കുന്നിന്‍മുകളിലെ ഉറവകള്‍ കണ്ടെത്തി കുടുംബങ്ങളുടെ ദാഹമകറ്റി ഒരുകൂട്ടം ചെറുപ്പക്കാർ

സുല്‍ത്താന്‍ ബത്തേരി: കുന്നിൻമുകളിലെ ആരാലും അറിയപ്പെടാത്ത ആ നീരുറവകൾ കണ്ടെത്തി നാടി​െൻറ ദാഹമകറ്റുകയാണ് ഒരുപറ്റം ചെറുപ്പക്കാർ. ശിലായുഗത്തി​െൻറ ശേഷിപ്പുകളുള്ള എടക്കല്‍ ഗുഹയുടെ അഞ്ച് കി.മീറ്റര്‍ മാറി സുല്‍ത്താന്‍ ബത്തേരിക്കടുത്ത് നെന്മേനി പഞ്ചായത്തില്‍ സ്ഥിതി ചെയ്യുന്ന തൊവരിമലയിലെ നീരുറവകൾ ഇന്ന് നിരവധി കുടുബങ്ങൾക്കാണ് ദാഹനീര് നല്‍കുന്നത്. അതിന് വഴിയൊരുക്കിയതാകട്ടെ പ്രദേശത്തെ കോളനിയിലെ ഏതാനും ചെറുപ്പക്കാരും. സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്കൊന്നും കാത്തുനില്‍ക്കാതെ സ്വന്തം ആശയത്തില്‍ പിറന്ന വലിയ സേവനത്തി​െൻറയും ശ്രമഫലമായാണ് നിരവധി കുടുംബങ്ങള്‍ക്ക് ദാഹജലം ലഭ്യമായത്. ഏകദേശം ഒരു കി.മീറ്റര്‍ മാറി മലയടിവാരത്തിലാണ് താനിപ്പുര ആദിവാസി കോളനി. കുറുമ വിഭാഗത്തില്‍പ്പെട്ട 15ഓളം കുടുംബങ്ങളാണ് ഇവിടെയുള്ളത്. വേനല്‍ പാതിയെത്തുന്നതിനുമുമ്പെ കോളനിയിലെ കിണറുകളെല്ലാം വറ്റും. പിന്നെ പലയിടത്തുംനിന്നും വെള്ളമെത്തിച്ച് വേനല്‍ തള്ളിനീക്കണം. ദുരിതം കടുത്തപ്പോഴാണ് വിറക് ശേഖരിക്കാനും മറ്റും പോയവരില്‍ ചിലര്‍ തൊവരിമലയിലെ ഉറവയുടെ കാര്യം ഓര്‍മിപ്പിച്ചത്. പിന്നെ താമസിച്ചില്ല കോളനിയിലെ ചെറുപ്പക്കാരില്‍ ചിലര്‍ നീരുറവയെ കോളനിയിലെത്തിക്കുന്നതിനെ കുറിച്ചാലോചിച്ച് മല കയറി. 10 ചെറുപ്പക്കാര്‍ കോളനിയിലെ രണ്ടു വളര്‍ത്തുനായ്ക്കളെയും കൂട്ടി യാണ് പോയത്. ഒരു പകല്‍ മുഴുവൻ നീണ്ട അധ്വാനത്തിനൊടുവില്‍ വാട്ടര്‍ അതോറിറ്റിപോലും തോല്‍ക്കും വിധത്തില്‍ കോളനിയിലെ വീടുകളിലെല്ലാം വെള്ളമെത്തിക്കുന്ന പദ്ധതി ആവിഷ്‌ക്കരിച്ചു. മലമുകളില്‍നിന്ന് കോളനിവരെ ഒരു കി.മീറ്റര്‍ പൈപ്പിടാനും വെള്ളം ശേഖരിക്കാനുമുള്ള ടാങ്ക് സ്ഥാപിക്കാനും ആകെ ചെലവായത് വെറും 5000 രൂപ മാത്രം. മലമുകളിലെ ഉറവകളെല്ലാം ബണ്ടിനകത്ത് ശേഖരിച്ച് അതിലാണ് പൈപ്പ് സ്ഥാപിച്ചിരിക്കുന്നത്. വെള്ളം അരിക്കാനുള്ള സംവിധാനവും ഇതിനുള്ളിലുണ്ട്. ഒരു ഒഴിവുദിനത്തില്‍ മറ്റു തിരക്കെല്ലാം ഉപേക്ഷിച്ച് അവര്‍ 10 ആണുങ്ങള്‍ മലകയറിയാണ് തങ്ങള്‍ക്ക് ആവശ്യമുള്ള ജലസംവിധാനം ഒരുക്കിയത്. വനഭൂമിയായതിനാല്‍ വന്യമൃഗങ്ങളും ഉണ്ടാകാം. വന്യമൃഗങ്ങളെ നോക്കാനുള്ള ജോലി നായ്ക്കളെ ഏല്‍പ്പിച്ചു. പിന്നെ പണി തുടങ്ങി. നല്ല ഉറവയുള്ള സ്ഥലം നോക്കി സാമാന്യം വലുപ്പത്തില്‍ നല്ലൊരു തടയണ നിര്‍മിച്ചു. അല്‍പനേരത്തെ താമസം. വെള്ളം നിറഞ്ഞ് പൊട്ടുമെന്ന സ്ഥിതിയായിരുന്നു. അങ്ങനെ പഴമക്കാര്‍ പകര്‍ന്ന അറിവില്‍നിന്ന് പ്രകൃതിദത്ത ജലസംഭരണി ജന്മമെടുക്കുകയായിരുന്നു. പണ്ടുമുതലെ മലമുകളിലെ വെള്ളം ചാലുകള്‍ വഴി താഴെയെത്തിക്കുമായിരുന്നെങ്കിലും പൈപ്പ് സ്ഥാപിച്ചും വെള്ളം അരിച്ചുമുള്ള നൂതന രീതിയാണ് താനിപ്പുരക്കാര്‍ ഉപയോഗിച്ചിരിക്കുന്നത്. ഇന്ന് കുടിവെള്ളത്തിന് ബുദ്ധിമുട്ടുള്ള ഒരുദിവസം പോലും ഈ കോളനിവാസികളുടെ ഓർമയിലില്ല. സംവിധാനം ഒരുക്കിയിട്ട് മൂന്ന് വര്‍ഷമാവുകയാണ്. അടുക്കുമ്പോ കോളനിയിലെ അനീഷ്, ഗോപി, സുധി, സന്ദീപ്, വിജിത്, അഭിഷേക്, പ്രശാന്ത്, ചന്ദ്രന്‍, ജയേഷ്, അനീഷ് തുടങ്ങിയവരാണ് പദ്ധതിക്കു പിന്നില്‍ പ്രവര്‍ത്തിച്ചത്. -സ്വന്തം ലേഖകൻ SUNWDL11 കോളനിക്കാർ പൈപ്പിലൂടെ വരുന്ന ജലം ശേഖരിക്കുന്നു SUNWDL12 താനിപ്പുര കോളനിയിലെ ജലസംരക്ഷണ സംവിധാനങ്ങൾ മീനങ്ങാടി പഞ്ചായത്ത് ഒാഫിസിന് മുന്നിൽ വൻതോതിൽ മരം മുറിയെന്ന് ആക്ഷേപം മീനങ്ങാടി: പഞ്ചായത്ത് ഒാഫിസി​െൻറ എതിർവശത്ത് അധികൃതരുടെ ഒത്താശയോടെ വൻ മരംമുറി നടന്നതായി പശ്ചിമഘട്ട സംരക്ഷണ ഏകോപന സമിതി പ്രവർത്തകർ ആരോപിച്ചു. നൂറ്റാണ്ട് പഴക്കമുള്ള രണ്ട് വന്മരങ്ങളാണ് കഴിഞ്ഞ ഹർത്താൽ ദിനത്തിൽ മുറിച്ചത്. ഹർത്താൽ ദിനത്തിലാണ് മരം മുറി നടന്നതെന്ന് ടാക്സി ഡ്രൈവർമാരും സാക്ഷ്യപ്പെടുത്തുന്നു. ജില്ല ഭരണകൂടത്തിനും ജില്ലയിലെ എം.എൽ.എമാർക്കും അവരുടെ പാർട്ടി ഘടകങ്ങൾക്കും വയനാട് കർബൺ ന്യൂട്രലാക്കണം എന്ന് പ്രസംഗിച്ചു നടക്കുകയല്ലാതെ അതിന് ജില്ലയിലെ മരംമുറി നിരോധിക്കാൻ മുൻകൈ‍യെടുക്കുന്നില്ല. ഇക്കാര്യം ഗൗരവമായി കാണണമെന്നും പ്രവർത്തകർ ആവശ്യപ്പെട്ടു. നെടുമ്പാശ്ശേരി എ.സി ലോഫ്ലോർ ബസ് സർവിസ് പുനരാരംഭിച്ചു കൽപറ്റ: മാസങ്ങളായി മുടങ്ങിക്കിടന്ന നെടുമ്പാശ്ശേരി എ.സി ലോഫ്ലോർ സർവിസ് പുനരാരംഭിച്ചു. അറ്റകുറ്റപ്പണികളുടെ പേരിൽ നിർത്തിയിട്ട ബസുകളിലൊന്നി​െൻറ സർവിസാണ് ശനിയാഴ്ച മുതൽ പുനരാരംഭിച്ചത്. കൽപറ്റ ഡിപ്പോക്ക് അനുവദിച്ച ആറ് എ.സി ലോഫ്ലോർ ബസുകളിൽ നാലെണ്ണം നെടുമ്പാശ്ശേരിയിലേക്കാണ് സർവിസ് നടത്തിയിരുന്നത്. കൽപറ്റ ഡിപ്പോയിൽനിന്നും നെടുമ്പാശ്ശേരി എയർപോർട്ടിലേക്ക് സർവിസ് നടത്തിയിരുന്ന എ.