അരങ്ങിലെ ആട്ടവിളക്കിന്​ മുന്നിൽ അമ്മയും മകളും

കോഴിക്കോട്: കലാകാരികളായ അമ്മയും മകളും കഥകളി അരങ്ങിലെത്തിയത് പുതിയ അനുഭവമായി. എ.ഐ.ആർ ആർട്ടിസ്റ്റ് അജിത അഴകത്ത് ഇല്ലത്തും മകൾ ഉണ്ണിമായയുമാണ് ആട്ടവിളക്കിനു മുന്നിലെത്തിയത്. തിരുത്തിയാട് അഴകൊടി ദേവിക്ഷേത്രത്തിലെ ഓപൺ സ്റ്റേജിൽ ഗീതോപദേശം കഥകളിയിലാണ് അമ്മയും മകളും അരങ്ങിൽ ഒന്നിച്ചത്. കൃഷ്ണനായി അമ്മ അജിതയും അർജുനനായി മകൾ ഉണ്ണിമായയും വേഷപ്പകർച്ച നടത്തി. കുറ്റിക്കാട്ടൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ ഗണിതാധ്യാപികയാണ് അജിത. ഗുരുവായൂരപ്പൻ കോളജിലെ ബി.എസ്സി മാത്സ് വിദ്യാർഥിനിയായ ഉണ്ണിമായ കഴിഞ്ഞ സംസ്ഥാന സ്കൂൾ കലോത്സവത്തിൽ മോണോ ആക്ടിൽ ഒന്നാം സ്ഥാനവും കഥകളി, നങ്ങ്യാർക്കൂത്ത് എന്നിവയിൽ എ ഗ്രേഡും നേടിയിരുന്നു. മികച്ച നടിയായും തെരഞ്ഞെടുക്കപ്പെട്ടിരുന്നു. വർഷങ്ങൾക്ക് ശേഷമാണ് അജിത കഥകളി വേഷമണിയുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.