ഇന്നറിയാം കൽപറ്റയിലെ പുതിയ ഭരണസാരഥികളെ

*നഗരസഭ ചെയർമാൻ, വൈസ് ചെയർമാൻ തെരഞ്ഞെടുപ്പ് ഇന്ന് നടക്കും *തെരഞ്ഞെടുപ്പിന് മുന്നോടിയായി ജെ.ഡി.യു കൗൺസിലർമാർക്ക് ലഭിച്ചത് മൂന്നു വിപ്പുകൾ കൽപറ്റ: നഗരസഭ ചെയർമാൻ, വൈസ് ചെയർമാൻ സ്ഥാനങ്ങളിലേക്കുള്ള െതരഞ്ഞെടുപ്പ് തിങ്കളാഴ്ച നടക്കും. രാവിലെ 11ന് ചെയർമാൻ സ്ഥാനത്തേക്കും ഉച്ചക്ക് രണ്ടിന് വൈസ് ചെയർമാൻ സ്ഥാനത്തേക്കും വോട്ടെടുപ്പ് നടക്കും. മാർച്ച് ആറിനാണ് അവിശ്വാസ പ്രമേയത്തിലൂടെ യു.ഡി.എഫ് നേതൃത്വത്തിലുള്ള ഭരണസമിതി പുറത്തായത്. ചെയർപേഴ്സൻ ഉമൈബ മൊയ്തീൻകുട്ടി, വൈസ് ചെയർമാൻ പി.പി. ആലി എന്നിവർക്കെതിരെ എൽ.ഡി.എഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം 13നെതിരെ 15 വോട്ടുകൾക്ക് പാസായതോടെയാണ് വയനാട്ടിൽ യു.ഡി.എഫിന് ആധിപത്യമുള്ള ഏക നഗരസഭ നഷ്ടമായത്. എന്നാൽ, തിങ്കളാഴ്ച തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ എൽ.ഡി.എഫ് വിട്ട ജനതാദൾ-യു കൗൺസിലർമാർക്ക് മൂന്നു വിപ്പുകളാണ് ലഭിച്ചത്. ചെയർമാൻ, വൈസ് ചെയർമാൻ തെരഞ്ഞെടുപ്പിലും ഇവർ ഇടതിനെ പിന്തുണച്ചാൽ ഭരണം എൽ.ഡി.എഫിനൊപ്പം നിൽക്കും. എൽ.ഡി.എഫിലെ 12 അംഗങ്ങൾക്കൊപ്പം ജനതാദൾ-യുവിലെ രണ്ടംഗങ്ങളും ഒരു സ്വതന്ത്ര അംഗവും അടക്കം 15 പേർ അവിശ്വാസത്തെ അനുകൂലിച്ചു. 28 അംഗ കൗൺസിലിൽ സി.പി.എമ്മിന് പത്തും സി.പി.ഐക്ക് രണ്ടും അംഗങ്ങളാണുള്ളത്. യു.ഡി.എഫിൽ കോൺഗ്രസിന് എട്ടും മുസ്ലിം ലീഗിന് അഞ്ചും അംഗങ്ങളുണ്ട്. ജെ.ഡി.യുവി​െൻറ മുന്നണി മാറ്റത്തോടെ യു.ഡി.എഫി​െൻറ അംഗസംഖ്യ 15ൽനിന്ന് 13 ആയി കുറയുകയായിരുന്നു. നഗരസഭയായതു മുതൽ എൽ.ഡി.എഫിനൊപ്പം നിന്ന കൽപറ്റ 2010ലെ െതരഞ്ഞെടുപ്പിൽ ജനതാദൾ തങ്ങളോടൊപ്പം ചേർന്നപ്പോഴാണ് ആദ്യമായി യു.ഡി.എഫ് ഭരണം പിടിച്ചെടുത്തത്. കഴിഞ്ഞ െതരഞ്ഞെടുപ്പിൽ നിലനിർത്തുകയും ചെയ്തു. ജനതാദൾ-യു മുന്നണി മാറിയതോടെ ഭരണം യു.ഡി.എഫിന് നഷ്ടമാവുകയും ചെയ്തു. ജെ.ഡി.യുവിൽ വീരേന്ദ്രകുമാറിനെ പിന്തുണക്കുന്ന രണ്ടു കൗൺസിലർമാരാണ് എൽ.ഡി.എഫിന് പിന്തുണ നൽകുന്നത്. എന്നാൽ, പാർട്ടിയിലെ പ്രശ്നങ്ങൾമൂലം വിവിധ വിഭാഗങ്ങൾ ഇവർക്ക് വിപ്പ് നൽകിയതാണ് ഇപ്പോൾ ചർച്ചയാകുന്നത്. ഇടതുപക്ഷത്തിന് അനുകൂലമായി വോട്ടുചെയ്യണമെന്ന് ജനതാദൾ-യു (ശരദ് യാദവ് വിഭാഗം) സംസ്ഥാന പ്രസിഡൻറ് എം.പി. വീരേന്ദ്രകുമാർ അംഗങ്ങൾക്ക് വിപ്പ് നൽകിയിട്ടുണ്ട്. ഇത് അംഗീകരിക്കുമെന്ന നിലപാടിലാണ് അംഗങ്ങളുള്ളത്. ചിഹ്നം നൽകിയത് വീരേന്ദ്രകുമാർ പ്രസിഡൻറായ പാർട്ടിയാണ്. പാർട്ടിയുടെ കൊടിയും ചിഹ്നവും സംബന്ധിച്ച കേസ് കോടതിയിലുമാണെന്നാണ് ഇവരുടെ നിലപാട്. രണ്ടാമതായി ജെ.ഡി.യു നിതീഷ്കുമാർ വിഭാഗത്തി​െൻറ കേരളഘടകവും യു.ഡി.എഫിന് അനുകൂലമായ നിലപാട് സ്വീകരിക്കണമെന്ന് നിർദേശിച്ച് ഇവർക്ക് വിപ്പ് നൽകിയിട്ടുണ്ട്. ഇത് അംഗീകരിച്ചില്ലെങ്കിൽ അംഗങ്ങൾ രണ്ടു പേരും ജനപ്രാതിനിധ്യ നിയമപ്രകാരം അയോഗ്യരാകുമെന്നാണ് നിതീഷ്കുമാർ വിഭാഗത്തി​െൻറ നിലപാട്. ഈ രണ്ട് വിപ്പിനും പുറമെ യു.ഡി.എഫ് സ്ഥാനാർഥിക്ക് വോട്ടു ചെയ്യണമെന്നാവശ്യപ്പെട്ട് പാർലമ​െൻററി പാർട്ടി ചെയർമാൻ പി.പി. ആലിയും ജനതാദൾ-യു അംഗങ്ങൾക്ക് വിപ്പ് നൽകിയിട്ടുണ്ട്. നഗരസഭയിൽ യു.ഡി.എഫ് അധികാരത്തിലേറുമ്പോൾ പാർട്ടികൾ തമ്മിലുള്ള കരാർ പ്രകാരം വിപ്പ് നൽകാനുള്ള അധികാരം പി.പി. ആലിക്കുണ്ടെന്നാണ് പറയുന്നത്. എന്തായാലും വിപ്പിൽ മുങ്ങിയുള്ള തിങ്കളാഴ്ചത്തെ െതരഞ്ഞെടുപ്പ് സംഭവബഹുലമാകുമെന്നുറപ്പായിട്ടുണ്ട്. --------------------------------------- റോഡ് നിർമാണം ഏറ്റെടുത്ത് പനായി കോളനിയിലെ കുടുംബങ്ങൾ മേപ്പാടി: ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി മെറ്റീരിയൽ വർക്കിൽ ഉൾപ്പെടുത്തി കോളനിയിലേക്ക് അനുവദിച്ച റോഡി​െൻറ പ്രവൃത്തി സ്വയം ഏറ്റെടുത്ത് നടത്തി മാതൃകയായിരിക്കുകയാണ് മുക്കംകുന്ന് പനായി കോളനിയിലെ പട്ടികവർഗ കുടുംബങ്ങൾ. തൊഴിലുറപ്പ് പദ്ധതി പ്രവൃത്തിയാണെങ്കിലും പുറമെനിന്ന് തൊഴിലാളികളെ ഒരാളെപ്പോലും വിളിക്കാതെ മുഴുവൻ ജോലികളും കോളനിയിലെ സ്ത്രീകളും പുരുഷന്മാരും ആവേശത്തോടെ ഏറ്റെടുക്കുകയായിരുന്നു. കരാറുകാരൻ ഇല്ലാത്ത കോൺക്രീറ്റ് പ്രവൃത്തിയിൽ വിദഗ്ധ തൊഴിലുകൾ അടക്കം എല്ലാ ജോലികളും കോളനിയിലുള്ള 20 കുടുംബങ്ങൾ ചേർന്നാണ് ഏറ്റെടുത്തത്. 500 മീറ്റർ ദൂരത്തിൽ 2.5 മീറ്റർ വീതിയിൽ കോളനിയിലേക്ക് നിർമിക്കുന്ന കോൺക്രീറ്റ് റോഡിന് മൂന്നു ലക്ഷം രൂപയുടെ കല്ല്, മണൽ, സിമൻറ് മുതലായവയാണ് പഞ്ചായത്ത് നൽകുന്നത്. തൊഴിലുറപ്പ് തൊഴിലാളികളെ നിയോഗിക്കേണ്ടിയും വന്നില്ല. പ്രവൃത്തികൾ സൗജന്യമായി കോളനിക്കാർ ഏറ്റെടുക്കുകയായിരുന്നു. മേപ്പാടിയിലെ മൂന്നാം വാർഡിലാണ് പനായി കോളനി. SUNWDL3 മേപ്പാടി പനായി കോളനി റോഡി​െൻറ പ്രവൃത്തി കോളനിക്കാർ ഏറ്റെടുത്തു നടത്തുന്നു സൗജന്യ പി.