സി ലോഫ്ലോർ ബസുകൾ കഴിഞ്ഞ കുറെ നാളുകളായി അറ്റകുറ്റപ്പണികളുടെ പേരിൽ നിർത്തിയിട്ടിരുന്നു. ഈ ബസുകൾ കോഴിക്കോട്ടേക്ക് മാറ്റാനുള്ള ശ്രമം നടക്കുന്നതായുള്ള ആരോപണവും ഉയർന്നിരുന്നു. പ്രതിഷേധങ്ങൾക്കൊടുവിൽ നിലവിൽ രണ്ടു സർവിസുകൾ നെടുമ്പാശ്ശേരിയിലേക്ക് സർവിസ് നടത്തുന്നുണ്ട്. കൽപറ്റയിൽനിന്നും രാവിലെ 5.30ന് പുറപ്പെട്ട് ബത്തേരിയിലെത്തി, അവിടെനിന്നും 6.20ന് പുറപ്പെടുന്നതും കൽപറ്റ ഡിപ്പോയിൽനിന്ന് വൈകീട്ട് 4.30ന് പുറപ്പെടുന്നതുമായ നെടുമ്പാശ്ശേരി സർവിസുകളാണ് നിലവിലുള്ളത്. രാത്രി ഒമ്പതിന് കൽപറ്റയിൽനിന്നും നെടുമ്പാശ്ശേരിയിലേക്കുള്ള സർവിസാണ് ശനിയാഴ്ച മുതൽ പുനരാരംഭിച്ചത്. കൽപറ്റയിൽനിന്നും 7.50ന് മാനന്തവാടിയിലേക്ക് പോയി അവിടെനിന്ന് 9.50ന് നെടുമ്പാശ്ശേരിയിലേക്കുള്ള സർവിസാണ് ഇനി പുനരാരംഭിക്കാനുള്ളത്. കെ.എസ്.ടി എംപ്ലോയിസ് സംഘ് (ബി.എം.എസ്) ഇതി​െൻറ പേരിൽ സമരങ്ങൾ നടത്തിയിരുന്നു. ഈ സർവിസുകൾ പുനരാരംഭിക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം ബി.ജെ.പി കൽപറ്റ മണ്ഡലം കമ്മിറ്റിയുടെ എ.ടി.ഒ ഓഫിസ് മാർച്ചും ധർണയും സംഘടിപ്പിച്ചിരുന്നു. വയനാട്ടുകാർക്ക് ഏറെ പ്രയോജനപ്രദമായ ഈ സർവിസുകൾ കൽപറ്റയിൽ തന്നെ നിലനിർത്തണമെന്ന് യോഗം ആവശ്യപ്പെട്ടു. സന്തോഷ് ജി. നായർ അധ്യക്ഷത വഹിച്ചു. ഷിനോജ്, ഹരീഷ് കുമാർ, രജിത് കുമാർ, എ. ഷിബി മോൻ, കെ.എസ്. വിജയൻ, കെ.പി. രമേശൻ എന്നിവർ സംസാരിച്ചു. ആരോപണം അടിസ്ഥാനരഹിതം കൽപറ്റ: പൂതാടി ഗ്രാമപഞ്ചായത്തിൽ ആട് വിതരണ പദ്ധതിയിൽ ബ്രഹ്മഗിരി ഡെവലപ്മ​െൻറ് സൊസൈറ്റി നൽകിയത് ആറു കിലോ ഭാരമുള്ള ആട്ടിൻകുട്ടികളെയാണ് എന്ന ആരോപണം വസ്തുത വിരുദ്ധമാണെന്ന് മാനേജ്മ​െൻറ് അറിയിച്ചു. ശരാശരി 130 കിലോ തൂക്കം വരുന്ന 10 ആടുകളെ വീതം ഓരോ ഗ്രൂപ്പിനും നൽകണമെന്നാണ് കരാർ പ്രകാരമുള്ള വ്യവസ്ഥ. എന്നാൽ, ശരാശരി 14 കിലോ മുതൽ 17 കിലോ വരെ ഭാരമുള്ള ആടുകളെയാണ് ബ്രഹ്മഗിരി വിതരണത്തിനായി എത്തിച്ചത്. വെറ്ററിനറി ഡോക്ടറുടെ സാന്നിധ്യത്തിൽ ഗുണഭോക്താക്കളെ നേരിട്ട് തൂക്കം കാണിച്ച് ബോധ്യപ്പെടുത്തിയാണ് ആടുകളെ വിതരണം ചെയ്തത്. നിശ്ചയിച്ച രീതിയിൽ പരാതിയില്ലാതെ ഉരുക്കളെ വിതരണം ചെയ്യാൻ ബ്രഹ്മഗിരി സന്നദ്ധമാണെന്ന് ചീഫ് എക്സിക്യൂട്ടിവ് ഓഫിസർ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.