തോട്ടം മേഖലയിലെ പ്രതിസന്ധിക്ക് മാറ്റമില്ല

കൽപറ്റ: ശമ്പളം ലഭിക്കാത്തതിനെതിരെ തോട്ടം തൊഴിലാളികൾ നടത്തിയ സമരത്തിന് താൽക്കാലിക വിരാമമായെങ്കിലും പ്രതിസന്ധി അവസാനിക്കുന്നില്ല. ഫെബ്രുവരി, മാർച്ച് മാസങ്ങളിലെ ശമ്പളം ലഭിക്കാത്തതിൽ പ്രതിഷേധിച്ച് എൽസ്റ്റൺ എസ്േറ്ററ്റ് പുൽപ്പാറ, പെരുന്തട്ട ഡിവിഷനുകളിലെ തൊഴിലാളികൾ നടത്തിയ സമരം താൽക്കാലികമായി അവസാനിച്ചു. ഈ മാസം 20ന് മുമ്പ് ശമ്പളം നൽകുമെന്ന് അധികൃതർ അറിയിച്ചതിനെ തുടർന്ന് സമരം അവസാനിപ്പിക്കാൻ ട്രേഡ് യൂനിയൻ നേതാക്കൾ ആവശ്യപ്പെടുകയായിരുന്നു. ഇതനുസരിച്ച് പുൽപ്പാറയിലെയും പെരുന്തട്ട ഒന്ന് ഡിവിഷനിലെയും തൊഴിലാളികൾ ബുധനാഴ്ച ജോലിക്കിറങ്ങി. എന്നാൽ, പെരുന്തട്ട രണ്ട് ഡിവിഷനിലെ തൊഴിലാളികൾ ബുധനാഴ്ചയും സമരം തുടർന്നു. ഗ്രാറ്റ്വിറ്റി നൽകാത്ത എൽസ്റ്റൺ എസ്േറ്ററ്റ് അധികൃതരുടെ നടപടിക്കെതിരെ തൊഴിലാളികൾ നടത്തിയ സമരത്തിനൊടുവിൽ നടന്ന ചർച്ചയിലെ പ്രഖ്യാപനങ്ങളും ഇതുവരെ നടപ്പായിട്ടില്ല. ഇതിനാൽ, തൊഴിലാളികൾ അസംതൃപ്തരുമാണ്. ജില്ല ലേബർ ഓഫിസർ കെ. സുരേഷ് ജനുവരി 19ന് വിളിച്ചുചേർത്ത അനുരഞ്ജന ചർച്ചയിലെ ഒത്തുതീർപ്പു വ്യവസ്ഥ പ്രകാരം തൊഴിലാളികൾക്കുള്ള ഗ്രാറ്റ്വിറ്റി തുക ഇക്കഴിഞ്ഞ ഫെബ്രുവരി 28നോ അതിനു മുമ്പായോ കൊടുത്തു തീർക്കുമെന്നായിരുന്നു തൊഴിലുടമ യോഗത്തിൽ പ്രഖ്യാപിച്ചിരുന്നത്. എന്നാൽ, ആനുകൂല്യം ലഭിേക്കണ്ട 107 തൊഴിലാളികളിൽ പുൽപ്പാറ, പെരുന്തട്ട ഡിവിഷനുകളിലായി 20ൽ താഴെ തൊഴിലാളികൾക്ക് മാത്രമാണ് ഗ്രാറ്റ്വിറ്റി വിതരണം ചെയ്തത്. 2010ലും അതിനു ശേഷവും എസ്റ്റേറ്റിൽ നിന്ന് വിരമിച്ച തൊഴിലാളികൾക്കാണ് എസ്റ്റേറ്റ് വണ്ടിച്ചെക്ക് നൽകി കബളിപ്പിച്ചത്. ഇതിനെ തുടർന്നാണ് സമരവും തുടർന്ന് ചർച്ചയും നടന്നത്. കുടിശ്ശികയായിരുന്ന ശമ്പളം ചർച്ചക്കൊടുവിൽ വിതരണം ചെയ്തെങ്കിലും നിലവിൽ ഫെബ്രുവരി, മാർച്ച് മാസങ്ങളിലെ ശമ്പളം വീണ്ടും കുടിശ്ശികയാണ്. ഇതോടെയാണ് ഒരിടവേളക്ക് ശേഷം എൽസ്റ്റ എസ്റ്റേറ്റ് തൊഴിലാളികൾ കഴിഞ്ഞ ദിവസം രണ്ടു ദിവസമായി പണിമുടക്കി സമരം ആരംഭിച്ചത്. പുൽപ്പാറ, പെരുന്തട്ട നമ്പർ ഒന്ന്, നമ്പർ രണ്ട് ഡിവിഷനുകളിലായി 300ഓളം തൊഴിലാളികളാണ് എസ്റ്റേറ്റിലുള്ളത്. കഴിഞ്ഞ വർഷത്തെ ബോണസും സെറ്റിൽമ​െൻറ് ലീവും ഇതിനുള്ള തുകയും തൊഴിലാളികൾക്ക് ഇതുവരെ ലഭിച്ചിട്ടില്ല. കൂടാതെ വിരമിച്ച തൊഴിലാളികൾക്ക് ഇതുവരെ പി.