എം.എൽ.എയുടെ നിലപാട്​ അപഹാസ്യം ^സമര സഹായസമിതി

എം.എൽ.എയുടെ നിലപാട് അപഹാസ്യം -സമര സഹായസമിതി എം.എൽ.എയുടെ നിലപാട് അപഹാസ്യം -സമര സഹായസമിതി കൽപറ്റ: കാഞ്ഞിരത്തിനാൽ കുടുംബത്തി​െൻറ ഭൂമി കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം കൽപറ്റ എം.എൽ.എ നടത്തിയ പ്രസ്താവന വസ്തുതകൾക്ക് വിരുദ്ധമാണെന്ന് സമരസഹായ സമിതി. സർക്കാർ കാഞ്ഞിരത്തിനാൽ കുടുംബത്തിന് അനുകൂലമായി നിലപാട് സ്വീകരിച്ചുവെന്നും അനൂകൂലമായ രേഖകൾ സമർപ്പിച്ചുവെന്നും പറയുന്നത് അപഹാസ്യമാണ്. കാഞ്ഞിരത്തിനാൽ കുടുംബത്തിന് അനുകൂലമായി നിലപാട് സ്വീകരിക്കുകയും രേഖകൾ സമർപ്പിക്കുകയും ചെയ്തിരുന്നെങ്കിൽ എങ്ങനെയാണ് കേസ് തള്ളി പോയതെന്ന് സർക്കാർ വ്യക്തമാക്കണം. കഴിഞ്ഞ അഞ്ച് വർഷം കാഞ്ഞിരത്തിനാൽ കുടുംബത്തിന് വാഗ്ദാനങ്ങൾ നൽകി, ഭരണം ലഭിച്ചപ്പോൾ ഒന്നും ചെയ്യാതിരുന്നതി​െൻറ ജാള്യത മറച്ച് വെക്കാൻ നടത്തിയ രാഷ്ട്രീയ നാടകമാണ് എം.എൽ.എയുടെതെന്ന് സഹായ സമിതി വാർത്തസമ്മേളനത്തിൽ ആരോപിച്ചു. പ്രസ്താവനയിറക്കാതെ പ്രവർത്തിച്ചുകാണിക്കുകയാണ് ഭരണകക്ഷി എം.എൽ.എ ചെയ്യേണ്ടതെന്നും സമിതി ആവശ്യപ്പെട്ടു. ഹൈകോടതി വിധിക്കെതിരെ സമരസഹായസമിതി സുപ്രീം കോടതിയിൽ പോകും. വാർത്തസമ്മേളനത്തിൽ കൺവീനർ പി.പി. ഷൈജൽ, ജോസഫ് വളവനാൽ എന്നിവർ പങ്കെടുത്തു. IMPORTANT
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.