വിഷുക്കിറ്റ്​ വിതരണം

കൽപറ്റ: വിഷുവിനോടനുബന്ധിച്ച് കശ്യപ വേദ റിസർച് ഫൗണ്ടേഷ​െൻറ ആഭിമുഖ്യത്തിൽ വയനാട്ടിലെ വിവിധ കോളനികളിലുള്ള ആദിവാസി കുടുംബങ്ങൾക്ക് വിഷുക്കിറ്റുകൾ വിതരണം ചെയ്തു. കൽപറ്റ സൂര്യമ്പത്ത് കോളനിയിൽ നടന്ന ചടങ്ങിൽ ഡിവൈ.എസ്.പി പ്രിൻസ് എബ്രഹാം വിതരണോദ്ഘാടനം നിർവഹിച്ചു. കൗൺസിലർ പി.ആർ. ബിന്ദു അധ്യക്ഷത വഹിച്ചു. മുനിസിപ്പൽ ചെയർപേഴ്സൻ സനിത ജഗദീഷ് മുഖ്യ പ്രഭാഷണം നടത്തി. വിനോദ് കുമാർ, സച്ചിദാനന്ദൻ, എം. സുന്ദരൻ വൈദിക്, എം. അനിൽ കുമാർ, സി. അനിതാകുമാരി, പി.ടി. വിബിൻ ദാസ്, സുരേഷ് വൈദിക് എന്നിവർ സംസാരിച്ചു. കെ. ശശിധരൻ വൈദിക് സ്വാഗതവും ഐ.പി. കിഷോർ നന്ദിയും പറഞ്ഞു. തുടർന്ന് ആദിവാസി ഊരുകളിലെ വിവിധ സാംസ്കാരിക കലാപരിപാടികളും അരങ്ങേറി. പുൽപള്ളിയിലെ വിവിധ കോളനികളിലെ കിറ്റ് വിതരണത്തി​െൻറ ഉദ്ഘാടനം മുള്ളൻകൊല്ലി ഗ്രാമപഞ്ചായത്ത് മെംബർ അജിത്ത്കുമാർ നിർവഹിച്ചു. സാബു, സെൽജൻ ചാലക്കൽ, രഘു, മുരളി, രവീന്ദ്രൻ മേപ്പാടി, ശശിധരൻ വൈദിക് എന്നിവർ സംസാരിച്ചു. രമേശൻ കൽപറ്റ നന്ദി പറഞ്ഞു. THUWDL6 വിഷുവിനോടനുബന്ധിച്ച് കശ്യപ വേദ റിസർച് ഫൗണ്ടേഷ​െൻറ ആഭിമുഖ്യത്തിൽ ആദിവാസി കുടുംബങ്ങൾക്കുള്ള വിഷുക്കിറ്റ് വിതരണോദ്ഘാടനം ഡിവൈ.എസ്.പി പ്രിൻസ് എബ്രഹാം നിർവഹിക്കുന്നു നിർമാണ അപാകത; റോഡ് തകർന്നതായി ആരോപണം മാനന്തവാടി: നിർമാണത്തിലെ അപാകതമൂലം രണ്ടാഴ്ചക്കുള്ളിൽ റോഡ് തകർന്നതായി ആരോപണം. മാനന്തവാടി നഗരസഭ പരിധിയിലെ ഏഴാം വാർഡിലെ ചോയിമൂല-കാത്തിരിക്കൽ കോളനി റോഡാണ് തകർന്നതായി ആരോപണമുയർന്നത്. പട്ടികവർഗ ഫണ്ടിൽ ഉൾപ്പെടുത്തി നാലു ലക്ഷം രൂപ ചെലവഴിച്ചാണ് 60 മീറ്റർ ദൂരം മണ്ണിട്ട് സൈഡ് കെട്ടി ബെൽറ്റ് വാർത്ത് റോഡ് നിർമിച്ചത്. ആദിവാസി കോളനിയുൾപ്പെടെ നൂറുകണക്കിന് കുടുംബങ്ങൾക്ക് ആശ്രയമായ റോഡ് കൂടിയാണിത്. പ്രവൃത്തികൾക്ക് ആവശ്യമായ സിമൻറ്, മണൽ, കമ്പി എന്നിവ ഉപയോഗിക്കാത്തതിനാലാണ് പ്രവൃത്തി പൂർത്തീകരിച്ച് ദിവസങ്ങൾക്കകം റോഡ് തകരാൻ ഇടയാക്കിയതെന്നും നാട്ടുകാർ ആരോപിച്ചു. കെട്ടുകൾക്കിടയിൽ ഉപയോഗിച്ചിരിക്കുന്ന കല്ലുകളും വളരെ കുറവാണ്. രാത്രി ഒമ്പതു മണിക്ക് പ്രവൃത്തി