റോഹിങ്ക്യകളോട് മനുഷ്യത്വപരമായ നിലപാട്​ കൈക്കൊള്ളണം

കോഴിക്കോട്: റോഹിങ്ക്യന്‍ ജനതയോട് ഭരണകൂടങ്ങള്‍ മനുഷ്യത്വപരമായ നടപടി കൈക്കൊള്ളണമെന്ന് യു.ഡി.എഫ് പാര്‍ട്ടി ലീഡര്‍ അഹമ്മദ് പുന്നക്കല്‍ ജില്ല പഞ്ചായത്ത് യോഗത്തില്‍ അവതരിപ്പിച്ച പ്രമേയത്തില്‍ ആവശ്യപ്പെട്ടു. മ്യാന്മറില്‍ റോഹിങ്ക്യകൾ വംശഹത്യക്ക് ഇരയാവുകയാണ്. ഇതില്‍നിന്ന് മ്യാന്മറിലെ ഭരണകൂടവും പട്ടാളവും പിന്തിരിയണം. ഇന്ത്യയില്‍ അഭയാർഥികളായി എത്തുന്നവരെ തിരിച്ചയക്കാതെ രാജ്യത്തി​െൻറ പാരമ്പര്യവും യശസ്സും കാത്തു സൂക്ഷിക്കണമെന്നും അഹമ്മദ് പുന്നക്കല്‍ അവതരിപ്പിച്ച പ്രമേയത്തില്‍ ആവശ്യപ്പെട്ടു. എൽ.ഡി.എഫ് അംഗം എ.കെ. ബാലന്‍ പിന്താങ്ങിയതോടെ മനുഷ്യത്വത്തിനായി ജില്ല പഞ്ചായത്ത് ഒറ്റക്കെട്ടായി പ്രമേയം പാസ്സാക്കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.