്വാലിഹ്, അഹ്മദ് ബഷാർ, അമീൻ അലി, സലീം എന്നിവർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.