'ഫാഷിസത്തിനെതിരെ ശക്​തമായി പ്രതികരിക്കണം'

കോഴിക്കോട്: ഇന്ത്യൻ ബഹുസ്വരതയെതന്നെ വെല്ലുവിളിക്കുന്ന രീതിയിൽ ഫാഷിസ്റ്റുകൾ ശക്തിപ്രാപിച്ചുവരുകയാണെന്ന് ഡി.സി.സി പ്രസിഡൻറ് ടി. സിദ്ദീഖ്. കേരള ഗസറ്റഡ് ഒാഫിസേഴ്സ് യൂനിയൻ ജില്ല പ്രവർത്തകസമ്മേളനവും നേതാക്കൾക്ക് യാത്രയയപ്പും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അവകാശ സമരങ്ങൾക്കൊപ്പം രാജ്യത്തി​െൻറ നിലനിൽപ്പിനുതന്നെ ഭീഷണിയായി മാറിയിരിക്കുന്ന ഫാഷിസ്റ്റ് ഭീകരതക്കെതിരെ ശക്തമായ പ്രതിരോധം തീർക്കാൻ ജീവനക്കാർ തയാറാകണമെന്നും അദ്ദേഹം കൂട്ടിേച്ചർത്തു. ജില്ലപ്രസിഡൻറ് പി. ബീന അധ്യക്ഷത വഹിച്ചു. വിരമിച്ച മുൻ സംസ്ഥാന പ്രസിഡൻറ് സി. രാജൻപിള്ള, ജില്ല പ്രസിഡൻറ് പി.കെ. ജോസഫ്, ജില്ലനേതാക്കളായ സി.എം. സതീശൻ, കെ. പ്രകാശൻ എന്നിവർക്ക് ടി. സിദ്ദീഖ് ഉപഹാരം നൽകി. ഡി.സി.സി മുൻ പ്രസിഡൻറ് കെ.സി. അബു പൊന്നാടയണിയിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി ഇ.എം. ബാബു, സി. രാജൻപിള്ള, ഇ. മൊയ്തീൻകോയ, പി.എം. അബ്ദുറഹ്മാൻ, എം.എം. വിജയകുമാർ, ദിനേശ് പെരുമണ്ണ, വി. അബ്ദുൽ റസാഖ്, ബി. വേണുഗോപാൽ, കെ. സുനിൽകുമാർ, കെ.വി. സുനിൽകുമാർ, എൻ. ശ്യാംകുമാർ, യു.എസ്. ജിജിത്ത്, പി.കെ. ജോസഫ്, സി.എം. സതീശൻ, െക. പ്രകാശൻ, കെ. മുഹമ്മദ് ഇഖ്ബാൽ, പി.എസ്. ഹുസൈൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.