കുങ്കിച്ചിറയൊരുങ്ങുന്നു; ചരിത്രാന്വേഷികൾക്കും സഞ്ചാരികൾക്കുമായി

*ആറര കോടിയുടെ നവീകരണ പ്രവൃത്തികൾ അന്തിമഘട്ടത്തിൽ മാനന്തവാടി: ചരിത്രാന്വേഷികള്‍ക്കും സഞ്ചാരികൾക്കുമായി തൊണ്ടര്‍നാട് കുങ്കിച്ചിറയും ചരിത്രമ്യൂസിയവും ഒരുങ്ങുന്നു. കേരള മ്യൂസിയം മൃഗശാല വകുപ്പാണ് ആറര കോടിയോളം െചലവഴിച്ച് നവീകരണ പ്രവൃത്തികള്‍ അന്തിമഘട്ടത്തിലെത്തിച്ചത്. ഏതാനും മാസത്തിനകം പ്രവര്‍ത്തനം തുടങ്ങാനാണ് ലക്ഷ്യമിടുന്നത്. സ്ഥലം എം.എല്‍.എ കൂടിയായിരുന്ന മുന്‍ മന്ത്രി പി.കെ. ജയലക്ഷ്മി മുന്‍കൈയെടുത്ത് തൊണ്ടര്‍നാട് കുഞ്ഞോം കുങ്കിച്ചിറയെ ചരിത്ര പഠിതാക്കള്‍ക്ക് പ്രയോജന പ്രദമാക്കാന്‍ നടത്തിയ ശ്രമങ്ങളാണ് പൂര്‍ണതയിലെത്തുന്നത്. സംരക്ഷിക്കപ്പെടാതെ നശിച്ചു കൊണ്ടിരുന്ന കുങ്കിച്ചിറ നവീകരിച്ച് സംരക്ഷിക്കുകയും ഇതിനോടനുബന്ധിച്ച് ചരിത്ര മ്യൂസിയം സ്ഥാപിക്കുകയും വനത്തിനോട് ചേര്‍ന്ന് മാന്‍പാര്‍ക്ക് സ്ഥാപിക്കുകയുമായിരുന്നു ലക്ഷ്യമിട്ടിരുന്നത്. എന്നാല്‍, വനംവകുപ്പ് സ്ഥലം വിട്ടുനല്‍കാത്തതിനെ തുടര്‍ന്ന് മാന്‍പാര്‍ക്ക് നിര്‍മാണം പാതിവഴിയില്‍ ഉപേക്ഷിക്കേണ്ടിവന്നു. റവന്യു വകുപ്പി​െൻറ കൈവശമുണ്ടായിരുന്ന ഒമ്പത് ഏക്കര്‍ സ്ഥലം വിട്ടു നല്‍കിയാണ് ചരിത്രമ്യൂസിയത്തിനായി കെട്ടിടം നിര്‍മിച്ചത്. മ്യൂസിയത്തിനോടൊപ്പം റിസർച് സ​െൻററും തുടങ്ങാന്‍ കഴിയുന്ന വിധത്തിലാണ് 4.80 കോടി രൂപ െചലവില്‍ നിര്‍മാണം നടത്തിയത്. പൈതൃകങ്ങളും ചരിത്രശേഷിപ്പുകളും പ്രദര്‍ശനത്തിനെത്തിച്ച് ചരിത്രാന്വേഷികള്‍ക്ക് പ്രയോജന പ്രദമാകും വിധത്തിലായിരിക്കും മ്യൂസിയം ഒരുക്കുക. പഴശ്ശിരാജയുടെ പടത്തലവനായ എടച്ചന കുങ്ക​െൻറ സഹോദരി കുങ്കി കുളിച്ചതായി ചരിത്രങ്ങളില്‍ പറയപ്പെടുന്ന ചിറയാണ് കുഞ്ഞോം കുങ്കിച്ചിറ. എന്നാല്‍, കുങ്കിയുടെ ജീവിതകാലത്തിന് നാല് നൂറ്റാണ്ടുമുമ്പ് ചിറയുള്ളതായി മറ്റൊരു അഭിപ്രായമുണ്ട്. ഇത് സംബന്ധിച്ച സൂചനകള്‍ 12ാം നൂറ്റാണ്ടില്‍ രചിക്കപ്പെട്ട ചില ചരിത്ര രചനകളിലുള്ളതായും കൊടമല വാണ കുടക് വംശജരുടെ താവളമായിരുന്നു പ്രദേശമെന്നും പറയപ്പെടുന്നു. രണ്ടേക്കറോളം വരുന്ന സ്ഥലത്ത് പരന്നു കിടക്കുന്ന