യാത്രക്കാർക്ക് ആശ്വാസമായി 'സ്​പൈസ്​ ബൗൾ' പ്രവർത്തനമാരംഭിച്ചു

ലക്കിടി: വയനാട്ടിലെ ഏക പഞ്ചനക്ഷത്ര റിസോർട്ടായ വൈത്തിരി വില്ലേജും കേരള ഗവൺമ​െൻറി​െൻറ മികച്ച ഹോട്ടൽ മാനേജ്മ​െൻറ് ഇൻസ്റ്റിറ്റ്യൂഷനുള്ള അവാർഡ് എട്ടു വർഷം കരസ്ഥമാക്കിയ ഓറിയൻറൽ ഗ്രൂപ് ഓഫ് എജുക്കേഷനൽ ഇൻസ്റ്റിറ്റ്യൂഷൻസും ചേർന്ന് ആരംഭിച്ച 'സ്പൈസ് ബൗൾ റസ്റ്റാറൻറ്' ലക്കിടിയിൽ ജില്ല കലക്ടർ എസ്. സുഹാസ് ഉദ്ഘാടനം ചെയ്തു. ഗ്രൂപ് ചെയർമാൻ എൻജിനീയർ എൻ.കെ. മുഹമ്മദ്, വൈത്തിരി പഞ്ചായത്ത് പ്രസിഡൻറ് ഉഷാകുമാരി, കനറ ബാങ്ക് അസി. ജനറൽ മാനേജർ രവീന്ദ്രൻ എന്നിവർ സംബന്ധിച്ചു. ഓർഗാനിക് വിഭവങ്ങളുപയോഗിച്ച് തയാറാക്കുന്ന ആരോഗ്യകരമായ ഭക്ഷണവും വൃത്തിയുള്ള ശുചിമുറികളും ആധുനിക അടുക്കളയും വിശാല പാർക്കിങ് സൗകര്യവും ഇവിടത്തെ പ്രത്യേകതയാണ്. വയനാട് ചുരത്തിന് മുകളിൽ വ്യൂ പോയൻറിന് അടുത്ത് മനോഹര ദൃശ്യഭംഗി ആസ്വദിച്ചുകൊണ്ട് ഭക്ഷണം കഴിക്കുന്നതിനുള്ള സൗകര്യവും സ്പൈസ് ബൗളി​െൻറ മാത്രം സവിേശഷതയാണ്. യാത്രക്കിടയിൽ ഉണ്ടായേക്കാവുന്ന അസ്വസ്ഥതകൾക്കും മറ്റും ഡോക്ടറുടെ സേവനവും ഇവിടെ ലഭ്യമാണ്. കേരളത്തിൽ പലയിടങ്ങളിലും ആരംഭിക്കുന്ന റസ്റ്റാറൻറ് ശൃംഖലയിൽ ആദ്യത്തേതാണ് ലക്കിടിയിലേത്. കർണാടക അതിർത്തിക്കടുത്ത് മുത്തങ്ങയിലും കോഴിക്കോട്ടും ഉടൻ സ്പൈസ് ബൗൾ പ്രവർത്തനമാരംഭിക്കുമെന്ന് ചെയർമാൻ എൻജിനിയർ എൻ.കെ. മുഹമ്മദ് അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.