കോഴിക്കോട്: എല്ലാ നികുതികളും ഒാൺലൈൻ വഴി ആക്കണമെന്ന നിർദേശം അശാസ്ത്രീയമാണെന്ന് ഒാൾ കേരള ഒാേട്ടാ കൺസൾട്ടൻറ്സ് വർക്കേഴ്സ് അസോസിയേഷൻ (സി.െഎ.ടി.യു) ആരോപിച്ചു. ഒാൺലൈൻ സെൻററുകൾ കഴുത്തറുപ്പൻ ചാർജാണ് ഇൗടാക്കുന്നത്. മാത്രമല്ല, മോേട്ടാർ വാഹന വകുപ്പിൽ പണം സ്വീകരിക്കാൻ ഉദ്യോഗസ്ഥരും സംവിധാനങ്ങളും ഉള്ളപ്പോഴാണ് ഒാൺലൈൻ വഴി പണമടക്കണമെന്ന നിർദേശം നൽകുന്നത്. ക്ഷേമനിധി ഫണ്ട് വിഹിതം അടച്ചതിെൻറ വിവരങ്ങൾ യഥാസമയം ഒാൺലൈനിൽ ലഭ്യമല്ലാത്തതും ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു. നിലവിലുള്ള കൗണ്ടർ സംവിധാനങ്ങൾ നിലനിർത്തി ഒാൺലൈൻ രീതി നടപ്പാക്കാൻ അധികൃതർ തയാറാകണമെന്ന് ജില്ല വൈസ് പ്രസിഡൻറ് എ. പ്രദീപ് കുമാർ, സെക്രട്ടറി എം. പ്രദീപ് കുമാർ എന്നിവർ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.