രാപ്പകൽ സമരം വിജയിപ്പിക്കും കൽപറ്റ: വയനാട്ടിൽ നടക്കുന്ന പൊലീസ് അതിക്രമങ്ങളിലും കോൺഗ്രസ് പ്രവർത്തകർക്കെതിരെ കള്ളക്കേസുണ്ടാക്കുന്ന പൊലീസ് നടപടിയിലും കലാലയങ്ങളിലെ സമാധാനാന്തരീക്ഷം തകർക്കുന്ന സി.പി.എം ഗുണ്ടാനടപടിയിലും പ്രതിഷേധിച്ച് സംസ്ഥാനതല പ്രക്ഷോഭത്തിന് നേതൃത്വം കൊടുക്കുമെന്ന് കെ.പി.സി.സി വൈസ് പ്രസിഡൻറ് വി.ഡി. സതീശൻ എം.എൽ.എ പറഞ്ഞു. കൽപറ്റ ഡി.സി.സി ഓഫിസിൽ ജില്ല യുഡി.എഫ് യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേന്ദ്ര--സംസ്ഥാന സർക്കാറുകളുടെ ജനദ്രോഹ നടപടികൾക്കെതിരെ ഒക്ടോബർ ആറിന് ജില്ല കലക്ടറേറ്റ് പടിക്കൽ നടത്തുന്ന യു.ഡി.എഫ് രാപ്പകൽ സമരം വിജയിപ്പിക്കുന്നതിന് യോഗം തീരുമാനിച്ചു. കേന്ദ്ര--സംസ്ഥാന സർക്കാറുകളുടെ ജനവഞ്ചനക്കെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന യു.ഡി.എഫ് പടയൊരുക്കത്തിന് ജില്ലയിലെ മൂന്ന് കേന്ദ്രങ്ങളിലും സ്വീകരണം നൽകും. അതിന് മുന്നോടിയായി നിയോജക മണ്ഡലങ്ങളിൽ യു.ഡി.എഫ് യോഗം വിളിച്ചുചേർത്ത് വിപുലമായ പ്രചാരണ പരിപാടി നടത്തും. യു.ഡി.എഫ് ചെയർമാൻ സി.പി. വർഗീസ് അധ്യക്ഷത വഹിച്ചു. യു.ഡി.എഫ് നേതാക്കളായ ഐ.സി. ബാലകൃഷ്ണൻ എം.എൽ.എ, പി.പി.എ. കരീം, പി.വി. ബാലചന്ദ്രൻ, കെ.എൽ. പൗലോസ്, എൻ.ഡി. അപ്പച്ചൻ, കെ.കെ. അഹമ്മദാജി, പി.കെ. അബൂബക്കർ, റസാഖ് കൽപറ്റ, അയൂബ്, പി.പി. ആലി, സി.എം. ബാബു, കെ.കെ. അബ്രഹാം, പി.കെ. അസ്മത്ത്, എം.എ. ജോസഫ്, എം.സി. സെബാസ്റ്റ്യൻ, അഡ്വ. ജവഹർ, ടി.കെ. രൂപേഷ്, പടയൻ മുഹമ്മദ്, ജില്ല പഞ്ചായത്ത് പ്രസിഡൻറ് ടി. ഉഷാകുമാരി, പി.കെ. അബ്ദുറഹിമാൻ, എം.എം രമേശ് മാസ്റ്റർ, ഒ.ആർ. രഘു, ശോഭനകുമാരി, ചിന്നമ്മ ജോസ്, എൻ.യു. ഉലഹന്നാൻ, നജീബ് കരണി, വിജയമ്മ ടീച്ചർ, മാണി ഫ്രാൻസിസ് എന്നിവർ സംസാരിച്ചു. THUWDL17 ഡി.സി.സി ഓഫിസിൽ നടന്ന ജില്ല യു.ഡി.എഫ് യോഗം കെ.പി.സി.സി വൈസ് പ്രസിഡൻറ് വി.ഡി. സതീശൻ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.