എഫും നൽകിയില്ല. ശമ്പളത്തിൽനിന്ന് പി.എഫ് വിഹിതം പിടിച്ചിരുന്നെങ്കിലും ഇത് മാനേജ്മ​െൻറ് അടച്ചിരുന്നില്ല. ഈ തുക വിതരണം ചെയ്യുമെന്ന് പറഞ്ഞിരുന്നെങ്കിലും ഇതുവരെ നൽകിയിട്ടില്ല. 2014ന് ശേഷം നിലവിലെ തൊഴിലാളികളുടെ പി.എഫ് വിഹിതവും കമ്പനി അടച്ചിട്ടില്ല. നേരത്തേ നടന്ന ചർച്ചയിലെ തീരുമാനങ്ങൾ നടപ്പാക്കുന്നത് ഉറപ്പുവരുത്താതെ തോട്ടമുടമകളെ സഹായിക്കുന്ന നിലപാട് സ്വീകരിക്കുന്ന ലേബർ ഓഫിസർമാരുടെ നിലപാടുകൾക്കെതിരെയും അമർഷം ശക്തമാണ്. ഇതിനാൽതന്നെ രണ്ടു ദിവസത്തെ സമരം ഭാഗികമായി അവസാനിച്ചെങ്കിലും അവകാശങ്ങൾ നേടിയെടുക്കാൻ വീണ്ടും സമരത്തിലേക്ക് തൊഴിലാളികൾ പോകാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല. അപേക്ഷ ക്ഷണിച്ചു കൽപറ്റ: കാലിക്കറ്റ് യൂനിവേഴ്സിറ്റിയുടെ കീഴിൽ അഫിലിയേറ്റ് ചെയ്ത ഓറിയൻറൽ സ്കൂൾ ഓഫ് ഹോട്ടൽ മാനേജ്മ​െൻറ് ലക്കിടിയിലെ ബി.എച്ച്.എം (നാലു വർഷം) മെറിറ്റ് സീറ്റിലേക്ക് അപേക്ഷ ക്ഷണിച്ചു. ഏപ്രിൽ 28 വരെ ഫീസ് അടച്ച് 30 വരെ രജിസ്റ്റർ ചെയ്യാം. പ്ലസ് ടു യോഗ്യതയുള്ളവർക്കും ഫലം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാം. അപേക്ഷ ഫീസ് ജനറൽ 350, എസ്.സി, എസ്.ടി 150. വിശദ വിവരങ്ങൾ www.cuonline.ac.in എന്ന വെബ്സൈറ്റിൽ. ഫോൺ: 04936 255355, 8086622216. എഫ്.എസ്.ഇ.ടി.ഒ പ്രതിഷേധം കൽപറ്റ: കഠ്വയിൽ ബലാത്സംഗത്തിനിരയായി എട്ടുവയസ്സുകാരി കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിഷേധിച്ച് എഫ്.എസ്.ഇ.ടി.ഒ നേതൃത്വത്തിൽ ജീവനക്കാരും അധ്യാപകരും ജില്ല -താലൂക്ക് കേന്ദ്രങ്ങളിൽ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. കൽപറ്റ കലക്ടറേറ്റ് പരിസരത്ത് പ്രകടനത്തിന് ശേഷം ചേർന്ന യോഗം ദേശീയ ചലച്ചിത്ര പുരസ്കാര ജേതാവ് അനീസ് കെ. മാപ്പിള ഉദ്ഘാടനം ചെയ്തു. എൻ.ജി.ഒ യൂനിയൻ സംസ്ഥാന കമ്മിറ്റി അംഗം പി.വി. ഏലിയാമ്മ സംസാരിച്ചു. എ.കെ. രാജേഷ് സ്വാഗതവും ബി.കെ. സുധീർ കിഷൻ നന്ദിയും പറഞ്ഞു. മാനന്തവാടിയിൽ എൻ.ജി.