കുങ്കിച്ചിറ ഏതു കാലാവസ്ഥയിലും നിറഞ്ഞുനില്‍ക്കുന്ന ജല സഞ്ചയമാണ്. ചിറ നവീകരണത്തിനായി ഒന്നരക്കോടി രൂപയാണ് െചലവഴിക്കുന്നത്. ചിറക്ക് ചുറ്റും സംരക്ഷണഭിത്തികൾ കെട്ടുകയും നടുവിലായി ഓലക്കുട ചൂടിയ സ്ത്രീയുടെ ശില്‍പം സ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്. ചിറയോടനുബന്ധിച്ച് കുട്ടികള്‍ക്കായുള്ള പാര്‍ക്കും പൂന്തോട്ടവും നിര്‍മിക്കുന്നുണ്ട്. ഇതോടെ, ജില്ലയിലെത്തുന്ന വിനോദസഞ്ചാരികള്‍ക്ക് മറ്റൊരു വിനോദ സഞ്ചാകേന്ദ്രം കൂടി ലഭ്യമാവും. ചരിത്രമ്യൂസിയം അടുത്തമാസവും കുങ്കിച്ചിറ പണിപൂര്‍ത്തിയാവുന്ന മുറക്കും തുറന്നുകൊടുക്കാനാണ് അധികൃതർ ലക്ഷ്യമിടുന്നത്. SUNWDL14 നവീകരിച്ച കുങ്കിച്ചിറയും മ്യൂസിയവും പണിമുടക്ക്: കൽപറ്റയിൽ സംയുക്ത ട്രേഡ് യൂനിയൻ പ്രതിഷേധ കൂട്ടായ്മ കൽപറ്റ: കേന്ദ്ര സർക്കാറി​െൻറ തൊഴിലാളി ദ്രോഹ നടപടികളിൽ പ്രതിഷേധിച്ച് ഏപ്രിൽ രണ്ടിന് നടത്തുന്ന ദേശീയ പണിമുടക്കി​െൻറ പ്രാധാന്യം വിശദീകരിച്ച് കൽപറ്റയിൽ സംയുക്ത ട്രേഡ് യൂനിയ‍​െൻറ നേതൃത്വത്തിൽ തൊഴിലാളികളുടെ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. തൊഴിലാളികളുടെ അവകാശങ്ങൾ കവർന്നെടുക്കുന്ന ബി.ജെ.പി സർക്കാറി​െൻറ തൊഴിലാളി വിരുദ്ധ നയത്തിനെതിരെയും തൊഴിലാളികളുടെ സ്ഥിരം തൊഴിൽ അവസാനിപ്പിച്ച് കരാർ വ്യവസ്ഥകൾ വ്യവസായത്തിലും നടപ്പാക്കാനുള്ള സർക്കാറി​െൻറ തീരുമാനം പിൻവലിക്കണമെന്നും ആവശ്യപ്പെട്ടാണ് രാജ്യവ്യാപകമായി പണിമുടക്ക് നടത്തുന്നത്. പ്രതിഷേധ കൂട്ടായ്മ സി.ഐ.ടി.യു ജില്ല സെക്രട്ടറി കെ.വി. മോഹനൻ ഉദ്ഘാടനം ചെയ്തു. ഐ.എൻ.ടി.യു.സി ജില്ല പ്രസിഡൻറ് പി.പി. ആലി അധ്യക്ഷത വഹിച്ചു. പി.കെ. മൂർത്തി, പി. സ്റ്റാൻലി, എൻ.ഒ. ദേവസ്യ, സി. മൊയ്തീൻ കുട്ടി, പി.വി. കുഞ്ഞിമുഹമ്മദ്, കെ. സുഗതൻ, പി.കെ. കുഞ്ഞിമൊയ്തീൻ, പി.വി. സഹദേവൻ, പി.എ. മുഹമ്മദ്, വി.വി. ബേബി എന്നിവർ സംസാരിച്ചു. SUNWDL1 പണിമുടക്കി​െൻറ ഭാഗമായി സംയുക്ത ട്രേഡ് യൂനിയൻ കൽപറ്റയിൽ സംഘടിപ്പിച്ച പ്രതിഷേധ കൂട്ടായ്മ സി.ഐ.ടി.യു ജില്ല സെക്രട്ടറി കെ.വി. മോഹനൻ ഉദ്ഘാടനം ചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.