ആലത്തൂര്‍ എസ്‌റ്റേറ്റ്: നിയമപോരാട്ടങ്ങൾക്കൊടുവിൽ ഭൂമിയേറ്റെടുക്കൽ

*വഴിത്തിരിവായത് ഇ.ജെ. വാന്‍ ഇംഗ‍​െൻറ പരാതി *സ്വത്തിന് അവകാശമുന്നയിച്ച് മൈക്കിള്‍ േഫ്ലായിഡ് ഈശ്വറും രംഗത്തെത്തിയിരുന്നു p3 lead package മാനന്തവാടി: വർഷങ്ങൾ നീണ്ടുനിന്ന നിയമപോരാട്ടങ്ങൾക്കൊടുവിൽ 211.67 ഏക്കർ വിസ്തീർണമുള്ള കാട്ടിക്കുളം ആലത്തൂർ എസ്‌റ്റേറ്റ് സര്‍ക്കാര്‍ ഏറ്റെടുക്കുമ്പോൾ അത് വയനാടിനെ സംബന്ധിച്ച് മറ്റൊരു നാഴികക്കല്ലായി മാറുകയാണ്. തുടർ അപ്പീലിനുള്ള സാധ്യതയുള്ളതിനാൽ ആറു മാസം കഴിഞ്ഞു മാത്രമേ ഭൂമി പൂർണമായും സർക്കാറിൽ നിക്ഷിപ്തമാകുകയുള്ളൂ. മിച്ചഭൂമി വിവാദങ്ങളിലും വയനാട് വാർത്തയാകുമ്പോഴാണ് ഏറ്റെടുക്കൽ നടപടിയിലൂടെ റവന്യൂ വകുപ്പ് കൈയടി നേടുന്നതെന്ന പ്രത്യേകതയുമുണ്ട്. പരേതനായ എഡ്വിന്‍ ജുബര്‍ട്ട് വാന്‍ ഇംഗന്‍ എന്ന ഇ.ജെ. വാന്‍ ഇംഗ​െൻറ പരാതിയിലൂടെയാണ് കൈമോശം വന്നു പോകുമായിരുന്ന എസ്‌റ്റേറ്റ് സര്‍ക്കാറിന് ഏറ്റെടുക്കാന്‍ സാധിച്ചത്. ഇ.ജെ. വാന്‍ ഇംഗന്‍ മരിച്ചതായും അദ്ദേഹം സ്വത്തുക്കള്‍ തന്നെ ഏൽപിച്ചതായുമാണ് മൈസൂരു സ്വദേശിയായ മൈക്കിള്‍ ഫ്ലോയിഡ് ഈശ്വര്‍ അവകാശപ്പെട്ടിരുന്നത്. മൈസൂരുവിലെ നസര്‍ബാദ് പൊലീസ് സ്‌റ്റേഷനില്‍ ഇ.ജെ. വാന്‍ ഇംഗന്‍ നല്‍കിയ പരാതിയുടെ ചുവടുപിടിച്ച് നടത്തിയ അന്വേഷണമാണ് എസ്റ്റേറ്റി​െൻറ അവകാശിയെ സംബന്ധിച്ച വിവാദങ്ങളുടെ ചുരുളഴിച്ചത്. സ്വത്ത് തട്ടിയെടുക്കുന്നതിന് മൈക്കിള്‍ േഫ്ലായിഡ് ഈശ്വര്‍ വ്യാജ പ്രമാണങ്ങള്‍ ചമച്ചെന്നും തന്നെ വഞ്ചിച്ചെന്നുമായിരുന്നു ഇ.ജെ. വാന്‍ ഇംഗന്‍ നല്‍കിയ പരാതിയുടെ ഉള്ളടക്കം. 2013 ജനുവരി ഒന്നിനാണ് ഇതുമായി ഇ.ജെ. വാന്‍ ഇംഗൻ പൊലീസില്‍ പരാതി നല്‍കിയത്. ഇതി​െൻറ പിറ്റേ ദിവസം അദ്ദേഹത്തെ താമസ സ്ഥലത്ത് മരിച്ചതായി കണ്ടെത്തിയത് ദുരൂഹതയുണ്ടാക്കി. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തില്‍ ഇ.ജെ. വാന്‍ ഇംഗ‍​െൻറ പരാതിയില്‍ കഴമ്പുണ്ടെന്ന് ബോധ്യപ്പെട്ടതിനാൽ കേസ് രജിസ്റ്റര്‍ ചെയ്തു. ഇ.ജെ. വാൻ ഇംഗ​െൻറ സഹോദരനായ ബോണോ വാൻ ഇംഗ​െൻറ മകൻ മൈക്കിൾ വാൻ ഇംഗനും മുമ്പ് മൈക്കിൾ ഫ്ലോയിഡ് ഈശ്വറിനെതിരെ പരാതിയുമായി എത്തിയിരുന്നു. ഇളയച്ഛനായ ഇ.ജെ. വാൻ ഇംഗനെ ഭീഷണിപ്പെടുത്തിയാണ് മൈക്കിൾ ഫ്ലോയിഡ് ഈശ്വർ എസ്റ്റേറ്റ് കൈവശപ്പെടുത്തിയതെന്നും വീട്ടുതടങ്കലിലായിരുന്ന ഇളയച്ഛനെ കാണാൻ പോലും മൈക്കിൾ ഫ്ലോയിഡ് ഈശ്വർ അനുവദിച്ചിരുന്നില്ലെന്നുമാണ് മൈക്കിൾ വാൻ ഇംഗൻ പരാതിപ്പെട്ടത്. കര്‍ണാടക പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവില്‍ ഇ.