വയനാട്ടിലും റേഷൻ കടകളിൽ ഇ-വിപ്ലവം........................... (live) *അടുത്ത മാസം മുതൽ റേഷൻ വിതരണം പൂർണമായും ഇ-പോസ് മെഷീനിലൂടെ *കൽപറ്റയിലെ 33 റേഷൻ കടകളിൽ ഇ-പോസ് മെഷീനിലൂടെയുള്ള വിതരണം വിജയകരം *മൂന്ന് താലൂക്കുകളിലെ 318 കടകളിലേക്കുമുള്ള മെഷീൻ വിതരണം പൂർത്തിയായി കൽപറ്റ: റേഷൻ കടകളിലൂടെയുള്ള ഭക്ഷ്യ-ധാന്യ വിതരണം സംസ്ഥാനവ്യാപകമായി ഇ-പോസ് മെഷീനിലൂടെ ആക്കുന്നതിെൻറ ജില്ലയിലെ പ്രവർത്തനങ്ങളും പുരോഗമിക്കുകയാണ്. ജില്ലയിലെ മൂന്നു താലൂക്കുകളിലുമായുള്ള 318 റേഷൻ കടകളിലേക്കുമുള്ള ഇ-പോസ് മെഷീൻ വിതരണം ഇതിനോടകം പൂർത്തിയായിക്കഴിഞ്ഞു. കൂടാതെ റേഷൻ വ്യാപാരികൾക്കുള്ള പരിശീലന ക്ലാസുകളും പൂർത്തിയായി. ഇനി ഇവ സ്ഥാപിച്ച്, സെർവറുമായി ബന്ധിപ്പിച്ച് ഒാരോ കടയിലെ ഉപഭോക്താക്കളുടെ വിവരങ്ങൾകൂടി ചേർക്കുന്നതോടെ പ്രവർത്തനക്ഷമമാകും. മേയ് മാസം മുതലായിരിക്കും പൂർണതോതിൽ റേഷൻ വിതരണം ഇ-പോസിലൂടെ ആകുക. വ്യാപാരികളുടെയും പൊതുജനങ്ങളുടെയും ആശങ്കകൾ അകറ്റി പൂർണമായും സുതാര്യമായാണ് വിതരണം നടക്കുകയെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. ഒാരോ താലൂക്കിലെ റേഷൻ കടകളും മൂന്നു കേന്ദ്രങ്ങളായാണ് വിഭജിച്ചിരിക്കുന്നത്. മാനന്തവാടി താലൂക്കിൽ പേര്യ, മാനന്തവാടി, പനമരം എന്നിങ്ങനെയും കൽപറ്റയിൽ തരിയോട്, കൽപറ്റ, വൈത്തിരി എന്നിങ്ങനെയും ബത്തേരിയിൽ മീനങ്ങാടി, പുൽപള്ളി, ബത്തേരി എന്നിങ്ങനെയുമാണ് തരംതിരിച്ചിരിക്കുന്നത്. ആകെ ജില്ലയിൽ 318 റേഷൻ കടകളാണ് പ്രവർത്തിക്കുന്നത്. ജില്ലയിൽ മാർച്ച് ഒന്നുമുതൽതന്നെ കൽപറ്റ നഗരസഭയിലും മുട്ടിൽ, കണിയാമ്പറ്റ പഞ്ചായത്തുകളിലുമായി 33 റേഷൻ കടകളിൽ ഇ-പോസ് മെഷീനിലൂടെയാണ് റേഷൻ നൽകിവരുന്നത്. ഇവിടങ്ങളിൽ തീർത്തും സുതാര്യമായാണ് റേഷൻ വിതരണം നടക്കുന്നത്. മെഷീൻ സ്ഥാപിച്ച ശേഷം കാര്യമായ പരാതികളോ മറ്റോ ഇവിടങ്ങളിൽ ഉണ്ടായിട്ടില്ല. ആദ്യഘട്ടം തന്നെ വിജയകരമായതിനാൽ വ്യാപാരികളും സിവിൽ സപ്ലൈസ് വിഭാഗവും ആശ്വാസത്തിലാണ്. ജില്ലയിെല മുഴുവൻ റേഷൻ കടകളിലും ഇ-പോസ് മെഷീൻ സ്ഥാപിക്കുന്ന പ്രവൃത്തി ഇപ്പോൾ നടന്നുവരുകയാണ്. എല്ലാ സ്ഥലത്തേക്കും മെഷീനുകൾ കൈമാറിക്കഴിഞ്ഞു. സാങ്കേതിക വിദഗ്ധർ നേരിട്ടെത്തി ഇവ സ്ഥാപിക്കുന്ന നടപടികൾ പുരോഗമിച്ചുവരുകയാണ്. േമയ് മാസം മുതൽ എല്ലായിടങ്ങളിലും ഇ-പോസ് മെഷീനിലൂടെയായിരിക്കും റേഷൻ സാധനങ്ങൾ വിതരണം ചെയ്യുകയെന്നും ഇതിലൂടെ എല്ലാം കൂടുതൽ സുതാര്യമാകുമെന്നും ജില്ല സപ്ലൈ ഒാഫിസർ കെ.