കുന്ദമംഗലം: കോഴിേക്കാട്, വയനാട് ജില്ലകളിലെ മജ്ലിസ് മദ്റസ വിദ്യാർഥികളുടെ മേഖല കലോത്സവം (മജ്ലിസ് ഫെസ്റ്റ്) ഒക്ടോബർ രണ്ടിന് കുന്ദമംഗലം ഹയർ സെക്കൻഡറി സ്കൂളിൽ നടക്കുമെന്ന് സ്വാഗതസംഘം ഭാരവാഹികൾ അറിയിച്ചു. എട്ട് സ്റ്റേജുകളിലായി നടക്കുന്ന മത്സരങ്ങളിൽ 1500ഒാളം പ്രതിഭകൾ പെങ്കടുക്കും. ഇസ്ലാമിക വിദ്യാഭ്യാസ ഏജൻസിയായ മജ്ലിസ് മദ്റസ വിദ്യാഭ്യാസ ബോർഡ് നടത്തുന്ന കലാമേളയിൽ ഖുർആൻ പാരായണം, ബാങ്ക്വിളി, ഒപ്പന, ദഫ്മുട്ട്, വട്ടപ്പാട്ട്, മാപ്പിളപ്പാട്ട്, കോൽക്കളി, അറബി, മലയാളം പ്രസംഗങ്ങൾ തുടങ്ങിയ ഇനങ്ങളിൽ മത്സരമുണ്ടാവും. ആറു മേഖലകളിലായി നടക്കുന്ന മത്സരങ്ങളുടെ സംസ്ഥാനതല മേള 2018 ജനുവരിയിൽ പാലക്കാട് നടക്കും. കുട്ടികളുടെ സർഗാത്മക കഴിവുകൾ പ്രോത്സാഹിപ്പിക്കുന്നതിന് നടത്തുന്ന മേഖല കലാമേള ഒക്ടോബർ രണ്ടിന് 11ന് കുന്ദമംഗലം ഹയർ സെക്കൻഡറി സ്കൂളിൽ പി.ടി.എ. റഹീം എം.എൽ.എ ഉദ്ഘാടനം ചെയ്യും. വാർത്താസമ്മേളനത്തിൽ സ്വാഗതസംഘം ചെയർമാൻ വി.പി. ബഷീർ, കൺവീനർ അസൈനാർ, എം. സിബ്ഹത്തുല്ല, പി.എം. ഷരീഫുദ്ദീൻ, യൂസുഫ്, ഇ.പി. ലിയാഖത്ത് അലി, എം. മൊയ്തീൻ, ദാനിഷ്, എൻ. ജാബിർ, ഫാസിൽ, കെ.കെ. ജസിം എന്നിവർ പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.