ബസ്​ കാത്തിരിപ്പുകേന്ദ്രം പകൽവീടാക്കി വയോജനങ്ങൾ

നന്മണ്ട: ആറ് വയോധികരുടെ ജീവിതസായാഹ്നം ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ കവിത ചൊല്ലിയും കഥപറഞ്ഞും ആനുകാലിക സംഭവങ്ങൾ ചർച്ചചെയ്തും രാഷ്ട്രീയ വിശകലനം നടത്തിയുമാണ് കഴിയുന്നത്. കൂളിപ്പൊയിലിൽ തണൽ ബസ് സ്റ്റോപ്പാണ് ഇവരുടെ സായാഹ്നങ്ങളെ അർഥപൂർണമാക്കുന്നത്. ഇതാണ് ഇൗ വയോജനങ്ങളുടെ പകൽ വീട്. ചാനൽ ചർച്ചകളെക്കാൾ ഗൗരവമുള്ളതാണ് പല ചർച്ചകളും. ഇൗ വയോജനങ്ങളുടെ സംഗമം പുതുതലമുറക്ക് വിജ്ഞാനത്തി​െൻറ വഴിയാണ്. നവമാധ്യമങ്ങൾ സമൂഹത്തിൽ തിന്മയുടെ വിളനിലമായി മാറുന്നതിലെ പരിഭവമടക്കമുള്ളവ ഇവർ പങ്കുവെക്കുന്നു. ഋതുഭേദങ്ങൾ മാറിമറഞ്ഞാലും എല്ലാ സായാഹ്നങ്ങളിലും വന്നിരുന്ന് സായംസന്ധ്യയോടെ സ്വന്തം ഭവനത്തിലേക്ക് തികഞ്ഞ ആത്മസംതൃപ്തിയോടെ മടങ്ങുന്നതാണ് ഇവരുടെ രീതി. ബാലബോധിനി എ.എൽ.പി സ്കൂൾ റിട്ട. പ്രധാനാധ്യാപകൻ പി. ആണ്ടിക്കുട്ടി അവതരിപ്പിക്കുന്ന കവിതകൾ ഇവരെ മാത്രമല്ല, ബസ് കാത്തിരിപ്പുകേന്ദ്രത്തിനു സമീപം ബസ് കാത്തിരിക്കുന്നവരെയും ആകർഷിക്കുന്നു. കൂളിപ്പൊയിലിൽ ഒരു പകൽവീട് വേണമെന്നതാണ് ഇവരുടെ ആഗ്രഹം. കൂളിപ്പൊയിലിൽ തന്നെ പുറേമ്പാക്ക് ഭൂമിയും ഉണ്ട്. പഞ്ചായത്താവെട്ട പകൽവീടിനായി തനത് ഫണ്ടിൽനിന്ന് അഞ്ചുലക്ഷം രൂപ നീക്കിവെച്ചിട്ടുമുണ്ട്. ചന്ദ്രൻ മാസ്റ്റർ, അശോകൻ മാസ്റ്റർ, പുനത്തിൽ പുറായിൽ മൊയ്തീൻകോയ, എഴുകുളത്തിൽ മൊയ്തി, അരീക്കുളങ്ങര അബ്ദുൽ ഹമീദ്, ജി.കെ. സത്യേന്ദ്രൻ എന്നിവരെ കൂടാെത ആശാരിക്കൽ കുമാരൻ, കറുത്തമ്പത്ത് ദാമോദരൻ നായർ, നെല്ലിക്കുന്നുമ്മൽ രാമൻകുട്ടി എന്നിവരും ചില ദിവസങ്ങളിൽ ഇവർക്കൊപ്പമുണ്ടാകും. പകൽ വീടെന്ന സ്വപ്നം സഫലമായാൽ ഇവർക്ക് അത് ആത്മനിർവൃതിയുടെ നിമിഷങ്ങളായി മാറും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.