കോഴിക്കോട്: നിരവധി കേസുകളിൽ പ്രതിയായയാളെ 'കാപ്പ' നിയമ പ്രകാരം പൊലീസ് അറസ്റ്റുചെയ്തു. മലപ്പുറം പുളിക്കൽ സ്വദേശി വയനാടി പറമ്പിൽ ഷൈജു (42) എന്ന പുളിക്കൽ ഷൈജുവിനെയാണ് ടൗൺ എസ്.െഎ ഗോപകുമാർ അറസ്റ്റുചെയ്തത്. ജില്ല കലക്ടർ യു.വി. ജോസിെൻറ നിർദേശപ്രകാരമാണ് കാപ്പ ചുമത്തിയത്. കോഴിക്കോട് ടൗൺ, നടക്കാവ്, കസബ, വെള്ളയിൽ, മലപ്പുറം, കൊണ്ടോട്ടി എന്നീ സ്റ്റേഷനുകളിലായി ഭവനഭേദനം, മയക്കുമരുന്ന് ഇടപാട്, പൊതുമുതൽ നശിപ്പിക്കൽ, പിടിച്ചുപറി, സ്ഫോടകവസ്തു കടത്ത് എന്നീ കേസുകളാണ് ഇയാൾക്കെതിരെ നിലവിലുള്ളത്. വിവിധ കേസുകളിൽ ജയിൽശിക്ഷയും അനുഭവിച്ചിട്ടുണ്ട്. പ്രതി കണ്ണൂർ സെൻട്രൽ ജയിലിൽ റിമാൻഡിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.