മണക്കാട് സ്കൂൾ ഓഡിറ്റോറിയം, ക്ലാസ് റൂം ഉദ്ഘാടനം അഞ്ചിന്

മാവൂർ: ചെറൂപ്പ മണക്കാട് ഗവ. യു.പി സ്കൂൾ ഓഡിറ്റോറിയം, ക്ലാസ് റൂം എന്നിവയുടെ ഉദ്ഘാടനവും 65ാം വാർഷികാഘോഷ സമാപനവും വ്യാഴാഴ്ച നടക്കുമെന്ന് സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. 36 വർഷത്തെ സേവനത്തിനുശേഷം സർവിസിൽനിന്ന് വിരമിക്കുന്ന പ്രധാനാധ്യാപകൻ വി. രാജഗോപാലന് യാത്രയയപ്പ് നൽകും. വൈകീട്ട് മൂന്നിന് വിദ്യാഭ്യാസ മന്ത്രി പ്രഫ. സി. രവീന്ദ്രനാഥ് ഓഡിറ്റോറിയം ഉദ്ഘാടനവും ഉപഹാര സമർപ്പണവും നിർവഹിക്കും. യാത്രയയപ്പ് സ്മരണിക പുരുഷൻ കടലുണ്ടി എം.എൽ.എ പ്രകാശനം ചെയ്യും. ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻറ് റീന മുണ്ടേങ്ങാട്ട് ഏറ്റുവാങ്ങും. ക്ലാസ് ലൈബ്രറി ജില്ല പഞ്ചായത്ത് പ്രസിഡൻറ് ബാബു പറശ്ശേരി ഉദ്ഘാടനം ചെയ്യും. പി.ടി.എ. റഹീം എം.എൽ.എ അധ്യക്ഷത വഹിക്കും. ഇൻറർലോക്ക് സമർപ്പണം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് രമ്യ ഹരിദാസും മംഗളപത്ര സമർപ്പണം ഡി.ഡി.ഇ ഇ.കെ. സുരേഷ്കുമാറും നിർവഹിക്കും. രാവിലെ 9.30ന് കലാപരിപാടികളും 12.30ന് മികവുത്സവവും 1.30ന് മാതൃസംഗമവും നടക്കും. ഉദ്ഘാടന സമ്മേളനത്തിനുശേഷം കലാപരിപാടികളും 'നാടറിയും നന്മ' കുട്ടികളുടെ നാടകവും അരങ്ങേറും. വാർത്തസമ്മേളനത്തിൽ സംഘാടക സമിതി ചെയർപേഴ്സൻ സി. മുനീറത്ത്, ജനറൽ കൺവീനർ ഇ.ടി. ബ്രിജേഷ്, പ്രോഗ്രാം കമ്മിറ്റി കൺവീനർ കെ.പി. വിജയൻ, സുരേഷ് പുതുക്കുടി, ഹെഡ്മാസ്റ്റർ വി. രാജഗോപാലൻ, പി. ശുഭലത എന്നിവർ പങ്കെടുുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.