സി.വി.ജി ​േറാഡ്​​ കാടുകയറുന്നു

ചെല്ലേങ്കാട്: വടുവൻചാൽ മുതൽ ചോലാടി വെരയുള്ള സി.വി.ജി േറാഡിന് ഇരുവശങ്ങളിലും കാടു നിറഞ്ഞു. കാടും മുൾപ്പടർപ്പും പടർന്നതിനാൽ വാഹനയാത്ര ദുഷ്കരമാകുന്നു. ചിത്രഗിരി മുതൽ ചോലാടി വരെയുള്ള മൂന്ന് കിലോമീറ്റർ ദൂരം ചെറിയ വാഹനങ്ങൾക്കു പോലും പോകാൻ സാധിക്കില്ല. നാട്ടിൻപുറത്തെ നടപ്പാത പോലെയായിരിക്കുകയാണ് സംസ്ഥാന പാത. നിരവധി വാഹനങ്ങൾ കടന്നുപോകുന്ന റോഡിൽ സ്കൂൾ വിദ്യാർഥികളടക്കമുള്ള കാൽനട യാത്രക്കാർ വളരെ ബുദ്ധിമുട്ടിയാണ് നടക്കുന്നത്. റോഡിനിരുവശവുമുള്ള കാട് വെട്ടിത്തെളിക്കണമെന്ന് ഗ്രീൻ ഹൈവേ സൊസൈറ്റി ഭാരവാഹികൾ ആവശ്യപ്പെട്ടു. പി.ഡബ്ല്യു.ഡിയിൽ പരാതിപ്പെട്ടിട്ടും ഫണ്ടില്ലെന്ന മറുപടിയാണ് ലഭിക്കുന്നത്. ചെയർമാൻ പി.ഒ. തോമസ് യോഗത്തിൽ അധ്യക്ഷത വഹിച്ചു. യു. ബാലൻ, സാജൻ മാത്യു, പി. അയ്യൂബ് എന്നിവർ സംസാരിച്ചു. ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ചതായി പരാതി കൽപറ്റ: മണ്ണാൻ വിഭാഗത്തിൽപ്പെട്ട ജീവനക്കാരെ കൽപറ്റ ഗവ. ജനറൽ ആശുപത്രിയിൽനിന്ന് പിരിച്ചുവിട്ട സംഭവം അന്വേഷിക്കാനെത്തിയ എസ്.സി, എസ്.ടി സംഘടന നേതാക്കളെ ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ചതായി പരാതി. ആശുപത്രിയിൽ അലക്കു േജാലി ചെയ്തിരുന്ന മണ്ണാൻ വിഭാഗത്തിൽപ്പെട്ട ഒാമനയെയും മകൻ രജീഷിനെയുമാണ് മാർച്ച് 31ന് ജോലിയിൽനിന്ന് പിരിച്ചുവിട്ടത്. മാർച്ചിലെ ശമ്പളവും നൽകിയില്ല. ഇതന്വേഷിക്കാനെത്തിയ നേതാക്കളെയാണ് ആശുപത്രി സൂപ്രണ്ട് മോശമായി പെരുമാറി ഇറക്കിവിട്ടത്. പട്ടികജാതി േഗാത്രവർഗ കമീഷൻ തിരുവനന്തപുരം, ജില്ല കലക്ടർ, ജില്ല മെഡിക്കൽ ഒാഫിസർ എന്നിവർക്ക് പരാതി നൽകി. ഒാൾ ഇന്ത്യ കോൺഫെഡറേഷൻ ഒാഫ് എസ്.സി, എസ്.ടി ഒാർഗനൈസേഷൻ നേതാക്കളായ ജില്ല പ്രസിഡൻറ് പി.വി. രാജൻ, ജില്ല വൈസ് പ്രസിഡൻറ് പി.ആർ. കൃഷ്ണൻകുട്ടി, സംസ്ഥാന സമിതിയംഗം എൻ. മണിയപ്പൻ, പി.ആർ. ചന്ദ്രൻ, കെ.എസ്.പി.എം.എസ് ജില്ല പ്രസിഡൻറ് പി.വി. ബാബു, സെക്രട്ടറി പി. ഗോപാലകൃഷ്ണൻ എന്നിവർ സംസാരിച്ചു. നീന്തൽ പരിശീലനം വേങ്ങപ്പള്ളി: പഞ്ചായത്തി​െൻറയും ഡോൾഫിൻ സ്വിമ്മിങ് ക്ലബി​െൻറയും ആഭിമുഖ്യത്തിൽ ചൊവ്വാഴ്ച മുതൽ നീന്തൽ പരിശീലനം ആരംഭിക്കുന്നു. പ്രായഭേദമന്യേ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പെങ്കടുക്കാം. വനിതകളെ വനിതകൾതന്നെ പരിശീലിപ്പിക്കും. പരിശീലനം വിജയകരമായി പൂർത്തീകരിക്കുന്നവർക്ക് സർട്ടിഫിക്കറ്റ് നൽകും. ഫോൺ: 9207397830. ഇസ്തിഖാമ ആദർശ സമ്മേളനം മുട്ടിൽ: പരമ്പരാഗതമായി കൈമാറിപ്പോന്ന അഹ്ലുസ്സുന്നത്തി വൽജമാഅത്താണ് ഇസ്ലാമി​െൻറ യഥാർഥ രൂപമെന്ന് എസ്.