വികലനയങ്ങൾ സമ്പദ്​വ്യവസ്​ഥ തകർത്തു ^​ഫ്രാൻസിസ്​ ജോർജ്

വികലനയങ്ങൾ സമ്പദ്വ്യവസ്ഥ തകർത്തു -ഫ്രാൻസിസ് ജോർജ് കോഴിക്കോട്: കേന്ദ്രസർക്കാറി​െൻറ വികലമായ നയങ്ങൾ രാജ്യത്തി​െൻറ സമ്പദ്വ്യവസ്ഥ തകർത്തെന്ന് ജനാധിപത്യ കേരള കോൺഗ്രസ് ചെയർമാൻ കെ. ഫ്രാൻസിസ് ജോർജ്. മലബാറിലെ പാർട്ടി മണ്ഡലം പ്രസിഡൻറുമാരുടെ ഏകദിന ശിൽപശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കാർഷിക കടങ്ങൾ എഴുതിത്തള്ളില്ലെന്ന ധനമന്ത്രിയുടെ പ്രഖ്യാപനം കർഷകരോടുള്ള വെല്ലുവിളിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജില്ല പ്രസിഡൻറ് എ.ടി. രാജു അധ്യക്ഷത വഹിച്ചു. ജനാധിപത്യ കേരള കോൺഗ്രസ് സംസ്ഥാന ഡെപ്യൂട്ടി ചെയർമാൻ പി.സി. ജോസഫ്, എം.പി. പോളി, എ.ജെ. ജോസഫ്, മാത്യു കുന്നപ്പള്ളി, ജോസ് പാറേക്കാട്ട് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.