വൈ​ദ്യു​തി ത​ക​രാ​റി​ലാ​യി; ഇ​ൻ​റ​ർ​സി​റ്റി സൂ​പ്പ​ർ​ഫാ​സ്​​റ്റി​ലെ എ.​സി യാ​ത്ര​ക്കാ​ർ വ​ല​ഞ്ഞു

വൈദ്യുതി തകരാറിലായി; ഇൻറർസിറ്റി സൂപ്പർഫാസ്റ്റിലെ എ.സി യാത്രക്കാർ വലഞ്ഞു ബംഗളൂരു: വൈദ്യുതി തകരാറിലായതോടെ ബംഗളൂരു- എറണാകുളം ഇൻറർസിറ്റി (12677) സൂപ്പർഫാസ്റ്റിലെ എ.സി കോച്ച് യാത്രക്കാർ വലഞ്ഞു. ബുധനാഴ്ചയാണ് സംഭവം. രാവിലെ 6.15ന് സിറ്റി റെയിൽവേ സ്റ്റേഷനിൽനിന്ന് പുറപ്പെട്ട ട്രെയിൻ ഉച്ചക്ക് ഒന്നോടെ കോയമ്പത്തൂരിൽ എത്തിയപ്പോഴായിരുന്നു സംഭവം. ബാറ്ററി തകരാറിലായതോടെ സി- വൺ എ.സി കോച്ചിലേക്കുള്ള ൈവദ്യുതി നിലക്കുകയായിരുന്നു. മെക്കാനിക്കൽ വിഭാഗം ജീവനക്കാർ കിണഞ്ഞു പരിശ്രമിച്ചെങ്കിലും പ്രശ്നം പരിഹരിക്കാനായില്ല. ഇതോടെ, ട്രെയിൻ നിശ്ചിത സമയത്തിനും രണ്ടു മണിക്കൂർ ൈവകി രാത്രി ഏഴോടെയാണ് എറണാകുളത്ത് എത്തിച്ചേർന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.