ഒ യൂനിയൻ ജില്ല സെക്രട്ടേറിയറ്റ് അംഗം എസ്. അജയകുമാർ ഉദ്ഘാടനം ചെയ്തു. പി.എം. ഇബ്രാഹിം സ്വാഗതവും എസ്. സജീർ നന്ദിയും പറഞ്ഞു. ബത്തേരിയിൽ കെ.എസ്.ടി.എ ജില്ല സെക്രട്ടറി പി.ജെ. ബിനേഷ് ഉദ്ഘാടനം ചെയ്തു. വി.എ. ഷാജി സ്വാഗതവും ബാലസുബ്രഹ്മണ്യൻ നന്ദിയും പറഞ്ഞു. ജനകീയ വിചാരണ കൽപറ്റ: ഹ്യൂമൻ റൈറ്റ്സ് പ്രൊട്ടക്ഷൻ മിഷ​െൻറ (എച്ച്.ആർ.പി.എം) നേതൃത്വത്തിൽ കൽപറ്റ പഴയ ബസ്സ്റ്റാൻഡ് പരിസരത്ത് കഠ്വയിൽ എട്ടുവയസ്സുകാരിയെ കൊലപ്പെടുത്തിയ അഞ്ചുപേരെയും പ്രതീകാത്മകമായി ജനകീയ വിചാരണ ചെയ്തു. പ്രതീകാത്മകമായി വധശിക്ഷക്ക് വിധിച്ച് തൂക്കിലേറ്റി. ജില്ല പ്രസിഡൻറ് പി.ജെ. ജോൺ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻറ് ഡോ. ബെഞ്ചമിൻ ഈശോ അധ്യക്ഷത വഹിച്ചു. മുസ്തഫ, ഹംസ മുരിങ്ങക്കൽ, കെ. ഭഗീരഥൻ, സി. രതീഷ്, കെ.പി. റഹീസ്, ഡോ. ജയപ്രകാശ്, ജോസഫ് അമ്പാട്ട്, സലീഷ് കൽപറ്റ, കെ. വിനീഷ് എന്നിവർ സംസാരിച്ചു. തിരുനാൾ ആഘോഷവും സുവർണ ജൂബിലി സമാപനവും നാളെ തുടങ്ങും മാനന്തവാടി: ഒണ്ടയങ്ങാടി സ​െൻറ് മാർട്ടിൻ നഗർ ദേവാലയത്തിലെ മാർട്ടിൻ ഡി പോറസി​െൻറയും സെബസ്ത്യാനോസി​െൻറയും തിരുനാൾ ആഘോഷവും സുവർണ ജൂബിലി സമാപനവും ഏപ്രിൽ 20 മുതൽ 29 വരെ ആഘോഷിക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. 20ന് കൊടിയേറ്റുന്നതോടെ ആഘോഷ പരിപാടികൾക്ക് തുടക്കമാകും. 28ന് വൈകീട്ട് 4.45ന് നടക്കുന്ന വിശുദ്ധ കുർബാനക്ക് തലശ്ശേരി അതിരൂപതാധ്യക്ഷൻ ജോർജ് ഞരളക്കാട്ട് മുഖ്യകാർമികത്വം വഹിക്കും. ഏഴു മണിക്ക് നടക്കുന്ന ജൂബിലി പൊതു സമ്മേളനത്തിൽ ഒ.ആർ. കേളു എം.എൽ.എ മുഖ്യ പ്രഭാഷണം നടത്തും. മാനന്തവാടി രൂപതാധ്യക്ഷൻ ജോസ് പൊരുന്നേടം അധ്യക്ഷത വഹിക്കും. ജീവകാരുണ്യ സഹായ വിതരണം ജില്ല കലക്ടർ എസ്. സുഹാസ് നിർവഹിക്കും. തുടർന്ന് ജൂബിലി ഗാനം, കലാസന്ധ്യ, സ്നേഹവിരുന്ന് എന്നിവയും ഉണ്ടാകും. സമാപന ദിവസമായ 29ന് വിശുദ്ധ കുർബാന, പ്രദക്ഷിണം, നേർച്ച ഭക്ഷണം എന്നിവയും ഉണ്ടാകും. വാർത്തസമ്മേളനത്തിൽ ഫാ. തോമസ് തൈക്കുന്നുംപുറം, മത്തായി പാച്ചനാൽ, ബേബി പേടപ്പാട്ട്, ബിജു നരിപ്പാറ, മാർട്ടിൻ കൂട്ടുങ്കൽ എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.