നടത്തുന്നത് തടയാൻ ശ്രമിച്ച തന്നെ ഒരു സംഘം മർദിച്ചതായി പ്രദേശവാസിയായ വിനോദ് പറഞ്ഞു. THUWDL10 ചോയിമൂല-കാത്തിരിക്കൽ കോളനി റോഡ് മീനങ്ങാടി സ്റ്റേഡിയം ഭൂമി വീണ്ടും അളക്കുമെന്നു പറയുന്നത് കൈയേറ്റം സാധൂകരിക്കാൻ -കോൺഗ്രസ് മീനങ്ങാടി: ശ്രീകണ്ഠ ഗൗഡർ സ്റ്റേഡിയം ഭൂമി കൈയേറ്റം സംബന്ധിച്ച് വീണ്ടും ഭൂമി അളക്കും എന്നുപറയുന്നത് വിഷയം നീട്ടിക്കൊണ്ടുപോകുന്നതിനും കൈയേറ്റം സാധൂകരിക്കുന്നതിനും ബന്ധപ്പെട്ട കക്ഷികളെ സംരക്ഷിക്കുന്നതിനുമാണെന്ന് ഇന്ത്യൻ നാഷനൽ കോൺഗ്രസ് മീനങ്ങാടി മണ്ഡലം കമ്മിറ്റി ആരോപിച്ചു. 1995 മുതലാണ് സ്േറ്റഡിയം ഭൂമി സംബന്ധിച്ച് വിവാദമുണ്ടാകുന്നത്. 04.06.1998ൽ സുൽത്താൻ ബത്തേരി താലൂക്ക് സർവേ സൂപ്രണ്ടിന് നൽകിയ അപേക്ഷയിൽ ഭൂമിയിൽ കുറവുള്ളതായി അന്നത്തെ സി.പി.എമ്മി​െൻറ നേതൃത്വത്തിലുള്ള ഗ്രാമപഞ്ചായത്ത് ഭരണസമിതി പറയുന്നു. 12.06.1999ന് പുറക്കാടി വില്ലേജ് അധികൃതർ അളന്നപ്പോഴും ഭൂമിയിൽ കുറവുള്ളതായി പറയുന്നു. വീണ്ടും 02.11.2011ന് താലൂക്ക് സർവേയർ അളന്നപ്പോഴും കുറവുള്ളതായി കണ്ടെത്തിയിരുന്നു. 2017ൽ വിജിലൻസ് അന്വേഷണത്തി​െൻറ ഭാഗമായി താലൂക്ക് സർവേ സൂപ്രണ്ടി​െൻറ നേതൃത്വത്തിൽ ആധുനിക യന്ത്രോപകരണങ്ങളുടെ സഹായത്തോടെ നടത്തിയ സർവേയുടെ അടിസ്ഥാനത്തിൽ തയാറാക്കിയ അന്വേഷണ റിപ്പോർട്ടിൽ, സ്റ്റേഡിയം ഭൂമിയിൽനിന്ന് 65.6 സ​െൻറ് നഷ്ടപ്പെട്ടതായും ഇത് രണ്ടു സ്വകാര്യ വ്യക്തികൾ കൈവശംെവച്ചിരിക്കുന്നതായും പറയുന്നു. ഭൂമി വീണ്ടെടുക്കുന്നതിനുള്ള നടപടിയെടുക്കാനും കൈയേറ്റക്കാർക്കെതിരെ നിയമനടപടി സ്വീകരിക്കാനും മീനങ്ങാടി ഗ്രാമപഞ്ചായത്ത് സെക്രട്ടറിയോട് ആവശ്യപ്പെടുന്നതിനടക്കം വിജിലൻസ് നിർദേശം നൽകിയിട്ടുണ്ട്. ഇത് മറച്ചുവച്ച് ബന്ധപ്പെട്ട ഭൂമി വീണ്ടും അളക്കുമെന്ന് പഞ്ചായത്ത് സെക്രട്ടറി പറയുന്നതിൽ അഴിമതി ഒളിഞ്ഞിരിക്കുന്നുെണ്ടന്നും മീനങ്ങാടി മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡൻറ് ബേബി വർഗീസ് പറഞ്ഞു. അടിയന്തര നടപടി സ്വീകരിച്ചില്ലെങ്കിൽ ശക്തമായ പ്രക്ഷോഭങ്ങൾക്ക് കമ്മിറ്റി നേതൃത്വം നൽകും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.