ജെ. വാന്‍ ഇംഗ‍​െൻറ മൈസൂരു സിറ്റിക്കടുത്ത എറങ്കാറ വില്ലേജിലെ വീടും സ്ഥലവും സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് ശിപാര്‍ശ ചെയ്തു. ഇ.ജെ. വാന്‍ ഇംഗ‍​െൻറ ഉടമസ്ഥതയിലുള്ള കാട്ടിക്കുളം ആലത്തൂര്‍ എസ്റ്റേറ്റ് കേരള സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് മൈസൂരു പൊലീസ് സൂപ്രണ്ട് ജില്ല ഭരണകൂടത്തിന് കത്തും നല്‍കിയിരുന്നു. 25 കോടിയാണ് കര്‍ണാടക പൊലീസ് എസ്‌റ്റേറ്റിന് വില കണക്കാക്കിയത്. ദത്തെടുപ്പ് നിയമങ്ങളടക്കം വിശദമായി പരിശോധിച്ചാണ് ഭൂമി ഏറ്റെടുക്കല്‍ നടപടിയിലേക്ക് ജില്ല കലക്ടര്‍ ഉത്തരവിറക്കിയത്. നവംബര്‍ മുതല്‍ ഏപ്രില്‍ വരെ നീണ്ട വിചാരണകൾക്കും രേഖകളുടെ പരിശോധനകള്‍ക്കും ശേഷം ഒട്ടനവധി നിയമങ്ങള്‍ പരിശോധിച്ചുകൊണ്ടാണ് കലക്ടര്‍ ഏറ്റെടുക്കല്‍ നടപടിയിലേക്ക് നീങ്ങിയത്. ഇംഗ്ലണ്ടിലെ ദത്തെടുപ്പ് നിയമങ്ങളും പരിശോധിച്ചു. ജുബര്‍ട്ട് വാന്‍ ഇംഗന്‍ വില്‍പത്രം എഴുതാതെ മരിച്ചതായും എസ്‌റ്റേറ്റിന് അനന്തരാവകാശികള്‍ ഇല്ലെന്നും മരണസമയത്ത് ആലത്തൂര്‍ എസ്‌റ്റേറ്റ് അദ്ദേഹത്തി​െൻറ ഉടമസ്ഥതയിലായിരുന്നുവെന്നുമുള്ള കണ്ടെത്തലാണ് സര്‍ക്കാറിനെ ഭൂമി ഏറ്റെടുക്കലിലേക്ക് നയിച്ചത്. നാലുമാസത്തിലധികം നീണ്ട പരിശോധനകൾക്കു ശേഷം ജില്ല ഭരണകൂടം പുറത്തിറക്കിയ ഉത്തരവിനെതിരെ എതിർകക്ഷികൾ അപ്പീൽ നൽകുമോ എന്നതാണ് ഇനി കണ്ടറിയേണ്ടത്. എസ്റ്റേറ്റുമായി ബന്ധപ്പെട്ട് പത്രമാധ്യമങ്ങളിൽ നിരന്തരം വന്നുകൊണ്ടിരുന്ന വാർത്തകളും നടപടികൾ വേഗത്തിലാക്കുന്നതിന് കാരണമായിരുന്നു. SATWDL15newsslug SATWDL16newsslug -------------------------------------- ബെന്നിക്കിത് അഭിമാന മുഹൂർത്തം മാനന്തവാടി: വിദേശ പൗര‍​െൻറ ഉടമസ്ഥതയിലുള്ള കാട്ടിക്കുളം ആലത്തൂർ എസ്റ്റേറ്റ് സർക്കാർ ഏറ്റെടുത്ത് ഉത്തരവ് ഇറക്കുമ്പോൾ ഏറ്റവും കൂടുതൽ അഭിമാനിക്കുന്നത് പൊതു പ്രവർത്തകനും കാട്ടിക്കുളത്തെ പ്രാദേശിക മാധ്യമ പ്രവർത്തകനുമായ പൂത്തറയിൽ ബെന്നിയാണ്. കഴിഞ്ഞ ഒരു പതിറ്റാണ്ടുകാലം വിശ്രമമില്ലാതെ ബെന്നി നടത്തിയ പോരാട്ടങ്ങൾക്കൊടുവിലാണ് 211.67 ഏക്കർ ഭൂമി ഏറ്റെടുത്ത് കലക്ടർ ഉത്തരവിറക്കിയത്. 