'ഇന്ന്​ റൊക്കം, നാളെ കടം'; അവധിക്കാല കുട്ടിക്കടകൾ സജീവം

കോഴിക്കോട്: മധ്യവേനലവധിക്ക് തുടക്കമായതോടെ നാട്ടിൻപുറത്തും റോഡരികിലും കുട്ടിക്കടകൾ സജീവമായി. അധ്യയനവർഷം മുഴുവൻ പുസ്തകങ്ങളോട് മല്ലിട്ട്, പരീക്ഷയുടെയും ക്ലാസുകളുടെയും വിരസതയിൽ നിന്ന് അവധിക്കാലം ആഘോഷമാക്കുന്ന കുട്ടികളാണ് പതിവുപോലെ കച്ചവടത്തിനിറങ്ങിയത്. രക്ഷിതാക്കളുടെയും ബന്ധുക്കളുടെയും സഹായത്തോടെയാണ് 'ബിസിനസ്'. കൂട്ടുകാരെ എളുപ്പം 'വീഴ്ത്താവുന്ന' ഉപ്പിലിട്ടതും മിഠായിയും ചൈനീസ് കളിപ്പാട്ടങ്ങളും ശീതളപാനീയവുമെല്ലാം വിൽപനക്കായി വെച്ചിട്ടുണ്ട്. ഉപഭോക്താക്കൾ ഏറെയും കുട്ടികൾ തന്നെയാണ്. പ്രേത്യകം പന്തൽകെട്ടിയും കച്ചവടം പൊടിപൊടിക്കുകയാണ്. 'ഇന്ന് റൊക്കം, നാളെ കടം' എന്ന മുദ്രാവാക്യമാണ് കുട്ടിക്കച്ചവടത്തി​െൻറ പ്രേത്യകത. ൈകയിൽ കാശുണ്ടെങ്കിൽ മാത്രം സാധനങ്ങൾ വാങ്ങാൻ വന്നാൽ മതിയെന്ന് കുട്ടികൾ പറയുന്നു. സിപ് അപ് ഉൾപ്പെടെ വീടുകളിൽ നിർമിക്കുന്ന ശീതളവസ്തുക്കളുമായുള്ള മൊബൈൽ കച്ചവടമാണ് ചിലർ തിരഞ്ഞെടുത്തത്. അവധിക്കാലത്ത് കുട്ടികളെ ലക്ഷ്യമിട്ട് ഇതരസംസ്ഥാനക്കാരായ െഎസ്ക്രീം കച്ചവടക്കാരും സജീവമാണ്. എന്നാൽ, യാതൊരു പരിശോധനയുമില്ലാതെ വിൽക്കുന്ന ഇത്തരം െഎസ്ക്രീമുകൾ ആരോഗ്യത്തിന് ഹാനികരമാെണന്ന് അധികൃതർ മുന്നറിയിപ്പ് നൽകുന്നു. ടി.വിക്ക് മുന്നിലിരുന്നും മൊബൈലിൽ കളിച്ചും സമയം പാഴാക്കുന്നതിലും ഭേദം കച്ചവടമാണെന്ന അഭിപ്രായമാണ് രക്ഷിതാക്കൾക്ക്. അതിനാൽ രക്ഷിതാക്കളുടെ നിറഞ്ഞ പ്രോത്സാഹനവുമുണ്ട്. അവധിക്കാല പരിശീലന ക്ലാസുകൾക്കും മറ്റും പോകാതെയാണ് ഒരു കൂട്ടം കുട്ടികൾ കച്ചവടത്തിനിറങ്ങിയത്. കുട്ടികളിൽ ചിലരെങ്കിലും നിർബന്ധപൂർവം ഇത്തരം പരിശീലനക്ലാസുകൾക്ക് പോകേണ്ട ഗതികേടിലാണ്. സംഗീതം, നൃത്തം, ഫുട്ബാൾ, വോളിബാൾ, ബാഡ്മിൻറൺ, ക്രിക്കറ്റ്, കരാേട്ട, അബാക്കസ്, സ്പോക്കൺ ഇംഗ്ലീഷ് തുടങ്ങി എതോ കാലത്ത് എഴുതുമെന്ന് പ്രതീക്ഷിക്കുന്ന സിവിൽ സർവിസ് പരീക്ഷയുടെ വരെ കോച്ചിങ്ങിന് സൗകര്യമുണ്ട്. ഇന്ത്യൻ സൂപ്പർ ലീഗി​െൻറ വരവോടെ ഫുട്ബാൾ കോച്ചിങ് ക്യാമ്പിന് കുരുന്നുകളുടെ വൻപടയാണ് എത്തുന്നത്. കേരള ബ്ലാസ്റ്റേഴ്സടക്കമുള്ള ക്ലബുകൾ പരിശീലനക്യാമ്പുകൾ കോഴിക്കോട്ടുൾപ്പെടെ നടത്തുന്നുണ്ടെങ്കിലും ചിലതിന് വൻതുകയാണ് ഇൗടാക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.