കെ.എസ്.എസ്.എഫ് ഇസ്തിഖാമ ആദർശ സമ്മേളനം അഭിപ്രായപ്പെട്ടു. വാവാട് കുഞ്ഞിക്കോയ മുസ്ലിയാർ ഉദ്ഘാടനം ചെയ്തു. കെ.ടി. ഹംസ മുസ്ലിയാർ അനുഗ്രഹ പ്രഭാഷണം നടത്തി. സമസ്ത ജില്ല സെക്രട്ടറി എസ്. മുഹമ്മദ് ദാരിമി സമ്മേളന സന്ദേശം കൈമാറി. ജില്ല പ്രസിഡൻറ് മുഹ്യിദ്ദീൻ കുട്ടി യമാനി അധ്യക്ഷത വഹിച്ചു. വിവിധ സെഷനുകളിൽ മുസ്തഫ അശ്റഫി കക്കുപ്പടി, എം.ടി. അബൂബക്കർ ദാരിമി, അലവി ദാരിമി കുഴിമണ്ണ, ഷൗക്കത്ത് ഫൈസി എന്നിവർ വിഷയാവതരണം നടത്തി. ശിഹാബുദ്ദീൻ വാഫി തങ്ങൾ, അഷ്റഫ് ഫൈസി, ജാഫർ ഹൈത്തി, ശംസുദ്ദീൻ റഹ്മാനി, കെ. അലി മാസ്റ്റർ, റഷീദ് മാസ്റ്റർ, ഷൗക്കത്തലി വെള്ളമുണ്ട, അബ്ദുൽ ലത്തീഫ് വാഫി, നാസർ മൗലവി, മൊയ്തീൻ എന്നിവർ പ്രഭാഷണം നടത്തി. ജില്ല സെക്രട്ടറി അയൂബ് സ്വാഗതവും ഷാഹിദ് ഫൈസി നന്ദിയും പറഞ്ഞു. SUNWDL27 ഇസ്തിഖാമ ആദർശ സമ്മേളനം വാവാട് കുഞ്ഞിക്കോയ മുസ്ലിയാർ ഉദ്ഘാടനം ചെയ്യുന്നു കോച്ചിങ് ക്യാമ്പ് ആരംഭിച്ചു കൽപറ്റ: കൈത്താങ്ങ് പദ്ധതി പ്രകാരം പടപുരം കോളനി ഏറ്റെടുത്തതി​െൻറ ഭാഗമായി സി.പി.എം കൽപറ്റ സൗത്ത് ലോക്കൽ കമ്മിറ്റി ഫുട്ബാൾ കോച്ചിങ് ക്യാമ്പ് ആരംഭിച്ചു. 20ലേറെ ആദിവാസി കായിക താരങ്ങൾ പങ്കെടുക്കുന്ന ക്യാമ്പ് ജില്ല സ്പോർട്സ് കൗൺസിൽ പ്രസിഡൻറ് എം. മധു ഉദ്ഘാടനം ചെയ്തു. കായിക താരങ്ങൾക്കുള്ള ജേഴ്സിയും ഫുട്ബാളും കെ. സുഗതൻ വിതരണം ചെയ്തു. കെ. രാജേഷ്, പി. സന്തോഷ്, കെ. ഗഫൂർ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി. കോളനിയിൽ നടക്കുന്ന സമഗ്ര സർവേ നഗരസഭ ചെയർപേഴ്സൻ സനിത ജഗദീഷ് ഉദ്ഘാടനം ചെയ്തു. വി. ബാവ അധ്യക്ഷത വഹിച്ചു. കൗൺസിലർമാരായ വി. ഹാരിസ്, കെ.ടി. ബാബു, പി. സൈനുദ്ദീൻ എന്നിവർ സംസാരിച്ചു. SUNWDL26 പടപുരം കോളനിയിൽ ആരംഭിച്ച ഫുട്ബാൾ കോച്ചിങ് ക്യാമ്പ് കൺവെൻഷൻ കൽപറ്റ: കേരള സ്റ്റേറ്റ് ഹയർ ഗുഡ്സ് ഒാണേഴ്സ് അസോസിയേഷൻ ജില്ല കൺവെൻഷൻ ബുധനാഴ്ച രാവിലെ 10ന് കൽപറ്റ ഫാത്തിമ റോഡിലുള്ള ടൗൺഹാളിൽ ചേരും. ----------------------- SUNWDL25 M.P.Thanmaya കേരള ചെസ് അസോസിയേഷന്‍ കോഴിക്കോട് നടത്തിയ മത്സരത്തില്‍ ഏഴു വയസ്സില്‍ താഴെയുള്ളവരുടെ വിഭാഗത്തില്‍ രണ്ടാം സ്ഥാനം നേടിയ മാനന്തവാടി ഹില്‍ ബ്ലൂംസ് സ്‌കൂള്‍ ഒന്നാം ക്ലാസ് വിദ്യാര്‍ഥിനി എം.പി. തന്മയ. മാനന്തവാടിയിലെ ഇ.കെ. ബാബു -എം.പി. ബിന്ദു ദമ്പതികളുടെ മകളാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.