എസ്.സി പരിശീലനം വൈത്തിരി: കേരള സംസ്ഥാന യുവജനക്ഷേമ ബോർഡ്, ജില്ല യുവജന കേന്ദ്രം, നിർഭയ വയനാട് സൊസൈറ്റി എന്നിവയുടെ ആഭിമുഖ്യത്തിൽ പൊഴുതന പഞ്ചായത്തിലെ യുവജനങ്ങൾക്കായി ഒരുമാസം നീണ്ടു നിൽക്കുന്ന സൗജന്യ പി.എസ്.സി പരിശീലനം ആരംഭിച്ചു. പരിപാടിയുടെ ഉദ്ഘാടനം യൂത്ത് ക്ലബ് പ്രസിഡൻറ് അയ്യൂബ് അബി നിർവഹിച്ചു. മുനീർ ഗുപ്ത അധ്യക്ഷത വഹിച്ചു. സുരേഷ് കെ.കെ. പൂളക്കൽ മുസ്തഫ, ശ്രീരാഗ്, മാർഗരറ്റ് തോമസ്, കാദർ കാരാട്ട് എന്നിവർ സംസാരിച്ചു. SUNWDL6 സൗജന്യ പി.എസ്.സി പരിശീലന പരിപാടിയുടെ ഉദ്ഘാടനം നിർഭയ യൂത്ത് ക്ലബ് പ്രസിഡൻറ് അയ്യൂബ് അബി നിർവഹിക്കുന്നു വാർഷികാഘോഷവും പൂർവ വിദ്യാർഥി -അധ്യാപക സംഗമവും മൂരിക്കാപ്പ്: വെങ്ങപ്പള്ളി ഗവ. വെൽഫെയർ എൽ.പി. സ്കൂളി​െൻറ 64ാം വാർഷികവും പൂർവവിദ്യാർഥി അധ്യാപക സംഗമവും സി.കെ. ശശീന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. വെങ്ങപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി.എം. നാസർ അധ്യക്ഷത വഹിച്ചു. മുൻ പ്രധാനാധ്യാപിക ഭാർഗവി ടീച്ചർ എൽ.എസ്.എസ് പ്രതിഭകളെ ആദരിച്ചു. ജില്ല പഞ്ചായത്ത് മെംബർ എൻ. വിമല മുതിർന്ന എസ്.ടി. വിദ്യാർഥിയെ ആദരിച്ചു. വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി. ഉസ്മാൻ, പൂർവ വിദ്യാർഥിയെ ആദരിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ ഒ.ബി. വസന്ത പൂർവ അധ്യാപകരെ ആദരിച്ചു. വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.വി. രാജൻ സ്മാർട്ട് ക്ലാസ് റൂം ഉദ്ഘാടനം ചെയ്തു. കൽപറ്റ ബ്ലോക്ക് പഞ്ചായത്ത് മെംബർ കൊച്ചുറാണി സ്മരണികയും ബി.പി.ഒ. എ.കെ. ഷിബു മികവ് സീഡിയും പ്രകാശനം ചെയ്തു. പി.വി. ഭാസ്കരൻ, കെ. അശോക് കുമാർ, കെ. മുരളീധരൻ, കെ. സന്തോഷ്, റസീന, ശ്രീജിത്ത്, മുഹമ്മദ് സൻഹാൻ, മേരി നെല്ലൻകുഴിയിൽ, എ. അലി എന്നിവർ സംസാരിച്ചു. SUNWDL9 വെങ്ങപ്പള്ളി ഗവ. വെൽഫെയർ എൽ.പി സ്കൂളി​െൻറ 64ാം വാർഷികവും പൂർവ വിദ്യാർഥി അധ്യാപക സംഗമവും സി.കെ. ശശീന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു SUNWDL15 vidhya kc സംസ്ഥാന യുവജന കമീഷൻ അംഗമായി തിരഞ്ഞെടുക്കപ്പെട്ട കെ.സി. വിദ്യ (മുൻ എം.എൽ.എ കെ.സി. കുഞ്ഞിരാമ‍​െൻറ മകളാണ്)
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.