കാലിക്കറ്റ്​ സിറ്റി സർവിസ്​ സഹകരണബാങ്ക്​ അറ്റാദായം 2.82 കോടി

കോഴിക്കോട്: കാലിക്കറ്റ് സിറ്റി സർവിസ് സഹകരണബാങ്ക് 2016-17 വർഷത്തെ ഒാഡിറ്റ് റിപ്പോർട്ട് പ്രകാരം 2.82 കോടി അറ്റാദായം നേടിയതായി ചെയർമാൻ സി.എൻ. വിജയകൃഷ്ണൻ വാർത്തസമ്മേളനത്തിൽ പറഞ്ഞു. നോട്ട് നിരോധനത്തെ തുടർന്ന് ബാങ്കിനെ തകർക്കാൻ തൽപരകക്ഷികൾ ശ്രമിച്ചിട്ടും അതിനെെയല്ലാം അതിജയിച്ച് മികച്ച പ്രാഥമിക കാർഷിക സഹകരണ സംഘത്തിനുള്ള 'നാഷനൽ കോഒാപറേറ്റിവ് എക്സലൻസ്' അവാർഡ് നേടാൻ സാധിച്ചു. എം.വി.ആർ കാൻസർ സ​െൻററി​െൻറ പ്രവർത്തനം ഉദ്ദേശിച്ച വേഗത്തിൽ പൂർത്തിയാക്കാൻ കഴിഞ്ഞതും നേട്ടമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. കഴിഞ്ഞ സാമ്പത്തികവർഷം ബാങ്കി​െൻറ വായ്പ നീക്കിയിരിപ്പ് 840.82 കോടി രൂപയായും നിക്ഷേപം 914.59 കോടിയായും വർധിച്ചു. മൊത്തം വായ്പയിൽ 45.89 ശതമാനവും നിക്ഷേപത്തിൽ 10 ശതമാനവുമാണ് വർധനവ്. മുൻ വർഷങ്ങളിലെന്ന പോലെ ഇൗ വർഷവും വേനലിൽ പ്രതിദിനം 5000 പാക്കറ്റ് മിൽമ സംഭാരം സൗജന്യമായി വിതരണം ചെയ്യും. വാർത്തസമ്മേളനത്തിൽ ടി.വി. വേലായുധൻ, എൻ. സുഭാഷ് ബാബു, പി. ദാമോദരൻ, ഡോ. െഎഷ ഗുഹരാജ്, ദിവ്യ സുധീർ, ഫിജിന ഷാജൻ എന്നിവരും പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.