നാദാപുരം: ജില്ല സ്‌കൂൾ ബാൾ ബാഡ്മിൻറൺ മത്സരത്തിൽ നാദാപുരം ടി.ഐ.എം ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിന് ചാമ്പ്യൻഷിപ്. സീനിയർ, ജൂനിയർ വിഭാഗത്തിലാണ് സ്‌കൂൾ മികച്ച വിജയം നേടിയത്. സീനിയർ വിഭാഗത്തിൽ ഫാറൂഖ് ഹയർ സെക്കൻഡറി സ്‌കൂളിനെ പരാജയപ്പെടുത്തിയാണ് ജേതാക്കളായത്. ജൂനിയർ വിഭാഗത്തിൽ റണ്ണർ അപ്പ് സ്ഥാനവും നേടി. പൊലീസുകാർ തമ്മിെല ൈകയാങ്കളി അന്വേഷിക്കണം -യൂത്ത്കോൺഗ്രസ് വടകര: വടകര പൊലീസ് സ്‌റ്റേഷനിൽ ബുധനാഴ്ച രാത്രി പൊലീസുകാർ തമ്മിലുണ്ടായ കൈയാങ്കളി അന്വേഷിക്കണമെന്ന് യൂത്ത് കോൺഗ്രസ് ആവശ്യപ്പെട്ടു. പൊലീസ് സ്റ്റേഷനിലെ റെക്കോഡ് വിഭാഗം ചുമതലക്കാരനും എ.എസ്.ഐയുമായ സത്യനെ സഹപ്രവർത്തകരുടെ മുന്നിൽവെച്ച് അസഭ്യം പറയുകയും കൈയേറ്റം ചെയ്യാൻ ശ്രമിക്കുകയും റെക്കോഡ് റൂമിെൻറ വാതിൽ തകർക്കുകയും ചെയ്ത അഡീഷനൽ എസ്.ഐ രാമകൃഷ്ണനെതിരെ വകുപ്പുതല അന്വേഷണം നടത്തി നടപടി സ്വീകരിക്കണം. റെക്കോഡ് റൂം കൈയേറി ഫയലുകൾ നശിപ്പിക്കാനുള്ള ശ്രമം ഗുരുതരമായ അച്ചടക്ക ലംഘനമാണെന്ന് മണ്ഡലം പ്രസിഡൻറ് അഡ്വ. പി.ടി.കെ. നജ്മൽ ആരോപിച്ചു. ആരോപണവിധേയനായ ഉദ്യോഗസ്ഥനെതിരെ മുഖ്യമന്ത്രി, ഡി.ജി.പി എന്നിവർക്ക് പരാതി നൽകുമെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ, ഈ പ്രചാരണം അടിസ്ഥാനരഹിതമാണെന്നും സാധാരണഗതിയിൽ ജീവനക്കാർക്കിടയിൽ ഉണ്ടാവുന്നതിൽ കവിഞ്ഞൊന്നും നടന്നിട്ടില്ലെന്നും വടകര സി.ഐ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.