വി. പ്രഭാകരൻ 'മാധ്യമ'ത്തോട് പറഞ്ഞു. വ്യാപാരികൾക്കുള്ള പരിശീലനവും പൂർത്തിയായിക്കഴിഞ്ഞു. കാസർകോട്, വയനാട്, കണ്ണൂർ, തിരുവനന്തപുരം, പത്തനംതിട്ട എന്നീ ജില്ലകളിൽ മേയ് മാസം മുതലാണ് പൂർണതോതിൽ ഇ-പോസ് മെഷീനിലൂടെ വിതരണം ആരംഭിക്കുക. എൻ.ഐ.സിക്കാണ് മെഷീൻ സെർവറുമായി ബന്ധിപ്പിക്കേണ്ട ചുമതല. നിലവിലെ സ്റ്റോക്ക് മെഷീനിലേക്ക് കയറ്റുകയും ഒാരോ കടയിലെയും വിവരങ്ങൾ െസർവറിലേക്ക് നൽകുകയും വേണം. ഇക്കാര്യങ്ങൾ ഒാരോ താലൂക്ക് കേന്ദ്രീകരിച്ചും നടന്നുവരുകയാണെന്നും അദ്ദേഹം പറഞ്ഞു. ഇ-പോസ് മെഷീനെക്കുറിച്ചറിയാം... ഇലക്ട്രോണിക് പോയൻറ് ഒാഫ് സെയിൽ എന്നതിെൻറ ചുരുക്കപ്പേരാണ് ഇ-പോസ്. ഇൻറർനെറ്റ് കണക്ഷനോടെ റേഷൻ വിതരണത്തിനുള്ള എല്ലാ ഡാറ്റയുമുള്ള മിനി കമ്പ്യൂട്ടറെന്ന് വേണമെങ്കിൽ വിളിക്കാം. വിതരണം, ആധാർ സർവിസ്, സ്വീകരിച്ച സാധനങ്ങൾ, റിപ്പോർട്ട്, പരിശോധന എന്നീ അഞ്ച് ഭാഗങ്ങളാണ് മെഷീനിെൻറ മുഖപേജിൽ ഉണ്ടാകുക. റേഷൻ സാധനങ്ങൾക്കായി കടയിൽ എത്തുമ്പോൾ ഇതിൽ വിതരണം എന്ന ഒാപ്ഷനിൽ വ്യാപാരി ക്ലിക്ക് ചെയ്യും. തുടർന്ന് കാഷ് പി.ഡി.എസ് ബട്ടൺ ഒാപൺ ആകും. കാഷ് പി.ഡി.എസ് ബട്ടണിൽ ക്ലിക്ക് ചെയ്യുമ്പോൾ റേഷൻ കാർഡ് നമ്പർ രേഖപ്പെടുത്തേണ്ട മെനു തുറന്നുവരും. ഇവിടെ റേഷൻ കാർഡിെൻറ നമ്പർ വ്യാപാരി രേഖപ്പെടുത്തും. തുടർന്ന് കാർഡിലുള്ള അംഗങ്ങളുടെ പേരും ആധാർ നമ്പറും മെഷീൻ സ്ക്രീനിൽ തെളിഞ്ഞുവരും. പട്ടികയിൽനിന്നും റേഷൻ വാങ്ങാനെത്തിയ അംഗത്തെ തിരഞ്ഞെടുക്കും. തുടർന്നാണ് ഇ-പോസ് മെഷീനിലെ ഫിംഗർ പ്രിൻറ് റീഡറിൽ വാങ്ങാനെത്തിയ അംഗം വിരൽ പതിപ്പിക്കേണ്ടത്. ഇതുവഴി അംഗത്തെ തിരിച്ചറിഞ്ഞാൽ കാർഡിനർഹമായ പ്രതിമാസ റേഷൻ സാധനങ്ങളുടെ അളവ്, വില എന്നിവ സ്ക്രീനിൽ തെളിയും. ഉപഭോക്താവിന് ആവശ്യമായ അളവ് രേഖപ്പെടുത്തുന്ന മുറക്ക് മെഷീനിൽനിന്ന് ബിൽ ലഭിക്കും. അർഹതപ്പെട്ട വിഹിതം, വാങ്ങിയ വിഹിതം, വാങ്ങാൻ അവശേഷിക്കുന്ന വിഹിതം എന്നിവയാണ് ബില്ലിലുണ്ടാകുക. സാധനങ്ങൾ കൈപ്പറ്റുന്ന മുറക്ക് രജിസ്റ്റർ ചെയ്യപ്പെട്ട മൊബൈൽ നമ്പറിലേക്കും സന്ദേശം ഉപഭോക്താവിന് ലഭിക്കും. നേരിട്ടെത്തി റേഷൻ വാങ്ങാൻ കഴിയാത്തവരുടെ വീടുകളിൽ മെഷീനുമായെത്തി വിഹിതം നൽകാനും കഴിയും. വയനാട് പോലെ ആദിവാസികൾ കൂടുതലുള്ള മേഖലയിൽ ഇത്തരത്തിൽ റേഷൻ വിതരണം നടത്താനാകും. എന്നാൽ, ഇക്കാര്യത്തിൽ വ്യാപാരികൾക്ക് ആവശ്യമായ അലവൻസും മറ്റും സർക്കാർ തലത്തിൽ നൽകിയാലേ അവർ ഇത്തരം പദ്ധതി നടപ്പാക്കുന്നതിന് അനുകൂലമാകുകയുള്ളൂ. സർവിസ്, ഇൻറർനെറ്റ് എന്നിവയെക്കുറിച്ച് ആശങ്കവേണ്ട കുറഞ്ഞ െചലവിലുള്ള വൈദ്യുതി മാത്രമേ ഇ-പോസ് മെഷീനുകൾക്ക് വരുകയുള്ളൂ. നേരത്തേ മുതൽ വ്യാപാരികൾ പങ്കുവെച്ചിരുന്ന ആശങ്കയായിരുന്നു മെഷീനുകളുടെ സർവിസും ഇൻറർനെറ്റ് െചലവും. എന്നാൽ, എപ്പോൾ വിളിച്ചാലും എത്തുന്ന തരത്തിൽ ടെക്നീഷ്യൻമാർ ജില്ലയിലുണ്ട്. വിഷൻടെക് എന്ന കമ്പനിയാണ് ജില്ലയിൽ മെഷീനുകൾ വിതരണം ചെയ്തിട്ടുള്ളത്. സർവിസുമായി ബന്ധപ്പെട്ട കാര്യങ്ങൾക്ക് കമ്പനിയുമായി കരാറുമുണ്ട്. കൂടാതെ മെഷീനിൽ ഇട്ടിരിക്കുന്ന സിം കാർഡിലൂടെയാണ് ഇൻറർനെറ്റ് കണക്ഷൻ. ഇത് പോസ്റ്റ് പെയ്ഡ് കണക്ഷനാണ്. ഇതിെൻറ െചലവും വ്യാപാരികൾ വഹിക്കേണ്ടതില്ലെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. ഏതു കടയിലെ മെഷീനിനാണോ പ്രശ്നമെന്ന് കടയുടെ എ.ആർ.ഡി നമ്പർ സഹിതം പറഞ്ഞാൽ അത് പെട്ടെന്ന് പരിശോധിക്കാനുള്ള നടപടിയുമുണ്ടാകും. പുതുക്കൽ നടപടികളും പുരോഗമിക്കുന്നു റേഷൻ കാർഡിലെ തെറ്റുകൾ തിരുത്തുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്. ജില്ലയിലെ കാർഡ് ഉടമകളുടെയും തിരുത്തൽ നടപടികൾ നടന്നുവരുകയാണ്. ഇപ്പോൾ റേഷൻ കടകളിലെ ഇ-പോസ് മെഷീൻ സ്ഥാപിക്കുന്ന നടപടികൾക്കു ശേഷമായിരിക്കും ഇക്കാര്യങ്ങളിൽ മുകളിൽനിന്നും തീരുമാനം വരുകയെന്ന് അധികൃതർ പറയുന്നു. ആദിവാസി മേഖലകളിൽ പുതിയ കാർഡ് എടുക്കുന്നതിനുള്ള ക്യാമ്പുകളും ഏറക്കുറെ ജില്ലയിൽ പൂർത്തിയായി. കോളനികൾ കേന്ദ്രീകരിച്ചുള്ള ക്യാമ്പിലൂടെ ഇവർക്ക് അർഹതപ്പെട്ട കാർഡുകൾ എത്രയും വേഗം നൽകാനുള്ള നടപടികളും ഊർജിതമാണ്. കാർഡ് പുതുക്കാത്തവർക്ക് നിലവിൽ റേഷൻ നൽകിവരുന്നത് മെഷീൻ സ്ഥാപിച്ചാലും പ്രത്യേക സംവിധാനമൊരുക്കി തുടരും. ------------------------------------------------------------------------------------ MUST WDLLIVE1 കൽപറ്റ ഗൂഡലായിയിലെ റേഷൻ കടയിൽ ഇ-പോസ് മെഷീനിലൂടെയുള്ള റേഷൻ വിതരണം ആരംഭിച്ചപ്പോൾ MUST WDLLIVE2 മുട്ടിലിലെ റേഷൻ കടയിൽ ഇ-പോസ് മെഷീനിൽ ഉപഭോക്താവ് കൈവിരൽ പതിപ്പിക്കുന്നു WDLLIVE3,WDLLIVE4,WDLLIVE5 ഇ-പോസ് മെഷീൻ ALSO USE OTHER REPRESENTATIVE IMAGES AND GRAPHICS (മാതൃക-കഴിഞ്ഞ ആഴ്ചയിലെ തിരുവനന്തപുരം ലൈവ്)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.