വെളിമണ്ണ ജി.എം.യു.പി സ്​കൂൾ ​അപ​്​ഗ്രേഡ്​ ചെയ്യൽ: ആസിമി​െൻറ രണ്ടാംഘട്ട പോരാട്ടത്തിന്​ തുടക്കം

കോഴിക്കോട്: ഒാമശ്ശേരി പഞ്ചായത്തിലെ വെളിമണ്ണ ജി.എം.യു.പി സ്കൂൾ ഹൈസ്കൂളാക്കി ഉയർത്താനുള്ള രണ്ടാം ഘട്ട പ്രക്ഷോഭത്തിന് തുടക്കം. ഇരുകൈകളുമില്ലാത്ത ഏഴാം ക്ലാസ് വിദ്യാർഥി മുഹമ്മദ് ആസിമി​െൻറയും ആക്ഷൻ കമ്മിറ്റിയുടെയും നേതൃത്വത്തിൽ വ്യാഴാഴ്ച ജില്ല കലക്ടറേറ്റിലേക്ക് മാർച്ചും ധർണയും നടത്തി. വെളിമണ്ണ ജി.എം.യു.പി സ്കൂളിലെ വിദ്യാർഥികളും നാട്ടുകാരും പ്രതിഷേധ സമരത്തിൽ പെങ്കടുത്തു. എ.പി.ജെ അബ്ദുൽ കലാമി​െൻറ സഹോദരപുത്രനും കലാം ഫൗണ്ടേഷൻ ട്രസ്റ്റിയുമായ ശൈഖ് ദാവൂദ് ധർണ ഉദ്ഘാടനം െചയ്തു. പ്രത്യേക പരിഗണനയർഹിക്കുന്ന ആസിമിന് മാത്രമല്ല, ആ നാട്ടിലെ മറ്റ് കുട്ടികൾക്കും ഹൈസ്കൂൾ വിദ്യാഭ്യാസം ഉറപ്പാക്കാൻ സ്കൂൾ അപ്ഗ്രേഡ് ചെയ്യേണ്ടത് അത്യാവശ്യമാണെന്ന് ശൈഖ് ദാവൂദ് പറഞ്ഞു. മിടുക്കനായ ആസിമിന് മികച്ച ഭാവി ഉറപ്പാക്കേണ്ടതുണ്ട്. െവെകല്യങ്ങളെ അതിജീവിച്ച ഇൗ മിടുക്കനെ സമൂഹം പിന്തുണക്കേണ്ടതുണ്ട്. സർക്കാറി​െൻറ 'ഉജ്വല ബാല്യം' പുരസ്കാരം നേടിയ ആസിം എല്ലാവർക്കും പ്രചോദനമാണ്. സ്കൂൾ അപ്ഗ്രേഡ് ചെയ്യാൻ മുഖ്യമന്ത്രി പിണറായി വിജയൻ മുൻകൈയെടുക്കണമെന്ന് ശൈഖ് ദാവൂദ് ആവശ്യപ്പെട്ടു. വിജയം നേടുന്നതുവരെ േപാരാട്ടം തുടരുമെന്ന് ആസിം പറഞ്ഞു. ജനങ്ങളുടെ പിന്തുണ തനിക്ക് വേണം. ഇൗ പ്രക്ഷോഭം തുടക്കം മാത്രമാണ്. വെളിമണ്ണ സ്കൂൾ അപ്ഗ്രേഡ് ചെയ്തില്ലെങ്കിൽ ത​െൻറ പഠനം അവസാനിക്കുമെന്ന് ആസിം പറഞ്ഞു. മുഖ്യമന്ത്രിക്ക് നിവേദനം നൽകിയിട്ടും ഫലമുണ്ടായില്ലെന്നും ഇൗ ഏഴാം ക്ലാസുകാരൻ പറഞ്ഞു. ആസിമിന് ശൈഖ് ദാവൂദ് വൃക്ഷത്തൈകൾ നൽകി. ടി.സി.സി കുഞ്ഞഹമ്മദ് അധ്യക്ഷനായിരുന്നു. ജില്ല പഞ്ചായത്ത് അംഗം ഷറഫുന്നിസ, ഡോ. അനന്തകൃഷ്ണൻ, സിറാജ് കവനൂർ, മടവൂർ സൈനുദ്ദീൻ, ബാലൻ കാട്ടുങ്ങൽ, നൗഷാദ് തെക്കയിൽ, നാസർ കാഞ്ഞങ്ങാട് തുടങ്ങിയവർ സംസാരിച്ചു. ആക്ഷൻ കമ്മിറ്റി കൺവീനർ സർതാജ് അഹമ്മദ് സ്വാഗതവും ടി. ഇബ്രാഹിം നന്ദിയും പറഞ്ഞു. സമരം അവസാനിച്ച ശേഷം ആസിമും ആക്ഷൻ കമ്മിറ്റി ഭാരവാഹികളും ജില്ല കലക്ടർ യു.വി ജോസിന് നിവേദനം സമർപ്പിച്ചു. സ്കൂൾ അപ്ഗ്രേഡ് ചെയ്യാൻ കഴിവി​െൻറ പരമാവധി ശ്രമിക്കുമെന്ന് കലക്ടർ പറഞ്ഞു. സ്നേഹസമ്മാനമായി കലക്ടർക്ക് വൃക്ഷത്തൈ കൈമാറിയാണ് ആസിം മടങ്ങിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.