2009ലാണ് ആലത്തൂർ എസ്റ്റേറ്റ് ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ട് ബെന്നി ആദ്യത്തെ നിവേദനം നൽകുന്നത്. പിന്നീട് നടപടിയൊന്നും ഉണ്ടാകാതെ വന്നപ്പോൾ തിരുനെല്ലി പഞ്ചായത്തിലെ പ്രാദേശിക കോൺഗ്രസ് നേതാക്കൾക്കൊപ്പം മന്ത്രിയായിരുന്ന പി.കെ. ജയലക്ഷ്മി മുഖേന അന്നത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെയും റവന്യൂ മന്ത്രി അടൂർ പ്രകാശിനെയും കണ്ട് കാര്യങ്ങൾ ധരിപ്പിച്ചു. ഇതിനിടെ വിഷയം കോടതിയിലുമെത്തി. സർക്കാറിലും കോടതിയിലും ഹാജരാക്കാനായി രേഖകൾക്കായി വിശ്രമമില്ലാതെ അലഞ്ഞു. കൈയിൽനിന്ന് ധാരാളം പണം ചെലവഴിച്ചു. ഭീഷണികളും മറ്റും ഉണ്ടായപ്പോഴും തളർന്നില്ല. ചില ഉദ്യോഗസ്ഥർ അനുകൂലമായി ഒപ്പം നിന്നപ്പോൾ മറ്റു ചിലർ ഭൂമി ഏറ്റെടുക്കലിന് എതിരായിരുന്നുവെന്ന് ബെന്നി പറഞ്ഞു. ഇപ്പോൾ സസ്പെൻഷനിലുള്ള ഡെപ്യൂട്ടി കലക്ടർ സോമനാഥനെതിരെ ലാൻഡ് റവന്യൂ കമീഷണർക്ക് പരാതി നൽകിയതും ഈ വിഷയത്തിലായിരുന്നു. ജില്ല കലക്ടറായിരുന്ന വി. കേശവേന്ദ്രകുമാറും ബി.എസ്. തിരുമേനിയും ഇപ്പോഴത്തെ കലക്ടർ എസ്. സുഹാസും ഭൂമി ഏറ്റെടുക്കുന്നതിന് കാര്യക്ഷമമായി പ്രവർത്തിച്ചുവെന്നും ബെന്നി പറഞ്ഞു. SATWDL12benny ബെന്നി 'ഏറ്റെടുക്കലിെനതിരെയുള്ള അപ്പീൽ നേരിടണം' കൽപറ്റ: കൃത്രിമ രേഖകൾ ഉണ്ടാക്കി നിയമവിരുദ്ധമായി കൈവശം വെക്കുകയും വൻതോതിൽ മരം മുറിച്ചുവിൽക്കുകയും ചെയ്ത കർണാടക സ്വദേശിയായ മൈക്കിൾ ഈശ്വറിൽനിന്ന് ആലത്തൂർ എസ്റ്റേറ്റ് ഏറ്റെടുത്ത ജില്ല കലക്ടർ എസ്. സുഹാസി​െൻറ ധീരമായ നടപടിയെ വയനാട് പ്രകൃതി സംരക്ഷണ സമിതി സ്വാഗതം ചെയ്തു. ഏറ്റെടുത്ത എസ്റ്റേറ്റ് മരങ്ങൾ മുറിച്ചുമാറ്റാതെ വയനാടി​െൻറ വികസനത്തിനും വന്യജീവി പ്രശ്നം രൂക്ഷമായ പ്രദേശത്തെ കർഷകരെ പുനരധിവസിപ്പിക്കാനും ഉപയോഗിക്കണം. എന്നാൽ, തിരുവനന്തപുരത്തെ ഉന്നതരായ റവന്യൂ ഉദ്യോഗസ്ഥരിൽ ചിലരും എറണാകുളം ഹൈകോടതിയെ ചുറ്റിപ്പറ്റിയുള്ള ഭൂമാഫിയയും ചേർന്ന് ഏറ്റെടുക്കൽ നടപടിയെ അട്ടിമറിക്കാൻ സാധ്യതയുണ്ട്. വർഷങ്ങൾ നീളുന്ന നിയമക്കുരുക്കിൽ പെടുത്തുകയാണ് അവരുടെ ഒരു മാർഗം. ഏറ്റെടുക്കലിനെതിരെ വരാൻ സാധ്യതയുള്ള കേസുകൾ ശക്തമായി നേരിടാൻ സംസ്ഥാന സർക്കാർ തയാറാകണമെന്നും ഇക്കാര്യത്തിൽ വയനാട്ടിലെ ജനങ്ങൾ ജാഗ്രതപാലിക്കണമെന്നും പ്രകൃതി സംരക്ഷണ സമിതി ആവശ്യപ്പെട്ടു. പ്രസിഡൻറ് എൻ. ബാദുഷ, സെക്രട്ടറി തോമസ് അമ്പലവയൽ, ട്രഷറർ എം. ഗംഗാധരൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-12-12 04:18 GMT