റേഷൻ കടകൾ മാറുമ്പോൾ................(LIVE)

*ആധാറില്ലെങ്കിലും റേഷൻ ലഭിക്കും ഇ-പോസ് മെഷീനിലൂടെ റേഷൻ കടകൾ ഒാൺലൈൻ ആകുന്നതോടെ വിതരണം കൂടുതൽ സുതാര്യവും എളുപ്പവുമാകും. ഒരാളുടെ റേഷൻ കാർഡ് അതിൽ ഉൾെപ്പടാത്ത ആൾക്ക് കൊണ്ടുപോയി സാധനങ്ങൾ വാങ്ങാനാകില്ല. റേഷൻ കാർഡിൽ പേരില്ലാത്തവരുടെ വിരലടയാളം മെഷീൻ നിരസിക്കും. ആധാറുമായി ബന്ധപ്പെടുത്തിയിട്ടുള്ളതിനാൽ റേഷൻ അംഗങ്ങളുടെ വിവരങ്ങൾ ഇ-പോസ് മെഷീനിൽ വരും. ആധാർ കാർഡ് ഇല്ലാത്തവർക്കും നിലവിൽ ഭക്ഷ്യധാന്യം ലഭിക്കാനുള്ള സൗകര്യമൊരുക്കിയിട്ടുണ്ട്. ആധാർ നമ്പറിന് പകരം ഉപഭോക്താവി​െൻറ മൊബൈൽ ഫോൺ നമ്പർ നൽകിയാൽ മതി. തുടർന്ന് നാലക്ക ഒ.ടി.പി നമ്പർ ഫോണിലേക്കെത്തും. ഈ നമ്പർ മെഷീനിൽ രേഖപ്പെടുത്തുന്നതോടെ അർഹതപ്പെട്ട റേഷൻ സാധനങ്ങൾ ലഭിക്കുകയും ചെയ്യും. ആധാർ നമ്പർ ലഭിക്കുന്ന മുറക്ക് ആ വിവരങ്ങൾ കൂടി മെഷീനിൽ രേഖപ്പെടുത്തി അപ്ഡേറ്റ് ചെയ്യാനുമാകും. റേഷൻ കാർഡിലെ അംഗങ്ങളുടെ ആധാർ നമ്പർ റേഷൻ കാർഡുമായി ബന്ധിപ്പിക്കണം. ഇതും റേഷൻ കടകളിലെ ഇ-പോസ് മെഷീനിലൂടെത്തന്നെ സാധിക്കും. കിടപ്പായവർ, തളർവാദം ബാധിച്ചവർ, പ്രായാധിക്യ പ്രശ്നങ്ങൾ നേരിടുന്നവർ എന്നിവർക്ക് കടകളിലെത്തി റേഷൻ കൈപ്പറ്റുന്നതിന് ബുദ്ധിമുട്ടുണ്ടെങ്കിൽ ഇതുസംബന്ധിച്ച് താലൂക്ക് സ്പ്ലൈ ഒാഫിസർക്ക് കത്ത് നൽകണം. കത്തിൽ കഴമ്പുണ്ടെന്ന് ബോധ്യപ്പെട്ടാൽ മാത്രം ഇത്തരം കാർഡ് ഉടമകൾ നിർദേശിക്കുന്ന വ്യക്തിക്ക് സാധനങ്ങൾ കൈമാറും. വിദേശത്തുള്ളവർ താൽക്കാലികമായി റേഷൻ വാങ്ങാൻ കഴിയില്ലെന്ന് സിവിൽ സ്പ്ലൈസ് വകുപ്പിനെ അറിയിക്കണം. അല്ലെങ്കിൽ അവരുടെ റേഷൻ കാർഡുകൾ റദ്ദാക്കപ്പെടും. ഒാരോതവണ റേഷൻ വാങ്ങുമ്പോഴും ഇ-പോസ് മെഷീനിലൂടെത്തന്നെ ബില്ലും ലഭിക്കും. ഇത് കിട്ടുന്നുണ്ടെന്ന് ഉപഭോക്താക്കൾ ഉറപ്പുവരുത്തണം. ബില്ലിലെ അളവും കിട്ടിയ സാധനങ്ങളുടെ അളവും ഒന്നാണെന്നും ഉറപ്പാക്കണം. ഒാരോ മാസം ലഭിക്കുന്ന റേഷൻ വിഹിതത്തി​െൻറ സന്ദേശം കാർഡ് ഉടമയുടെ ഫോണിൽ ഇപ്പോൾ ലഭ്യമാക്കുന്നുണ്ട്. ഇത് വരുന്നതിനായി മൊബൈൽ നമ്പർ റേഷൻ കാർഡുമായി ബന്ധിപ്പിക്കണം. ഇതിനുള്ള സൗകര്യവും ഇ-പോസ് മെഷീനിലുണ്ട്. വൈദ്യുതി പോയാലും ആശങ്ക വേണ്ട ഇ-പോസ് മെഷീൻ വൈദ്യുതിയിൽ പ്രവർത്തിക്കുന്നതിനാൽ വൈദ്യുതി പോയാലോ ഇൻറർനെറ്റ് കണക്ഷന് തടസ്സം നേരിട്ടാലോ റേഷൻ വിതരണം തടസ്സപ്പെടുമെന്ന ആശങ്കയും വ്യാപാരികൾ പങ്കുവെക്കുന്നുണ്ട്. എന്നാൽ, ഇക്കാര്യത്തിൽ ആശങ്ക വേണ്ടെന്നാണ് അധികൃതർ പറയുന്നത്. ആറു മണിക്കൂർ വരെ വൈദ്യുതിയില്ലാതെ മെഷീൻ പ്രവർത്തിപ്പിക്കാനാകും. ഒരു സിമ്മിലെ ഇൻറർനെറ്റ് കണക്ഷൻ നഷ്ടമായാലും രണ്ടാമത്തെ സിമ്മിലെ കണക്ഷനിലൂടെ മെഷീൻ പ്രവർത്തിപ്പിക്കാനുമാകും. ഇപ്പോൾ സ്ഥാപിച്ച ചിലയിടങ്ങളിൽ വൈകീട്ട് ഇൻറർനെറ്റ് കണക്ഷനിൽ തകരാർ സംഭവിക്കുന്നത് വിതരണത്തെ ബാധിക്കുന്നുണ്ട്. കൂടുതൽ കാര്യക്ഷമമായ രീതിയിൽ സെർവർ സജ്ജമാക്കിയാലേ വിതരണം കൂടുതൽ സുഗമമാകൂ. എന്തായാലും അടുത്തമാസം മുതൽ മെഷീൻ പൂർണതോതിൽ സ്ഥാപിക്കുന്നതോടെയേ കാര്യങ്ങൾ കുറെക്കൂടി തിരിച്ചറിയുകയു ----------------------------- സ്വാഗതം ചെയ്യുമ്പോഴും വേതനം അപര്യാപ്തെമന്ന് വ്യാപാരികൾ റേഷൻ വിതരണം കൂടുതൽ സുതാര്യമാകുന്ന സംവിധാനത്തെ വ്യാപാരികളും പൂർണമായും സ്വാഗതം ചെയ്യുകയാണ്. എന്നാൽ, തങ്ങൾക്ക് ശമ്പള ഇനത്തിൽ നൽകുന്ന തുക അപര്യാപ്തമാണെന്ന പരാതിയാണ് ഇവർ ഉന്നയിക്കുന്നത്. ഇ-പോസ് മെഷീൻ വരുന്നതോടെ തങ്ങളുടെ ജോലി കൂടുതൽ എളുപ്പമാകുമെന്നും ഉപഭോക്താക്കളുമായുള്ള സംസാരത്തിന് ഇടവരില്ലെന്നും ഒാൾ കേരള റേഷൻ ഡീലേഴ്സ് അസോസിയേഷൻ ജില്ല പ്രസിഡൻറ് പി. കുഞ്ഞബ്ദുല്ല പറഞ്ഞു. എന്നാൽ, റേഷൻ വ്യാപാരികൾക്ക് നൽകുന്ന തുക അപര്യാപ്തമാണെന്നും ഇക്കാര്യത്തിൽ സർക്കാർ അനുകൂലമായ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഒരു മാസം 45 ക്വിൻറൽ മുതൽ 73 ക്വിൻറൽ വരെ വിറ്റാൽ 16,000 രൂപവരെയാണ് റേഷൻ വ്യാപാരിക്ക് ലഭിക്കുക. ഒരു ക്വിൻറലിന് 220 രൂപ കമീഷൻ എന്ന തോതിലാണ് നൽകുന്നത്. 45 ക്വിൻറൽ വിൽക്കുന്ന വ്യാപാരിക്കും 73 ക്വിൻറൽ വിൽക്കുന്ന വ്യാപാരിക്കും ഒരേ തുക നൽകുന്നത് അശാസ്ത്രീയമാണ്. റേഷൻ കടയിലെ ഒരു ജോലിക്കാരന് ചുരുങ്ങിയത് പതിനായിരം രൂപയെങ്കിലും നൽകണം. കൂടാതെ 3000 രൂപ മുതൽ 4000 രൂപ വരെ കടയുടെ വാടക നൽകുന്നവരും ജില്ലയിലുണ്ട്. വാടകയും ജീവനക്കാര‍​െൻറ കൂലിയും വൈദ്യുതി ചാർജുമൊക്കെ കുറച്ചാൽ റേഷൻകട ഉടമക്ക് ഒന്നും കിട്ടാത്ത അവസ്ഥയാണുള്ളത്. ഇ-പോസ് മെഷീനി​െൻറ തുടർ സർവിസുകളും പ്രശ്നങ്ങളും പരിഹരിക്കാനുള്ള നടപടിയും അധികൃതരുടെ ഭാഗത്തുനിന്നുണ്ടാകണമെന്നും വ്യാപാരികൾ ആവശ്യപ്പെടുന്നുണ്ട്. ----------------------------- നല്ല തുടക്കമാവട്ടെ ഇ-പോസ് ഭക്ഷ്യ പൊതുവിതരണം ഇ-പോസിലൂടെ (ഇലക്ട്രോണിക് പോയൻറ് ഒാഫ് സെയിൽ) ആകുന്നത് നല്ല തുടക്കമാവട്ടെയെന്നാണ് പൊതുജനങ്ങളുടെ അഭിപ്രായം. റേഷൻ ഉപഭോക്താവി​െൻറ അവകാശമായിക്കണ്ട് അത് കൃത്യമായി ലഭിക്കാനുള്ള സൗകര്യമാണ് ഇതിലൂടെ ഒരുങ്ങുന്നത്. ഉപഭോക്താവും വ്യാപാരികളുമായുള്ള തർക്കം ഇതിലൂടെ ഒഴിവാകുന്നു. സംസ്ഥാനത്ത് ആദ്യമായി ഇ-പോസ് മെഷീൻ പരീക്ഷണാടിസ്ഥാനത്തിൽ സ്ഥാപിച്ചത് കരുനാഗപ്പള്ളി താലൂക്കിലെ 60 റേഷൻ കടകളിലാണ്. നിലവിൽ സംസ്ഥാനത്തെ 10,311 കടകളിൽ ഇ-പോസ് മെഷീനിലൂടെയാണ് വിതരണം. ബാക്കിയുള്ള 4056 കടകൾ കൂടി ഇ-പോസിലേക്ക് മാറുന്നതോടെ സംസ്ഥാനത്തെ റേഷൻ കടകൾ പൂർണമായും ഇ-വിപ്ലവത്തി​െൻറ ഭാഗമാകും. കരിഞ്ചന്തയിലെ വിൽപന പൂർണമായും തടയാനാണ് സർക്കാർ ഇതിലൂടെ ലക്ഷ്യമിടുന്നത്. നേരത്തേ ഉപഭോക്താക്കൾക്ക് അർഹതപ്പെട്ട സൗജന്യ റേഷൻ കരിഞ്ചന്തയിലെത്തുന്നുവെന്ന ആരോപണം ശക്തമായിരുന്നു. പലപ്പോഴും റേഷൻ കടകളിൽ പോകുമ്പോൾ സാധനമില്ലെന്ന മറുപടിയും പതിവായിരുന്നു. എന്നാൽ, ഇനി അത്തരം ന്യായവാദങ്ങൾ ഇല്ലാതാകും. സാധനം ഇല്ലെന്നു പറഞ്ഞ് മടക്കാനാകില്ല. അർഹമായ ഭക്ഷ്യധാന്യം അർഹതപ്പെട്ടവർക്ക് ലഭിക്കുന്ന സാഹചര്യമാണ് ഇതിലൂടെ വരുക. ഭക്ഷ്യധാന്യം വാങ്ങാൻ കാർഡ് അംഗങ്ങൾ എത്തിയില്ലെങ്കിലും സാധനം കടയിൽതന്നെയുണ്ടാകും. ഇനി ഗോഡൗണുകളിലെ വെട്ടിപ്പും തടയണം റേഷൻകടകളിലെ വിൽപന ഇ-പോസ് മെഷീനിലൂടെ സുതാര്യമാകുമ്പോഴും ഗോഡൗണുകളിലെ വെട്ടിപ്പ് തടയാൻ നടപടിയില്ലെന്നത് പോരായ്മയാണ്. എഫ്.സി.ഐ‍യിൽനിന്ന് സ്പ്ലൈകോ ഏറ്റെടുക്കുന്ന ഭക്ഷ്യധാന്യം കേന്ദ്ര- സംസ്ഥാന സർക്കാറുകളുടെ വെയർ ഹൗസിങ് കോർപറേഷൻ ഗോഡൗണുകളിലേക്കും സ്വകാര്യ വ്യക്തികളുടെ ഗോഡൗണുകളിലേക്കുമാണ് എത്തുന്നത്. എന്നാൽ, അവിടെവെച്ച് ഒാരോ ചാക്കിലെയും തൂക്കം കുറക്കുന്നുവെന്ന പരാതിയും വ്യാപകമാണ്. ചാക്കുകൾ കുത്തിത്തുറന്നാണ് വെട്ടിപ്പ്. ഉദ്യോഗസ്ഥ തലത്തിലെ വെട്ടിപ്പിനെ തുടർന്നുള്ള പരാതിയിൽ കഴിഞ്ഞമാസം മീനങ്ങാടി എഫ്.സി.ഐ ഗോഡൗണിൽ പരിശോധനയും നടന്നിരുന്നു. --ജിനു എം. നാരായണൻ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.